AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Santhosh K Nayar: ഞാൻ മരിച്ച് പോവണമെങ്കിൽ എന്റെ ആയുസ് തീർന്നിരിക്കണം, സന്തോഷ് നായർ പങ്കുവെച്ച വാക്കുകൾ വൈറലാകുന്നു

Actor Santhosh K. Nayar's viral statement : സിനിമയിലെ സഹപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മോഹൻലാലിന്റെ ജൂനിയറായും സുരേഷ് ഗോപിയുടെയും ജോഷിയുടെയും അടുത്ത സുഹൃത്തായും അറിയപ്പെട്ടിരുന്നു. കടലിൽ ചാടാൻ പേടിയുണ്ടോ എന്ന് ചോദിച്ച വിജയരാഘവനോട്, വെള്ളത്തിൽ വീണാൽ ആരെങ്കിലും എടുത്ത് വെളിയിലിടില്ലേ എന്ന് ചോദിച്ച അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ധൈര്യം സഹപ്രവർത്തകർ ഇന്നും ഓർക്കുന്നു.

Santhosh K Nayar: ഞാൻ മരിച്ച് പോവണമെങ്കിൽ എന്റെ ആയുസ് തീർന്നിരിക്കണം, സന്തോഷ് നായർ പങ്കുവെച്ച വാക്കുകൾ വൈറലാകുന്നു
Santhosh K NayarImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 05 May 2026 | 03:37 PM

അപ്രതീക്ഷിതമായി വിടപറഞ്ഞ നടൻ സന്തോഷ് നായരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും മരണത്തെക്കുറിച്ചുള്ള പക്വമായ കാഴ്ചപ്പാടുകളും ആരാധകരുടെ കണ്ണ് നിറയിക്കുകയാണ്. ഒരു പഴയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ നോവായി മാറുന്നത്.

പരിക്കിനെ തോൽപ്പിച്ച സിനിമ ജീവിതം

1983-ൽ ഓമനിക്കാൻ ഓർമ്മ വെക്കാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഗുരുതരമായ പരിക്കിനെക്കുറിച്ച് സന്തോഷ് നായർ മനസ്സ് തുറന്നിരുന്നു. ഫൈറ്റ് സീനിനിടെ കാലിന് പരിക്കേറ്റിട്ടും ആ വേദനയുമായി വർഷങ്ങളോളം അദ്ദേഹം അഭിനയരംഗത്ത് തുടർന്നു. ഓടാൻ പറഞ്ഞാൽ ഓടും, ചാടാൻ പറഞ്ഞാൽ ചാടും. സിനിമയിൽ നമ്മളെ വിശ്വസിച്ച് ഒരാൾ പണം മുടക്കുമ്പോൾ അവർ ആവശ്യപ്പെടുന്ന പ്രൊഡക്ട് നൽകുക എന്നത് എന്റെ ഉത്തരവാദിത്തമാണ്, എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മരിക്കാൻ സമയം അവസാനിക്കണം

സാഹസിക രംഗങ്ങൾ ചെയ്യുന്നതിലെ ഭയമില്ലായ്മയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം മരണത്തെക്കുറിച്ച് പരാമർശിച്ചത്. ഞാൻ മരിച്ചു പോവണമെങ്കിൽ എന്റെ ആയുസ്സ് തീർന്നിരിക്കണം. അതിന് ഇപ്പോൾ ഞാൻ വീട്ടിനകത്ത് ഇരുന്നാലും മതി. ഒരു ഫാൻ പൊട്ടി വീണാലും പോരേ? സമയം അവസാനിക്കണമെങ്കിൽ അത് തന്നെ ധാരാളം. അപ്പോൾ ഒരു പ്രവർത്തി ചെയ്തുകൊണ്ടിരിക്കുമ്പോൾ മരണം സംഭവിച്ചാൽ അതിലെന്താണ് പ്രശ്നം?സഈ വാക്കുകൾ ഇന്ന് അദ്ദേഹത്തിന്റെ വിയോഗവാർത്തയ്ക്കിടെ മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടത്തിന്റെ ഓർമ്മപ്പെടുത്തലാവുകയാണ്.

സൗഹൃദങ്ങളുടെ പ്രിയപ്പെട്ടവൻ

സിനിമയിലെ സഹപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മോഹൻലാലിന്റെ ജൂനിയറായും സുരേഷ് ഗോപിയുടെയും ജോഷിയുടെയും അടുത്ത സുഹൃത്തായും അറിയപ്പെട്ടിരുന്നു. കടലിൽ ചാടാൻ പേടിയുണ്ടോ എന്ന് ചോദിച്ച വിജയരാഘവനോട്, വെള്ളത്തിൽ വീണാൽ ആരെങ്കിലും എടുത്ത് വെളിയിലിടില്ലേ എന്ന് ചോദിച്ച അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ധൈര്യം സഹപ്രവർത്തകർ ഇന്നും ഓർക്കുന്നു.

Also read – Santhosh K Nayar: വസ്ത്രം എൻ്റെ വ്യക്തിസ്വാതന്ത്ര്യം! കാവി കണ്ടാൽ ഉടൻ മുദ്രകുത്തണോ?; സന്തോഷ് കെ നായർ അന്ന് ചോദിച്ചത്

തിരിച്ചുവരവിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ചതിന് പിന്നാലെയാണ് അദ്ദേഹം ഓർമ്മയായത്. ‘ഇരുപതാം നൂറ്റാണ്ട്’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് നായരുടെ വിയോഗം മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളെ കൂടിയാണ് വേദനിപ്പിക്കുന്നത്.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരം

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധേയനായ വ്യക്തിയായിരുന്നു സന്തോഷ് നായർ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാലിന്റെ കരിയറിലെ ഹിറ്റായ ഇരുപതാം നൂറ്റാണ്ട്, സൈന്യം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ജോഷി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യാൻ മടിക്കാത്ത നടനായിരുന്നു അദ്ദേഹം. പരിക്കുകളെ അവഗണിച്ചും അഭിനയത്തോടുള്ള അഭിനിവേശം അദ്ദേഹം നിലനിർത്തി. തിരുവനന്തപുരം എം.ജി. കോളജിൽ മോഹൻലാലിന്റെ ജൂനിയറായിരുന്നു അദ്ദേഹം. സിനിമയ്ക്ക് പുറത്തും ഇവർ തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു.

English Summary

The late Malayalam actor Santhosh K. Nayar’s viral reflections on life and mortality have touched fans, highlighting his fearless dedication to performing dangerous stunts despite past injuries. He believed that death is inevitable once one’s time is up, a philosophy that now serves as a poignant reminder of his commitment to cinema following his unexpected passing.

Follow Us