AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Santhosh K Nayar: വസ്ത്രം എൻ്റെ വ്യക്തിസ്വാതന്ത്ര്യം! കാവി കണ്ടാൽ ഉടൻ മുദ്രകുത്തണോ?; സന്തോഷ് കെ നായർ അന്ന് ചോദിച്ചത്

Santhosh K Nayar About His Politics: സന്തോഷ് കേശവൻ നായർ എന്ന ജനപ്രിയ നടൻ 1982-ൽ പുറത്തിറങ്ങിയ ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ചലചിത്ര രം​ഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ആളുകൾക്ക് പ്രിയപ്പെട്ട നടനായി മാറി. പഠനത്തിൽ മിടുക്കനായിരുന്ന സന്തോഷ് തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജിൽ നിന്ന് അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പിന്നീടാണ് സിനിമയെന്ന അടങ്ങാത്ത മോഹം അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് കടന്നുകൂടിയത്.

Santhosh K Nayar: വസ്ത്രം എൻ്റെ വ്യക്തിസ്വാതന്ത്ര്യം! കാവി കണ്ടാൽ ഉടൻ മുദ്രകുത്തണോ?; സന്തോഷ് കെ നായർ അന്ന് ചോദിച്ചത്
Santhosh K NayarImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 05 May 2026 | 10:40 AM

നൂറിലധികം മലയാള സിനിമകളിലൂടെ വില്ലനായും സഹനടനായുമെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തിയ വ്യക്തിയാണ് സന്തോഷ് കെ നായർ. അപ്രിതീക്ഷിതമായിട്ടുണ്ടായ അദ്ദേഹത്തിൻ്റെ വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് മലയാള സിനിമയും ആരാധകരും. അടൂർ ഭാ​ഗത്തുവച്ച് ഉണ്ടായ വാഹനാപകടത്തിൽ ഇന്ന് പുലർച്ചയാണ് അദ്ദേഹം മരിച്ചത്. സന്തോഷ് കെ നായരും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വാഹനമോടിച്ചയാൾ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

സന്തോഷ് കേശവൻ നായർ എന്ന ജനപ്രിയ നടൻ 1982-ൽ പുറത്തിറങ്ങിയ ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ചലചിത്ര രം​ഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ആളുകൾക്ക് പ്രിയപ്പെട്ട നടനായി മാറി. പഠനത്തിൽ മിടുക്കനായിരുന്ന സന്തോഷ് തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജിൽ നിന്ന് അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പിന്നീടാണ് സിനിമയെന്ന അടങ്ങാത്ത മോഹം അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് കടന്നുകൂടിയത്. സഹോദരിമാരെല്ലാം ഡോക്ടർമാരായപ്പോൾ സന്തോഷ് തിരഞ്ഞെടുത്തത് അഭിനയിരുന്നു.

സന്തോഷിൻ്റേതായി ഏറ്റവും പുതുതായി ഇറങ്ങിയ ചിത്രം മോഹനിയാട്ടം എന്ന ചിത്രമാണ്. ചിത്രത്തിൽ സന്തോഷിൻ്റെ അഭിനയത്തിന് തിയേറ്ററുകളിൽ കൈയ്യടി നേടി വലിയ വിജയം കൈവരിച്ചിരിക്കെയാണ് ആ അപകടം അദ്ദേഹത്തെ തേടിയെത്തിയത്. ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടിക്കെല്ലാം മറ്റ് താരങ്ങളോടൊപ്പം സന്തോഷും സജീവമായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായ സൈജു കുറുപ്പിനൊപ്പം സായികുമാർ, അഭിരാം രാധാകൃഷ്ണൻ, കലാരഞ്ജിനി എന്നിവരും എത്തുന്നുണ്ട്.

ALSO READ: കൈനിറയെ സിനിമകള്‍, ആഗ്രഹിച്ചതുപോലൊരു ജീവിതം; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

ഭരതനാട്യത്തിന് തിയേറ്ററുകളിൽ ലഭിക്കാതെ പോയ അംഗീകാരമാണ് ഇന്ന് മോഹിനിയാട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഭാഗം ഒരു സാധാരണ ഫാമിലി ഡ്രാമ ആയിരുന്നെങ്കിൽ, രണ്ടാം ഭാഗം ഡാർക്ക് ഹ്യൂമറിലൂടെയാണ് പ്രേക്ഷകർക്ക് മുന്നലെത്തുന്നത്. മോഹിനിയാട്ടം സിനിമയുടെ കഥാപശ്ചാത്തലം, ഭരതനാട്യത്തിന്റെ തുടർച്ചയാണ്. ചിത്രത്തിൻ്റെ പ്രമോഷനെത്തിയപ്പോൾ സന്തോഷ് പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിൻ്റെ വിയോ​ഗവാർത്ത പുറത്തുവരുമ്പോൾ വൈറലാകുന്നത്. രാഷ്ട്രീയത്തിലെ തൻ്റെ നിലപാടും വസ്ത്രധാരണത്തിൽ അദ്ദേഹം നേരിടുന്ന ചില വിമർശനങ്ങൾക്കുമുള്ള മറുപടിയായിരുന്നു അദ്ദേഹം പറഞ്ഞ ആ വാക്കുകൾ.

സന്തോഷ് കെ നായർ പറഞ്ഞ വാക്കുകൾ

പൊതുവേദിയിലോ ഓറഞ്ച് (കാവി) നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ നടനോട് ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ ചോദ്യത്തിനാണ് താരം രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്. കാവി നിറത്തിലുള്ള വസ്ത്രത്തിലാണ് താങ്കളെ എപ്പോഴും കാണുന്നത്, അതുകൊണ്ട് ബിജെപി ചായ്വുള്ള വ്യക്തിയാണോയെന്നായിരുന്നു മാധ്യമങ്ങൾ സന്തോഷിന് നേരെ ഉയർത്തിയ ചോദ്യം.

ഓറഞ്ച് നിറത്തിലുള്ള, അല്ലെങ്കിൽ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാലുടനെ ബിജെപിയാവണമെന്നില്ല. ഇത് സാഫറോൺ (കാവി) നിറമാണ്. എൻ്റെ ​ഗുരുവെന്ന് പറയുന്നത് ചെങ്കോട്ടുകോണം സ്വാമിയെന്ന് പറയുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ വസ്ത്രത്തിൻ്റെ നിറവും കാവിയായിരുന്നു. ഇന്നലെ ഞാൻ ഇട്ടിരുന്നത് വെളുത്ത നിറത്തിലുള്ളതാണ്. അതിൻ്റെ തലേന്ന് പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. എന്ന് കരുതി ഞാൻ മുസ്ലീം ലീ​ഗിനോട് ചായ്വുള്ള വ്യക്തിയാകുമോ?

വെള്ളയിട്ടകൊണ്ട് പെൻ്റകോസ്റ്റാകുമോ? ഇതൊന്നും അല്ല കാര്യങ്ങൾ. ഓരോ നിറങ്ങൾ അത് ധരിക്കുന്നവരുടെ മനസിന് ചേരുന്നതാണ്. എൻ്റെ മനസ്സിന് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളാണ് ഞാൻ എപ്പോഴും ധരിക്കുന്നത്. വസ്ത്രം എൻ്റെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അത് തൻ്റെ ഇഷ്ടത്തിനനുസരിച്ച് ധരിക്കുന്നു. എന്നായിരുന്നു സന്തോഷ് കെ നായർ അന്ന് പ്രതികരിച്ചത്.

English Summary:

Actor Santhosh K. Nayar, Passed away at the age of 66 in a road accident at Adoor. In the situation, his response on BJP affiliation rumors and He also slams online critics who speak about his dress choices goes viral. The last film he done by Mohiniyattam.

 

Follow Us