AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു എന്നും അപമര്യാതയായി പെരുമാറി എന്നും ആരോപണം ഉന്നയിച്ചുകൊണ്ട് നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കിൽ നോട്ടീസ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള മാപ്പ് അപേക്ഷയും ഇനി മേലിൽ ഇത്തരം പെരുമാറ്റം ഉണ്ടാകില്ല എന്നുള്ള രേഖാമൂലം ഉള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഈ അടുത്തിടെ നടന്ന സംഭവത്തിൽ താൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റ് റിപ്പോർട്ട്‌ ചെയ്യുന്നു.

അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Actor Balu Varghese Image Credit source: Social Media
Amal KV
Amal KV | Updated On: 22 Oct 2026 | 08:12 PM

കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു എന്നും അപമര്യാതയായി പെരുമാറി എന്നും ആരോപണം ഉന്നയിച്ചുകൊണ്ട് നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കിൽ നോട്ടീസ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള മാപ്പ് അപേക്ഷയും ഇനി മേലിൽ ഇത്തരം പെരുമാറ്റം ഉണ്ടാകില്ല എന്നുള്ള രേഖാമൂലം ഉള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഈ അടുത്തിടെ നടന്ന സംഭവത്തിൽ താൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റ് റിപ്പോർട്ട്‌ ചെയ്യുന്നു.

നീന്തൽ കുളത്തിൽ വച്ച് ബലമായി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു എന്നും ഇത് അബദ്ധത്തിൽ സംഭവിച്ചത് അല്ല എന്നും തനിക്ക് ഉറപ്പുണ്ട് ഒന്നും പരാതിക്കാരി വ്യക്തമാക്കുന്നു. സംഭവം നടന്ന ഉടനെ ചോദ്യം ചെയ്തുവെങ്കിലും അബദ്ധം സംഭവിച്ചതായിരുന്നു എന്നായാണ് ബാലുവിന്റെ മറുപടി എന്ന് യുവതി പറഞ്ഞു.

Also Read: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള

താൻ ഉറച്ചുനിന്ന അവസരത്തിൽ ബാലു ക്ഷമ ചോദിച്ചു. ശേഷം അവിടെ നിന്നും മടങ്ങിയതിന് ശേഷം താൻ ഭർത്താവിനോട് കാര്യം വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിക്കുകയുണ്ടായി. അബദ്ധത്തിൽ കൈ തട്ടിയത് ആണെന്നായിരുന്നു അയാളുടെ വിശദീകരണം. എന്നാൽ വളരെ ബലം ആയിട്ടാണ് ബാലു തന്നെ സ്പർശിച്ചത് എന്നും അത് അബദ്ധം ആകാൻ വഴിയില്ല എന്നും ആണ് പരാതിക്കാരി വ്യക്തമാക്കുന്നു. തനിക്കുണ്ടായ ഈ മോശം അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് മനസ്സിലായത് എന്ന് യുവതി പറയുന്നു.

ഇതോടെ ആണ് കേസിൽ നിയമപരമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. കഴിഞ്ഞവർഷം മാർച്ചിൽ ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിന് ഇടയിൽ ബാലുവിൽ നിന്ന് മോശം അനുഭവം നേരിട്ടതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആളുകൾ ചുറ്റും നിൽക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു യുവതിയും സമാന അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ബാലു മോശമായി പെരുമാറിയത് എന്നാണ് ആരോപണം വന്നത്. വിസമ്മതിച്ചിട്ടും പിന്മാറാൻ ബാലു തയ്യാറായില്ല എന്നും തന്നെ പേടിയാണോ എന്ന് ബാലു ചോദിച്ചതായും ഇവർ പറയുന്നു. സംഭവത്തിൽ പ്രതികരിക്കാൻ ബാലു വർഗീസ് തയ്യാറായിട്ടില്ല എന്നും ദി ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

English Summary

A young woman has sent a legal notice to actor Balu Varghese, alleging that he touched her body without consent and behaved inappropriately. The primary demands in the notice include an apology expressing regret for the incident, as well as a written assurance that such behavior will not be repeated in the future.

Follow Us