AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Santhosh K Nair : നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ അന്തരിച്ചു

Actor Santhosh K Nair Death News: താരത്തിൻ്റെ ഇന്നോവാ കാറാണ് അപകടത്തിൽപ്പെട്ടത്.  നിയന്ത്രണം വിട്ട വാഹനം എതിരെ വന്ന പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. എംസി റോഡിലായിരുന്നു അപകടം നടന്നത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എട്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മോഹിനിയാട്ടത്തിലും സന്തോഷ് മികച്ച വേഷം ചെയ്തിരുന്നു.

Santhosh K Nair : നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ അന്തരിച്ചു
സന്തോഷ് കെ.നായർImage Credit source: Santhosh K Nayar / Facebook
Arun Nair
Arun Nair | Updated On: 05 May 2026 | 08:50 AM

കോട്ടയം: നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ സന്തോഷ് കെ.നായർ (66) വാഹനാപകടത്തിൽ മരിച്ചു. കോട്ടയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. എംസി റോഡിൽ അടൂർ ഏനാത്തായിരുന്നു അപകടം. എം.സി റോഡിൽ രാവിലെ ആറരയോടെയായിരുന്നു അപകടം, സന്തോഷ് കെ.നായരുടെ ഭാര്യ രാജലക്ഷ്മിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വാഹനമോടിച്ചയാൾ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് സൂചന. താരത്തിൻ്റെ ഇന്നോവാ കാറാണ് അപകടത്തിൽപ്പെട്ടത്.  നിയന്ത്രണം വിട്ട വാഹനം എതിരെ വന്ന പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.  ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എട്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

താരത്തിനെ പറ്റി

സന്തോഷ് കേശവൻ നായർ എന്നാണ് അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. ഇത് ഞങ്ങളുടെ കഥയാണ് ആദ്യ ചിത്രം.  1982-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. 2026-ൽ റിലീസ് ചെയ്ത മോഹിനിയാട്ട് -2 ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം. 100-ൽ അധികം ചിത്രങ്ങളിൽ വില്ലനായും, സഹനടനായും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

English Summary

Malayalam Cinema Serial Actor Santhosh K Nair Passed away in an accident at Adoor Enathu Near Pathanamthitta. His Innova car Collided with a Parcel Lorry at MC Road. His Wife also Injured in the Accident and Admitted in a Private Hospital at Adoor

Follow Us