Actor Sreenath Bhasi: പ്രണയം എന്ന വാക്കിനോട് പേടിയാണ്, നമുക്ക് ഡീൽ ചെയ്യാൻ അറിയണം! ശ്രീനാഥ് ഭാസി

Actor Sreenath Bhasi about Love: ശ്രീനാഥ് ഭാസി ഓരോ കഥാപാത്രത്തെയും തന്റെ കൈപ്പിടിയിൽ ഒതുക്കുന്നത് സ്വാഭാവികമായ അഭിനയത്തിലൂടെ ആണ്. ഇപ്പോഴിതാ പ്രണയം എന്ന വാക്കിനെ കുറിച്ചുള്ള തന്റെ വികാരത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. പ്രണയം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ആളാണോ എന്ന ചോദ്യത്തിന് ആയിരുന്നു നടന്റെ ഉത്തരം. തനിക്ക് പ്രണയം എന്നു കേൾക്കുമ്പോൾ.........

Actor Sreenath Bhasi: പ്രണയം എന്ന വാക്കിനോട് പേടിയാണ്, നമുക്ക് ഡീൽ ചെയ്യാൻ അറിയണം! ശ്രീനാഥ് ഭാസി

Sreenath Bhasi

Published: 

06 May 2026 | 01:56 PM

ചുരുങ്ങിയ സിനിമകൾ കൊണ്ട് യുവാക്കൾക്കിടയിൽ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി. ഏത് കഥാപാത്രമായാലും ശ്രീനാഥ് ഭാസിയെ സംബന്ധിച്ച് അനായാസമാണ്. സ്വാഭാവികമായ അഭിനയത്തിലൂടെ ആണ് ശ്രീനാഥ് ഭാസി ഓരോ കഥാപാത്രത്തെയും തന്റെ കൈപ്പിടിയിൽ ഒതുക്കുന്നത്. ഇപ്പോഴിതാ പ്രണയം എന്ന വാക്കിനെ കുറിച്ചുള്ള തന്റെ വികാരത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. പ്രണയം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ആളാണോ എന്ന ചോദ്യത്തിന് ആയിരുന്നു നടന്റെ ഉത്തരം.

യഥാർത്ഥത്തിൽ പ്രണയം എന്ന് കേൾക്കുമ്പോൾ തനിക്ക് പേടിയാണെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. എന്നിരുന്നാലും നമുക്ക് ഒരാളുടെ സ്നേഹം തോന്നുക നമ്മളെ തിരിച്ചും ചെയ്യുക എന്നൊക്കെ പറയുന്നത് നല്ല കാര്യം തന്നെയാണ് അത് മനോഹരമായ ഒരു കാര്യമാണെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേർത്തു. ജീവിതത്തിലേക്ക് നല്ല പ്രണയങ്ങൾ കടന്നു വരികയാണെങ്കിൽ ഇനിയും ഒരു കൈ നോക്കാം എന്നും നടൻ പറയുന്നു.

ALSO READ:ശ്രീനാഥ് ഭാസിയെ പോലെയുള്ള നടന്മാരായാൽ സിനിമയുടെ ബജറ്റ് തെറ്റും; സലിം ബാബ

നമ്മൾക്ക് ആളുകളെ ഡീൽ ചെയ്യാൻ അറിയണം

അതേസമയം സിനിമയിൽ ഹാർഡ് വർക്ക് കൊണ്ട് മാത്രം പിടിച്ചുനിൽക്കാൻ കഴിയില്ല എന്നും ശ്രീനാഥ് പറയുന്നു. നമ്മൾക്ക് ആളുകളെ ഡീൽ ചെയ്യാൻ അറിയണം അതായത് നമ്മൾ എപ്പോഴും ലഭ്യമായിരിക്കണം. ആളുകളോട് നല്ല രീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റണം, സ്മാർട്ട് ആയിരിക്കണം ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് സിനിമ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിച്ചു സിനിമയിൽ മാത്രമല്ല ഏതൊരു ജോലിയിലായാലും അതൊക്കെ ആവശ്യമാണെന്നും പറഞ്ഞു.

2011ൽ ബ്ലെസ്സി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഡാ തടിയ, ഉസ്താദ് ഹോട്ടൽ, ഹണീ ബി, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പർവം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. സിനിമയിൽ സജീവമായതിനു പിന്നാലെ തന്നെ പല തരത്തിലുള്ള വിവാദങ്ങളും നടനെ തേടിയെത്തി. അതിൽ പ്രധാനമായും സെറ്റിലെ അച്ചടക്കം ഇല്ലായ്മയെ കുറിച്ചായിരുന്നു. കൃത്യസമയത്ത് ഷൂട്ടിങ്ങിന് എത്തില്ല സഹപ്രവർത്തകരോട് നന്നായി പെരുമാറില്ല സഹകരിച്ച മുന്നോട്ടുപോകില്ല എന്നീ ആരോപണങ്ങളെല്ലാം നടനെതിരെ ഉയർന്നുവന്നിരുന്നു. കൂടാതെ ശ്രീനാഥ് ഭാസി അടക്കമുള്ള പല യുവനടന്മാർക്കെതിരെയും ഒരു ഘട്ടത്തിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടിട്ടുള്ള ആരോപണങ്ങളും ഉയർന്നു.

അതിനിടെ ശ്രീനാഥ് ഭാസിയേ പോലെയുള്ള നടന്മാരെ വച്ച് സിനിമ ചെയ്യുകയാണെങ്കിൽ സിനിമയുടെ ബജറ്റ് തെറ്റുമെന്ന് സംവിധാകൻ സലീംബാബയും പ്രതികരിച്ചികുന്നു.ഒരു സിനിമ തിയേറ്റർ എത്തുന്നത് വരെ നമുക്ക് അതിന്റെ ബജറ്റിനെക്കുറിച്ച് ഒരു ധാരണയുണ്ടാകും. എന്നാൽ ഇവരെപ്പോലുള്ള നടന്മാരാണെങ്കിൽ അത് സാധിക്കില്ല. നമ്മൾ ഒരു മുപ്പത് ദിവസം കൊണ്ട് തീർക്കാൻ വിചാരിച്ചാൽ ഇവരെപ്പോലെയുള്ള പുതിയ ജനറേഷൻ ഉള്ള നടന്മാരെ വച്ചാണെങ്കിൽ സാധിക്കില്ലെന്നായിരുന്നു ആരോപണം

ENGLISH SUMMARY

Actor Sreenath bhasi is talking about his feelings about the word love. The actor’s answer was to the question of whether he still keeps love in his mind.Srinath Bhasi says that he is actually scared when he hears the word love. However, it is a good thing to say that if we feel loved by someone, they will love us back, and it is a beautiful thing, Srinath Bhasi added.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി