Actor Joby: ‘അമ്മയ്ക്ക് അൾഷിമേഴ്സാണ്, എനിക്കും മറവിയുടെ അസുഖം വന്നു; സ്വന്തം പേരുവരെ മറന്നുപോയി’; തുറന്നുപറഞ്ഞ് നടൻ ജോബി

Actor Joby About Memory Loss: അടുത്ത് നിൽക്കുന്നയാളെ മറന്നുപോയെന്നും ഇതോടെ തനിക്ക് പേടിയായെന്നുമാണ് ജോബി പറയുന്നത്. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നുപറച്ചിൽ.

Actor Joby: അമ്മയ്ക്ക് അൾഷിമേഴ്സാണ്, എനിക്കും മറവിയുടെ അസുഖം വന്നു; സ്വന്തം പേരുവരെ മറന്നുപോയി; തുറന്നുപറഞ്ഞ് നടൻ ജോബി

Actor Joby

Published: 

04 Jan 2026 | 06:19 PM

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ ജോബി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീരിയലിലൂടെയാണ് പ്രേക്ഷകർക്കിടയിലേക്ക് ജോബി എത്തുന്നത്. ഒരുകാലത്ത് സിനിമയിലും സീരിയലുകളിലം സജീവമായിരുന്ന നടൻ ഇപ്പോൾ കൂടുതലും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാ​ഗമാണ്. രണ്ട് വർഷം മുൻപാണ് സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചതിനു പിന്നാലെ സംഘടനയിൽ സജീവമായത്.

ഇപ്പോഴിതാ അടുത്തിടെ തനിക്കുണ്ടായ ഒരു ബുദ്ധിമുട്ടിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്ക് പെട്ടെന്ന് മറവിയുടെ ഒരു അസുഖം ബാധിച്ചുവെന്നും സ്വന്തം പേരുവരെ മറന്നുപോയെന്നുമാണ് നടൻ പറയുന്നത്. അടുത്ത് നിൽക്കുന്നയാളെ മറന്നുപോയെന്നും ഇതോടെ തനിക്ക് പേടിയായെന്നുമാണ് ജോബി പറയുന്നത്. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നുപറച്ചിൽ.

Also Read: ‘ഞാൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ വളച്ചൊടിച്ചു, അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യം’; വിഡിയോയിൽ വ്യക്തത വരുത്തി വർഷ

തനിക്ക് പെട്ടെന്ന് മറവിയുടെ അസുഖം വന്നു. സ്വന്തം പേര് വരെ മറന്നുപോയി. അടുത്ത് നിൽക്കുന്നയാളെ തിരിച്ചറിയാതെയായി. ഇതോടെ തനിക്ക് പേടിയായി. അങ്ങനെയാണ് നാടകം കളിക്കണമെന്ന വാശിയുണ്ടായത്. അമ്മയ്ക്ക് അൾഷിമേഴ്സാണ്. തനിക്കും അത് വരുമോ എന്ന് താൻ പേടിച്ചു. എന്നാൽ പിന്നീട് ആ പേടി മാറിയെന്നും നടൻ പറഞ്ഞു. ഇനിയുള്ള കാലത്ത് ഓർമ പോകില്ലെന്നാണ് തന്റെ വിശ്വാസമെന്നും സാങ്കേതികവിദ്യ മാറി കൊണ്ടിരിക്കുകയാണല്ലോ എന്നും ജോബി പറഞ്ഞു.

പുറത്ത് നിന്ന് ഒരാൾ തന്നെ നോക്കി ചിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവരൊക്കെ തന്നെ അറിയുന്നുണ്ടെന്നത് വലിയ കാര്യമാണെന്നും നടൻ പറഞ്ഞു. തനിക്ക് ഇതുവരെ ബോഡിഷെയ്മിംഗ് അനുഭവിച്ചിട്ടില്ല, എല്ലാവർക്കും തന്നെ ഇഷ്ടമാണ്. താൻ കൂടുതലും നാടകം ചെയ്തിരുന്നു. ഇപ്പോഴും നാടകം കളിക്കുന്നുണ്ട്. സുഹൃത്തായ പ്രകാശിനോടൊപ്പം ജീവൻ മരണ പോരാട്ടമെന്ന നാടകം കളിക്കുന്നുണ്ട് എന്നാണ് ജോബി പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ