AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramesh Pisharadi: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി? ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക

Ramesh Pisharadi Congress Candidate: 50 പേരുടെ പട്ടിക എപ്പോൾ വേണമെങ്കിലും പുറത്തുവിടാൻ തങ്ങൾ സജ്ജമാണെന്നാണ് വി ഡി സതീശൻ പറയുന്നത്.സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍‍പ്പെടുന്ന പട്ടികയാണ്...

Ramesh Pisharadi: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി? ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക
Ramesh Pisharadi
Ashli C
Ashli C | Published: 02 Mar 2026 | 10:52 AM

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സർപ്രൈസ് സ്ഥാനാർത്ഥിയുമായി കോൺഗ്രസ്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി യെ മത്സരിപ്പിക്കാൻ ആണ് നീക്കം.കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ അന്തിമ പരിഗണനയിൽ ഉള്ളത് രമേശ് പിഷാരിയുടെ പേരാണ്. കൂടാതെ കണ്ണൻ ഗോപിനാഥന്റെ പേരും ചർച്ചയിൽ വന്നിരുന്നു.

കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക എഐസിസി സ്ക്രീനിങ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. അതേസമയം പ്രതിപക്ഷ നേതാവ് പി സതീശന്റെ യാത്ര കഴിഞ്ഞതിനുശേഷം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചത്.

അതേസമയം 50 പേരുടെ പട്ടിക എപ്പോൾ വേണമെങ്കിലും പുറത്തുവിടാൻ തങ്ങൾ സജ്ജമാണെന്നാണ് വി ഡി സതീശൻ പറയുന്നത്.സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.

 

Follow Us