Actor Jayaram: ജന്മനാടെത്ര? പെരുമ്പാവൂരിൽന്ന് 30 കിലോമീറ്റർ അകലെയുള്ള ചോറ്റാനിക്കരയിൽ ഓടി കളിക്കാൻ വന്നോ? ജയറാമിന് ട്രോൾ പൂരം
Actor Jayaram:തികഞ്ഞ ദൈവ വിശ്വാസിയായ ജയറാം ഓരോ ക്ഷേത്രങ്ങളിൽ എത്തുമ്പോഴും ഓരോ രീതിയിലാണ് പ്രതികരണം. അത്തരത്തിൽ കഴിഞ്ഞദിവസം ജയറാം നടത്തിയ ഒരു പ്രതികരണമാണ് ആളുകൾ ഇപ്പോൾ ട്രോൾ ആക്കി മാറ്റുന്നത്.ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ജയറാം പെരുമ്പാവൂർ സ്വദേശിയാണ് ചോറ്റാനിക്കര കളിമുറ്റം ആണ് എന്നുമാണ് പറയുന്നത്. ഇതാണ് ഇപ്പോൾ ആളുകൾ ട്രോൾ ആക്കി...........
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ഒരുകാലത്തെ മലയാള സിനിമയിലെ റൊമാന്റിക് നായകൻ. ജനപ്രിയൻ എന്ന ലേബലിൽ നിന്നും ജയറാം മറ്റാർക്കും തന്റെ സ്ഥാനം വിട്ടുകൊടുക്കാത്ത ഒരു കാലം കൂടി ഉണ്ടായിരുന്നു. എന്നാൽ ഈ അടുത്തകാലത്തായി ആളുകളുടെ ട്രോളുകൾക്ക് താരം സ്ഥിരമായി വേട്ടയാടപ്പെടുകയാണ്. അതിന് കാരണവും നടന്റെ തന്നെ ചില പരാമർശങ്ങളും. മലയാളിയാണ് ജയറാം എന്നാണ് പൊതുവെയുള്ള ധാരണ എന്നാൽ താരം യഥാർത്ഥത്തിൽ ഏത് സ്വദേശിയാണ് എന്ന കാര്യത്തിൽ ഇപ്പോൾ ആളുകൾ സംശയം സൃഷ്ടിച്ചിരിക്കുകയാണ്.
കാരണം മലയാളം ഇന്റർവ്യൂകളിൽ വന്നിരുന്നാൽ താനൊരു മലയാളിയാണെന്നും കേരളമാണ് തന്റെ ജന്മനാട് എന്നും പറയും. എന്നാൽ അതിർത്തി കടന്ന് തമിഴ്നാട്ടിലെത്തി അവിടെ ഇന്റർവ്യൂ കൊടുക്കുമ്പോൾ താനൊരു തമിഴ്നാട്ടുകാരനാണ് എന്ന രീതിയിലാണ് ജയറാം സംസാരിക്കാറുള്ളത്. തികഞ്ഞ ദൈവ വിശ്വാസിയായ ജയറാം ഓരോ ക്ഷേത്രങ്ങളിൽ എത്തുമ്പോഴും ഓരോ രീതിയിലാണ് പ്രതികരണം. അത്തരത്തിൽ കഴിഞ്ഞദിവസം ജയറാം നടത്തിയ ഒരു പ്രതികരണമാണ് ആളുകൾ ഇപ്പോൾ ട്രോൾ ആക്കി മാറ്റുന്നത്.ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ജയറാം പെരുമ്പാവൂർ സ്വദേശിയാണ് ചോറ്റാനിക്കര കളിമുറ്റം ആണ് എന്നുമാണ് പറയുന്നത്. ഇതാണ് ഇപ്പോൾ ആളുകൾ ട്രോൾ ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ജയറാമിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു….
അമ്മേ ശരണം…
എന്റെ വീട് പെരുമ്പാവൂർ ആണ്, ജന്മനാട്. ഓർമ്മവച്ച നാൾ മുതൽ താൻ ഓടിക്കളിച്ചു നടന്നിട്ടുള്ള മുറ്റമാണ് ചോറ്റാനിക്കര അമ്മയുടേത്. ചോറ്റാനിക്കര അമ്മയുടെ ദർശനം ഇല്ലാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല. വിദ്യാരംഭം ദിവസങ്ങളിൽ തന്റെ ഓർമ്മ വെച്ച നാൾ തൊട്ട് പുസ്തകം പൂജിക്കാനായി വരുന്നത് ചോറ്റാനിക്കര ദേവിയുടെ നടയിലേക്കാണ് ഒരിക്കലും മനസ്സിൽ വിചാരിച്ചിട്ടില്ല ഒരു മേളക്കാരനായിട്ട് ചോറ്റാനിക്കരയുടെ അമ്മയുടെ എടുത്ത് എത്തും എന്ന്. ഒരുവർഷം അല്ല കഴിഞ്ഞ 13 വർഷമായി ഈ പവിഴമല്ലിയുടെ ചുവട്ടിൽ ഇരുന്ന് കൊട്ടാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. പല ക്ഷേത്രങ്ങളിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ ഊർജ്ജമാണ് തനിക്ക് ദേവിയുടെ നടയിൽ നിൽക്കുമ്പോൾ കിട്ടുന്നത്. ഞാൻ ഒരുപാട് പേരോട് നന്ദി പറയണം എന്നാണ് ജയറാം പറഞ്ഞത്.
നടന്റെ ഈ പ്രതികരണത്തിന് പിന്നാലെ വലിയ രീതിയിലുള്ള കളിയാക്കലുകളും വിമർശനങ്ങളും ആണ് അദ്ദേഹം നേരിടുന്നത്. കുംഭകോണത്തെത്തിയാൽ അതാണ് തന്റെ നാട്, തമിഴ്നാട്ടിലെ അതാണ്. തന്റെ നാളെ ശരിക്ക് തനിക്ക് എത്ര ജന്മനാട് ഉണ്ട് എന്നാണ് ആളുകൾ ചോദിക്കുന്നത്. മറ്റൊരാൾ ചോദിക്കുന്നത് പെരുമ്പാവൂരിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ചോറ്റാനിക്കരയിൽ ദിവസവും ഓടി കളിക്കാനായി വരുമായിരുന്നോ എന്നാണ്.ഇടക്ക് കുംഭകോണത്ത് കളിക്കും ഇടക്ക് പെരുമ്പാവൂരിലും ഇടയ്ക്ക് ചോറ്റാനിക്കരയിലും, ജനിക്കാത്ത ഒരു ഇടം ആയിട്ട് ഇനി ഭൂമിയിൽ വല്ല ഇടവും ബാക്കിയുണ്ടോ എന്നും ആളുകൾ ചോദിക്കുന്നു.