AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Varsha Ramesh: ‘ഞാൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ വളച്ചൊടിച്ചു, അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യം’; വിഡിയോയിൽ വ്യക്തത വരുത്തി വർഷ

Verum Varsha Video Explained: ഇത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും അതുകൊണ്ട് തനിക്ക് ഇതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാൻ ഉദ്ദേശമില്ലെന്നും താരം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Varsha Ramesh: ‘ഞാൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ വളച്ചൊടിച്ചു, അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യം’; വിഡിയോയിൽ വ്യക്തത വരുത്തി വർഷ
Varsha Ramesh
Sarika KP
Sarika KP | Published: 04 Jan 2026 | 05:32 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ വർഷ. സോഷ്യല്യ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ​ദിവസം പങ്കുവച്ച വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. 2025 ലെ തൻ്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് താരം പറഞ്ഞ വാക്കുകളാണ് ചർച്ചയായത്. 2025- ൽ തന്റെ റിലേഷന്‍ഷിപ്പ് തകർന്നുവെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വന്നുവെന്നും വർഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

ഇതോടെ വർഷയും വിവാഹ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്നും തകർന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകർ രം​ഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ വീഡിയോയിൽ വ്യക്തത വരുത്തികൊണ്ട് വർഷ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും അതുകൊണ്ട് തനിക്ക് ഇതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാൻ ഉദ്ദേശമില്ലെന്നും താരം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

2025 ൻ്റെ റീകാപ്പ് എന്ന നിലയ്ക്ക് താൻ ചെയ്ത വീഡിയോ ആണ്. ജീവിതത്തിലുണ്ടായ ഒരുപാട് ഉയർച്ച താഴ്ചകളെ കുറിച്ചാണ് താഴ സംസാരിച്ചതെന്നും അല്ലൊതെ പുറത്തുവരുന്ന വാർത്തകൾ പോലെ വലിയ പ്രശ്നങ്ങൾ ഇല്ലെന്നും വർഷ പറയുന്നു. താൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ വളച്ചൊടിച്ചു. 2025 ന്റെ തുടക്കത്തിൽ സംഭവിച്ച കാര്യങ്ങളാണ താൻ പറഞ്ഞത്.

Also Read:‘റിലേഷന്‍ഷിപ്പ് പൊട്ടി, ഒറ്റയ്ക്കായി; വിഷാദത്തിന് മരുന്നു കഴിച്ചു തുടങ്ങിയ വർഷം’; പൊട്ടിക്കരഞ്ഞ് വർഷ രമേശ്

ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ജീവിതത്തിൽ ആദ്യമായി കഴിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം ആണെന്ന് പറഞ്ഞെന്നേ ഉള്ളൂ. വർഷത്തിൻ്റെ തുടക്കത്തിലാണ് കഴിച്ചത്. അല്ലാതെ ഇപ്പോഴും കഴിച്ചുകൊണ്ടിരിക്കുന്നില്ല. താൻ പൂർണമായ ഡിപ്രഷനിലേക്കൊന്നും പോയിട്ടും ഇല്ലെന്നും വർഷ രമേശ് പറഞ്ഞു.

താൻ ഇപ്പോൾ മലപ്പുറത്തുള്ള തന്റെ വീട്ടിലാണ്. താൻ പറഞ്ഞ കാര്യങ്ങൾ വാർത്തകളായി വന്നത് വീട്ടികാർക്ക് ബുദ്ധിമുട്ടായോ എന്ന ചിന്ത ഉണ്ടായിരുന്നു. പക്ഷേ അവർ കൂളായിട്ടാണ് ഇതിനെ കണ്ടത്. തങ്ങള്‍ പരസ്പരം ഫോളോ ചെയ്യുന്നില്ല, ഫോട്ടോസ് ഡിലീറ്റ് ചെയ്തു എന്നൊക്കെ റെഡ്ഡിറ്റിൽ ആരോപണങ്ങൾ വന്നു. ഇത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് തനിക്ക് എന്തായാലും ഇതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാൻ ഉദ്ദേശമില്ല. കാരണം അത് രണ്ടുപേരെയും ബാധിക്കുന്ന കാര്യങ്ങളാണെന്നും വർഷ വ്യക്തമാക്കി.

Follow Us