Joy Mathew: വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി ? തോമസ് ഐസക്കിനെതിരെ ജോയ് മാത്യൂ

Joy Mathew against Thomas Issac: വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്വത്തതിനെതിരെ പ്രസംഗിക്കുന്നവനാണോ കോമാളി എന്നാണ് ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജോയ് മാത്യുവിന്റെ ഈ പോസ്റ്റിന് കമ്മന്റുമായി നിരവധി പേരാണ് എത്തുന്നത്. അതേസമയം തനിക്കെതിരായ കോമാളി പരാമർശത്തിനെതിരെ രമേശ് പിഷാരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു....

Joy Mathew: വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി ? തോമസ് ഐസക്കിനെതിരെ ജോയ് മാത്യൂ

Joy Mathew

Updated On: 

24 Mar 2026 | 08:36 AM

നടനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് പിഷാരടിക്കെതിരായ മുൻ മന്ത്രി തോമസ് ഐസക്കിന്റെ ” കോമാളി” പരാമർശത്തിനെതിരെ വിമർശനവുമായി നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്വത്തതിനെതിരെ പ്രസംഗിക്കുന്നവനാണോ കോമാളി എന്നാണ് ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജോയ് മാത്യുവിന്റെ ഈ പോസ്റ്റിന് കമ്മന്റുമായി നിരവധി പേരാണ് എത്തുന്നത്. അതേസമയം തനിക്കെതിരായ കോമാളി പരാമർശത്തിനെതിരെ രമേശ് പിഷാരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

നാടകത്തിലൂടെ രാഷ്ട്രീയം പറഞ്ഞവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നും മുതിർന്ന നേതാവിനോട് ഒപ്പത്തിനൊപ്പം നിന്ന് പ്രതികരിക്കാൻ ഇല്ല ഒരിക്കലും സമരം ചെയ്താൽ സംസ്കാരം ഉണ്ടാകില്ല എന്നും രമേശ് പിഷാരടി പ്രതികരിച്ചു. നല്ല സ്ഥാനാർത്ഥിയെ നിന്ന് നിർത്താതെ ഭിന്നത ആരോപിച്ചിട്ട് എന്ത് കാര്യം എന്നായിരുന്നു തോമസ് ഐസക്ക് പ്രതികരണം നടത്തിയത്. ജനകീയന്മാരായ സ്ഥാനാർത്ഥികളെ വേണം നിർത്തുവാൻ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ:‘സംസ്കാരം സമരം ചെയ്താൽ കിട്ടില്ല’; തോമസ് ഐസക്കിന്റെ പരിഹാസത്തിന് മറുപടിയുമായി രമേശ് പിഷാരടി

ഇതിനിടെ തന്റെ പരാമർശം രമേശ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്കും രംഗത്ത് എത്തിയിരുന്നു. രമേശ് പിഷാരിയുടെ പലസ്തീൻ പരാമർശത്തിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞത്. ഇതിന് പുറമേ മുഹമ്മദ് റിയാസും രമേശ് പിഷാരടി യെ പരിഹാസിക്കുന്ന തരത്തിൽ പരാമർശം നടത്തിയിരുന്നു. യുഡിഎഫ് പാലക്കാട് ജില്ലയിലെ രാഷ്ട്രീയ മത്സരമാണ് ഈ സ്ഥാനാർത്ഥിത്വത്തിലൂടെ ഇല്ലാതാക്കിയത് എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?