AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Assault Case: നടിയെ ആക്രമിച്ച കേസ്; തുടര്‍നടത്തിപ്പിനായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് WCC

Actress Assault Case Fund:അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിനു പകരം അവൾക്കൊപ്പം നമ്മളും ഈ പോരാട്ടത്തിന്റെ ഭാഗം ആകുന്നതിനു വേണ്ടിയാണ് ട്രസ്റ്റിന് രൂപം നൽകിയത് എന്നും ഡബ്ല്യു വ്യക്തമാക്കി.കൂടാതെ നടി ആക്രമിക്കപ്പെട്ട ഈ കേസിൽ കേസ് നടത്തുക എന്നത് വളരെയധികം ചെലവ് കൂടിയ കാര്യമാണ്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഈ ഡ്രസ്സിന്റെ അക്കൗണ്ടിലേക്ക് വരുന്ന പണം......

Actress Assault Case: നടിയെ ആക്രമിച്ച കേസ്; തുടര്‍നടത്തിപ്പിനായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് WCC
WccImage Credit source: Facebook
Ashli C
Ashli C | Updated On: 13 May 2026 | 03:58 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടർനടത്തിപ്പിനും നിയമ പോരാട്ടങ്ങൾക്കും വേണ്ടി ധനം സമാഹരിക്കുന്നതിന് വേണ്ടി ആഹ്വാനം ചെയ്ത് വിമൻസ് ഇൻ സിനിമ കളക്ടീവ്( ഡബ്ലിയു സി സി). ഈ സംഭവവുമായി ബന്ധപ്പെട്ട് പിന്തുണയ്ക്കുന്ന ആളുകൾ ഒന്നിച്ച് രൂപീകരിച്ച “അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ് ” എന്ന കൂട്ടായ്മയിലേക്ക് ആണ് ഇപ്പോൾ സംഭാവന ക്ഷണിച്ചിരിക്കുന്നത്. അപൂർവത്തിൽ അപൂർവമായ ഒരു കേസാണിത്. ഈ സാഹചര്യത്തിൽ അതിജീവിതയ്ക്ക് ഒപ്പം നിൽക്കേണ്ടതും അവർക്ക് താങ്ങാവേണ്ടതും നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

സമൂഹത്തിന്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് ആവശ്യമാണ്. അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിനു പകരം അവൾക്കൊപ്പം നമ്മളും ഈ പോരാട്ടത്തിന്റെ ഭാഗം ആകുന്നതിനു വേണ്ടിയാണ് ട്രസ്റ്റിന് രൂപം നൽകിയത് എന്നും ഡബ്ല്യു വ്യക്തമാക്കി.കൂടാതെ നടി ആക്രമിക്കപ്പെട്ട ഈ കേസിൽ കേസ് നടത്തുക എന്നത് വളരെയധികം ചെലവ് കൂടിയ കാര്യമാണ്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഈ ഡ്രസ്സിന്റെ അക്കൗണ്ടിലേക്ക് വരുന്ന പണം കേസിന്റെ നടത്തിപ്പിന് വേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക.

ALSO READ:നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ, നടപടികൾ ഇന്നുതന്നെ തുടങ്ങും

കേസില്‍ നീതി വിജയിക്കേണ്ടത് അതിജീവിതയുടെ മാത്രമല്ല, നമ്മള്‍ ഓരോരുത്തരുടേയും ആവശ്യമാണെന്നും അത് ഉള്‍ക്കൊള്ളണമെന്നും ഡബ്ല്യൂസിസി വ്യക്തമാക്കുന്നു.ഈ ട്രസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് നിയമപരമായി പോരാട്ടം നടത്തുന്ന അതിജീവിതമാർക്ക് പിന്തുണ നൽകുക എന്നതാണ്. മാത്രമല്ല കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അതിജീവിതമാരെ ട്രസ്റ്റ് തിരഞ്ഞെടുക്കുക. അത്തരത്തില്‍ ട്രസ്റ്റ് തെരഞ്ഞെടുക്കുന്ന ആദ്യ പോരാട്ടമാണ് കേസിലേതെന്നും ഡബ്ല്യൂസിസി അറിയിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വിപി സജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍. ആറു പേര്‍ക്കും കോടതി 20 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികളെല്ലാം 40 വയസില്‍ താഴെയുള്ളവരാണ്.അതേസമയം വിചാരണ തടവുകാരനായി ഒന്നാംപ്രതിയായ പൾസർ ഇനി ഏഴര വർഷമാണ് ജയിലിൽ കഴിഞ്ഞത്. അതുകൊണ്ട് സുനിക്ക് ഇനി പന്ത്രണ്ടര വർഷം തടവ് അനുഭവിച്ചാൽ മതി മാർട്ടിൻ പതിമൂന്നര വർഷമാണ് ഇനി ജയിലിൽ കഴിയേണ്ടത്.

ENGLISH SUMMARY

The Women in Cinema Collective (WCC) has called for donations to be made to the “Avalkathikkoppam Legal Support Trust”, a group formed by supporters of the incident, to support the legal battle and the prosecution of the actress.

Follow Us