AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tiny Tom: ‘നിന്റെ അപ്പൻ കൂടെ ഉണ്ടെടാ, കാലം എല്ലാം തെളിയിക്കും’; മകനെ ചേർത്തുപിടിച്ച് ടിനി ടോം

Tiny Tom Supports Son: കേസിൽ പിടിയിലായ മകൻ ആദമിന് മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും ടിനി ടോം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്...

Tiny Tom: ‘നിന്റെ അപ്പൻ കൂടെ ഉണ്ടെടാ, കാലം എല്ലാം തെളിയിക്കും’; മകനെ ചേർത്തുപിടിച്ച് ടിനി ടോം
Tiny Tom
Ashli C
Ashli C | Published: 01 Mar 2026 | 08:36 AM

കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കൈവശം വെച്ച കേസിൽ നടൻ ടിനി ടോമിന്റെ മകൻ അറസ്റ്റിൽ ആകുന്നത്. ഇത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ മകനെ ഈ പ്രതിസന്ധിഘട്ടത്തിൽ ചേർത്തുപിടിച്ച് എത്തിയിരിക്കുകയാണ് നടൻ. നിന്റെ കൂടെ അപ്പൻ ഉണ്ടെടാ എല്ലാം കാലം തെളിയിക്കും എന്നാണ് ടിനി ടോം പ്രതികരിച്ചത്. മകന് പിന്തുണയർപ്പിച്ച് കൊണ്ട് ഫേസ്ബുക്കിൽ നടൻ കുറിപ്പ് പങ്കിടുകയായിരുന്നു. കേസിൽ പിടിയിലായ മകൻ ആദമിന് മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും ടിനി ടോം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ..

Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always .സങ്കീർത്തനം 91. ..അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും …മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. .ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും കാലം എല്ലാം തെളിയിക്കും god bless ..നിന്റെ അപ്പൻ ഉണ്ടെടാ കൂടെ

കഞ്ചാവ് കൈവശം വച്ചു വരുന്ന കേസിലാണ് നടൻ ടീമി ടോമിന്റെ മകൻ ആദം ഷൈ ഉൾപ്പെടെ മൂന്ന് യുവാക്കളെ തൃപ്പൂണിത്തറ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ആദത്തെ കൂടാതെ കാർത്തിക്, ജോർജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നുപേർക്കും എൻഡിപിഎസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂവരുടെയും പക്കൽ നിന്നും നാല് ഗ്രാം കഞ്ചാവ് പിടികൂടിയതായാണ് റിപ്പോർട്ട്. കൂട്ടത്തിലുള്ള കാർത്തിക് എന്ന യുവാവിന്റെ പാന്റിലെ പോക്കറ്റിൽ നിന്നുമാണ് നാല് ഗ്രാം കഞ്ചാവ് പിടികൂടിയത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അതേസമയം ലഹരിയെ ഭയന്ന് മകനെ സിനിമയിൽ നിന്നും ലഭിച്ച അവസരം വേണ്ടെന്നുവച്ചു എന്ന നടൻ ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസ്താവനയും ഈ പശ്ചാത്തലത്തിൽ ചർച്ചയാവുകയാണ്. കേരള സർവകലാശാല യുവജനോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ ഈ പരാമർശം നടത്തിയത്. ലഹരിക്കെതിരായ കേരള പോലീസിന്റെ യോദ്ധാവ് ബോധവൽക്കരണ പരിപാടിയുടെ അംബാസിഡർ ആയിരുന്നു ടിനി ടോം.

Follow Us