AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ramesh Pisharady Tiny Tom: രമേഷ് പിഷാരടി പെട്ടു, ഇനി അക്കാര്യങ്ങൾക്ക് പണം വാങ്ങാനാകില്ലല്ലോ! ടിനി ടോം

Ramesh Pisharady Tiny Tom: അദ്ദേഹത്തിന് വളരെയധികം ഉള്ള ഗുണമാണ് ക്ഷമ, ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ച് അത്യാവശ്യമാണ് ക്ഷമയന്നും ടിനി ടോം പറഞ്ഞു. കൂടാതെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ രമേശ് പിഷാരടിക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരു അവസരത്തെക്കുറിച്ച് നടൻ ടിനി ടോം പാലക്കാട് വിജയിച്ചു കഴിഞ്ഞാൽ രമേശ് പിഷാരടിക്ക് ഇനി ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങാൻ സാധിക്കില്ല എന്നാണ് ടിനി ടോം പറയുന്നത്. പണ്ട് നടൻ ഇന്നസെന്റ് പറഞ്ഞ് രസകരമായ കാര്യങ്ങൾ ബന്ധപ്പെടുത്തിക്കൊണ്ടാണ്....

Ramesh Pisharady Tiny Tom: രമേഷ് പിഷാരടി പെട്ടു, ഇനി അക്കാര്യങ്ങൾക്ക് പണം വാങ്ങാനാകില്ലല്ലോ! ടിനി ടോം
Tiny Tom, Ramesh PisharadyImage Credit source: facebook
Ashli C
Ashli C | Published: 25 Mar 2026 | 12:38 PM

രമേശ് പിഷാരടിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടൻ ടിനി ടോം. അദ്ദേഹത്തിന് വളരെയധികം ഉള്ള ഗുണമാണ് ക്ഷമ, ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ച് അത്യാവശ്യമാണ് ക്ഷമയന്നും ടിനി ടോം പറഞ്ഞു. കൂടാതെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ രമേശ് പിഷാരടിക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരു അവസരത്തെക്കുറിച്ച് നടൻ ടിനി ടോം പാലക്കാട് വിജയിച്ചു കഴിഞ്ഞാൽ രമേശ് പിഷാരടിക്ക് ഇനി ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങാൻ സാധിക്കില്ല എന്നാണ് ടിനി ടോം പറയുന്നത്. പണ്ട് നടൻ ഇന്നസെന്റ് പറഞ്ഞ് രസകരമായ കാര്യങ്ങൾ ബന്ധപ്പെടുത്തിക്കൊണ്ടാണ് ടിനി ടോം തന്റെ സുഹൃത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ഇത്തരം ഒരു പ്രതികരണം നടത്തിയത്.

ഉദ്ഘാടനങ്ങൾക്ക് വേണ്ടി രമേശ് പിഷാരടി നല്ല തുക വാങ്ങിക്കൊണ്ടിരുന്നതാണ് ഇനി അങ്ങനെ വാങ്ങിക്കാൻ കഴിയില്ല. പണ്ട് ഇതുമായി ബന്ധപ്പെട്ട് ഇന്നസെന്റ് തന്നോട് പറഞ്ഞിരുന്ന കാര്യത്തെക്കുറിച്ചും ടിനി ടോം മനസ്സു തുറന്നു.പണ്ട് ഇന്നസെന്റ് 50,000 ഒരു ലക്ഷവും ഒക്കെ ഉദ്ഘാടനത്തിന് വാങ്ങിക്കൊണ്ടിരുന്നത് ആയിരുന്നു. എന്നാൽ എംപി ആയതിൽ പിന്നെ പണം വാങ്ങാൻ പറ്റാതെയായി. മാത്രമല്ല ഇപ്പോൾ ഇലക്ട്രിക് ശ്മശാനം ഉദ്ഘാടനം ചെയ്യാൻ ഒക്കെയാണ് തന്നെ വിളിക്കുന്നത്.

ALSO READ:തോമസ് ഐസക്കിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് പുറത്തുവന്നതെന്ന് സലിംകുമാർ

അവിടെ ചെന്ന് ഒരുപാട് പേര് മരിക്കട്ടെ എന്ന് പറയാൻ സാധിക്കുമോ. 10 പൈസ കിട്ടുകയുമില്ല പ്രാക്കും കിട്ടും എന്ന് ഇന്നസെന്റ് പറഞ്ഞിരുന്നതായി മാതൃഭൂമിയോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെടുത്തിയാണ് രമേശ് പിഷാരിയുടെയും ഉദ്ഘാടനത്തിന് പണം വാങ്ങിക്കുന്ന കാര്യത്തിൽ പെട്ടു എന്ന് തോന്നുന്നു എന്ന് ടിനി ടോം പറഞ്ഞത്. തന്റെ സുഹൃത്ത് എംഎൽഎയായി വരുന്നതിൽ വളരെ സന്തോഷം ഉണ്ടെന്നും.

ക്ഷമ അങ്ങേയറ്റം ഉള്ള വ്യക്തിയാണ് അതുപോലെതന്നെ ദേഷ്യം വരണമെങ്കിൽ വല്ല മരുന്നും കൊടുക്കേണ്ടി വരും. അതിനാൽ തന്നെ ഒരു രാഷ്ട്രീയക്കാരന് പറ്റിയ സ്വഭാവപ്രകൃതമല്ല രമേഷ് പിഷാരടിക്കെന്നും പ്രതികരിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകന് വേണ്ട ഏറ്റവും വലിയ ഗുണം ക്ഷമയാണ് ആ കാര്യം രമേശ് പിഷാരടിക്ക് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Follow Us