RB Choudary Death : നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി ചൗധരി കാർ അപകടത്തിൽ മരിച്ചു

Movie Producer RB Choudary Passes Away : കീർത്തിചക്ര, വില്ലാളിവീരൻ, തങ്കമണി, കുമ്മാട്ടികളി തുടങ്ങിയ മലയാളം സിനിമകൾ നിർമിച്ചത് ആർ ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ ഗുഡ് ഫിലിംസാണ്. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആദ്യമായി നിർമിച്ച മൂന്ന് ചിത്രങ്ങളും മലയാളത്തിലാണ് ഒരുക്കിട്ടുള്ളത്.

RB Choudary Death : നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി ചൗധരി കാർ അപകടത്തിൽ മരിച്ചു

Producer Rb Choudary, Actor Jiiva

Updated On: 

05 May 2026 | 09:25 PM

ചെന്നൈ : തെന്നിന്ത്യൻ സിനിമ നിർമാതാവും തമിഴ് താരം ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു. തെന്നിന്ത്യൻ സിനിമ നിർമാണ കമ്പനിയായ സുപ്പർ ഗുഡ് ഫിലിംസ്, മെഗാ സൂപ്പർ ഗുഡ് ഫിലിംസിൻ്റെ സ്ഥാപകനാണ് ആർ ബി ചൗധരി. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചുണ്ടായ കാർ അപകടത്തിലാണ് ആർ ബി ചൗധരി മരിച്ചത്. നിയമന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ ബി ചൗധരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. നാളെ മെയ് ആറിന് ചൗധരിയുടെ മൃതദേഹം ചെന്നൈയിൽ വസതിയിൽ എത്തിക്കും. തുടർന്ന് സംസ്കാരം നടത്തുമെന്ന് തമിഴ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആർ ബി ചൗധരിയുടെ സ്വദേശമാണ് രാജസ്ഥാനിലെ ഉദയ്പൂർ.

സിനിമ നിർമാണം തുടക്കം മലയാളത്തിൽ

രാജസ്ഥാനിലെ ഉദയ്പൂരിലെ വ്യവസായ കുടുംബത്തിൽ ജനിച്ച ആർ ബി ചൗധരി 1988ൽ ആണ് സിനിമ നിർമാണത്തിലേക്ക് എത്തുന്നത്. മലയാള സിനിമയിലൂടെയാണ് സിനിമ നിർമാണരംഗത്തേക്ക് അദ്ദേഹം ചുവട് വെക്കുന്നത്. ആദ്യപാപം, ലയനം, കൽപന ഹൗസ് എന്നീ സിനിമകളാണ് ആർ ബി ചൗധരി ആദ്യമായി നിർമിക്കുന്നത്. ഗുഡ് നൈറ്റ് മോഹനോടൊപ്പം ചേർന്നാണ് സിനിമ നിർമാണ രംഗത്തേക്കെത്തുന്നത്. 90 ഓടെ തമിഴ് സിനിമയിലേക്കും തുടർന്ന് തെലുങ്കിലും കന്നടയിലുമായി ആർ ബി ചൗധരി തൻ്റെ ബിസിനെസ് വ്യാപിപ്പിച്ചു. തെലുങ്കിൽ മെഗാ സൂപ്പർ ഗുഡ് ഫിലിംസ് എന്ന ബാനറിലായിരുന്നു ആർ ബി ചൗധരി സിനിമ നിർമിച്ചിരുന്നത്.

ALSO READ : Santhosh K Nayar: ഞാൻ മരിച്ച് പോവണമെങ്കിൽ എന്റെ ആയുസ് തീർന്നിരിക്കണം, സന്തോഷ് നായർ പങ്കുവെച്ച വാക്കുകൾ വൈറലാകുന്നു

90 ഓടെ തമിഴിലും തെലുങ്കിലേക്കും ചേക്കേറി

ആദ്യ മൂന്ന് ചിത്രങ്ങൾക്ക് ശേഷം സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ നാല് മലയാളം സിനിമകൾ കൂടി ആർ ബി ചൗധരി നിർമിച്ചിട്ടുണ്ട്. മോഹൻലാലിൻ്റെ കീർത്തിചക്ര, ദിലീപിൻ്റെ വില്ലാളിവീരൻ, തങ്കമണി ഏറ്റവും ഒടുവിൽ ഇറങ്ങിയ കുമ്മാട്ടിക്കളി എന്നീ ചിത്രങ്ങളാണ് സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ മലയാളത്തിൽ ഒരുങ്ങിട്ടുള്ളത്. ഇവയ്ക്ക് പുറമെ തമിഴിൽ വിജയിയും മോഹൻലാലും ഒന്നിച്ച ജില്ല, ഫഹദ് ഫാസിൽ ചിത്രം മാരീശൻ എന്നീ സിനിമകളുടെ നിർമാണവും ആർ ബി ചൗധരിയുടെ സുപ്പർ ഗുഡ് ഫിലിംസാണ് നിർവഹിച്ചിട്ടുള്ളത്.

തമിഴ്നാട് സ്വദേശിനി മഹ്ജാബീന വിവാഹം ചെയ്താണ് ആർ ബി ചൗധരി തൻ്റെ ബിസിനെസ് തമിഴകത്തിലേക്ക് കേന്ദ്രീകരിക്കുന്നത്. നടൻ ജീവയ്ക്ക് പുറമെ മൂന്ന് മക്കളാണ് ആർ ബി ചൗധരിക്കുള്ളത്. മുതിർന്ന മകൻ സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നു. രണ്ടാമത്തെയാൾ ജീവൻ സ്റ്റീൽ കമ്പനിയുടെ ചുമതലയാണ് നിർവഹിക്കുന്നത്. മുന്നാമത്തെ മകൻ ജതൻ രമേഷും തമിഴിലും തെലുങ്കിലും സജീവമാണ്. കൂട്ടത്തിൽ ഏറ്റവും ഇളയ മകനാണ് ജീവ.

English Summary

Veteran South Indian Movie  Producer And Actor Jiiva’s Father RB Choudary Passed Away in Car Accident in Rajasthan Udaipur. Super Good Films Founder RB Choudary has producer around 7 Malayalam movies. RB Choudary has started production career from Malayalam Industry.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി