Sreenath bhasi: ശ്രീനാഥ് ഭാസിയെ പോലെയുള്ള നടന്മാരായാൽ സിനിമയുടെ ബജറ്റ് തെറ്റും; സലിം ബാബ
Salim Baba about Sreenath bhasi:ശ്രീനാഥ് ഭാസിയെ പോലെയുള്ള ആളുകൾ വാങ്ങിക്കുന്ന പ്രതിഫലം കൊണ്ട് നമ്മൾ ഒരു സിനിമ തന്നെ തീർക്കാൻ ഉദ്ദേശിക്കുക എന്ന് അദ്ദേഹം പറഞ്ഞു. അത് മറ്റൊന്നും കൊണ്ടല്ല അവർക്ക് മാർക്കറ്റിൽ വാല്യൂ ഉണ്ട് അപ്പോ അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം വാങ്ങാമെന്ന് പറയുന്നു.അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ ഇതിനുമുമ്പ് പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രധാനമായും സെറ്റിൽ അച്ചടക്കം ഇല്ലായ്മ ശ്രീനാഥിനെ എപ്പോഴും വിമർശിക്കപ്പെട്ട സംഭവമാണ്........
ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവാക്കൾക്കിടയിൽ ഒരു തരംഗമായി മാറിയ നടനാണ് ശ്രീനാഥ് ഭാസി. സ്വാഭാവികമായ അഭിനയത്തിലൂടെ ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യുന്ന ശ്രീനാഥിന്റെ രീതി തന്നെയാണ് സിനിമ മേഖലയിൽ അദ്ദേഹത്തിന് ഒരു പുതിയ വഴിതുറക്കാൻ സാധിച്ചത്. 2011ൽ ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ’, ‘ഡാ തടിയാ’, ‘ഹണി ബീ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഭീഷ്മ പർവ്വം’, ‘മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ നിരവധി സിനിമകളിലൂടെ ഹിറ്റ് കഥാപാത്രങ്ങളുമായി താരമെത്തി. ഇപ്പോഴിതാ നടനെതിരെ ഒരു വിമർശനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സലിം ബാബ.
ശ്രീനാഥ് ഭാസിയേ പോലെയുള്ള നടന്മാരെ വച്ച് സിനിമ ചെയ്യുകയാണെങ്കിൽ സിനിമയുടെ ബജറ്റ് തെറ്റുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സിനിമ തിയേറ്റർ എത്തുന്നത് വരെ നമുക്ക് അതിന്റെ ബജറ്റിനെക്കുറിച്ച് ഒരു ധാരണയുണ്ടാകും. എന്നാൽ ഇവരെപ്പോലുള്ള നടന്മാരാണെങ്കിൽ അത് സാധിക്കില്ല. നമ്മൾ ഒരു മുപ്പത് ദിവസം കൊണ്ട് തീർക്കാൻ വിചാരിച്ചാൽ ഇവരെപ്പോലെയുള്ള പുതിയ ജനറേഷൻ ഉള്ള നടന്മാരെ വച്ചാണെങ്കിൽ സാധിക്കില്ല. കാരണം ഇവർക്ക് അഭിനയിക്കാൻ വരണമെങ്കിൽ ഒരു സമയവും കാര്യവുമൊക്കെ ഉണ്ട്.
ആ സമയത്ത് മാത്രമേ വരികയുള്ളൂ. പിന്നെ കൊടുക്കുന്ന പ്രതിഫലത്തിലും ഒക്കെ വ്യത്യാസം വരും. ശ്രീനാഥ് ഭാസിയെ പോലെയുള്ള ആളുകൾ വാങ്ങിക്കുന്ന പ്രതിഫലം കൊണ്ട് നമ്മൾ ഒരു സിനിമ തന്നെ തീർക്കാൻ ഉദ്ദേശിക്കുക എന്ന് അദ്ദേഹം പറഞ്ഞു. അത് മറ്റൊന്നും കൊണ്ടല്ല അവർക്ക് മാർക്കറ്റിൽ വാല്യൂ ഉണ്ട് അപ്പോ അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം വാങ്ങാമെന്ന് പറയുന്നു.
അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ ഇതിനുമുമ്പ് പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രധാനമായും സെറ്റിൽ അച്ചടക്കം ഇല്ലായ്മ ശ്രീനാഥിനെ എപ്പോഴും വിമർശിക്കപ്പെട്ട സംഭവമാണ്. സിനിമ സെറ്റിൽ കൃത്യസമയത്ത് എത്തില്ലെന്നും സഹപ്രവർത്തകരോട് സഹകരിച്ച് മുന്നോട്ടു പോകുവാനുള്ള ശ്രമം താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഷൂട്ടിംഗ് വൈകിപ്പിക്കുന്ന ഒരേ സമയം പല സിനിമകൾക്കും ഡേറ്റ് നൽകി ആകെ കൺഫ്യൂഷനിൽ ആകുമെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഒരു ഘട്ടത്തിൽ ശ്രീനാഥ് ഭാസി അടക്കമുള്ള പല യുവനടൻമാരെക്കെതിരെയും ലഹരി ഉപയോഗിക്കുന്നതിന്റെ പേരിലുള്ള ആരോപണങ്ങളും ഉയർന്നു വന്നതാണ്.
യുവ നടന്മാർക്കിടയിലുള്ള ഇത്തരത്തിലുള്ള ലഹരി ഉപയോഗം കാരണം സിനിമകൾ ഷൂട്ടിങ് പൂർത്തിയാക്കാൻ വൈകുന്നു എന്നും ഉദ്ദേശിച്ച സമയത്ത് ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഒരുതരത്തിലും ഈ യുവനടന്മാർ സിനിമയിലെ മറ്റ് അണിയറാ പ്രവർത്തകരുമായും സഹകരിക്കുന്നില്ല എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ തന്നെ കൊച്ചിയിൽ വെച്ച് അമിതമായ വേഗതയിൽ വാഹനം ഓടിച്ചതിന് ശ്രീനാഥ് ഭാസിക്കെതിരെ മറ്റൊരു കേസും ഉയർന്ന വന്നിരുന്നു. കൂടാതെ ഇന്റർവ്യൂകളിൽ അഭിമുഖം ചെയ്യാൻ ഇരിക്കുന്ന ആളുകളോടുള്ള ശ്രീനാഥ് ഭാസിയുടെ ആറ്റിറ്റ്യൂടും വിമർശിക്കപ്പെട്ടിരുന്നു.