Vishnu Manchu: ഒരു കുഞ്ഞും ഉണരുന്നത് വെടിയോച്ചയുടെ ശബ്ദങ്ങൾ കേട്ടുകൊണ്ടാകരുത്! ദുബായിലെ അവസ്ഥ പങ്കുവെച്ച് നടൻ വിഷ്ണു മഞ്ജു
Vishnu Manchu: . ഒരു കുട്ടിയും ഇത്തരത്തിൽ ഭയപ്പെടേണ്ടി വരരുത്. രാജ്യത്തെ പൗരന്മാരെ സുരക്ഷിതമാക്കിയതിന് യുഎഇ ഭരണകൂടത്തിന് നന്ദി എന്നും എത്ര നശ്വരമാണ് നമ്മുടെ ജീവിതം എന്നാണ് ഇവ ചൂണ്ടിക്കാണിക്കുന്നതെന്നും വിഷ്ണു മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു...
പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ദുബായിൽ നിന്നും മിസൈൽ ആക്രമണങ്ങളുടെ നടക്കുന്ന വീഡിയോ പങ്കിട്ട് നടൻ വിഷ്ണു മഞ്ജു. തെലുങ്കിലെ പ്രമുഖ നടനായ വിഷ്ണു തന്നെ കുടുംബത്തെ സന്ദർശിക്കാൻ വന്നപ്പോഴാണ് യ യുദ്ധത്തിന് സാക്ഷിയാകേണ്ടി വന്നത്. ദുബായിൽ കുടുംബത്തെ കാണുവാൻ എത്തിയതാണ് താനെന്നും ആകാശത്തിലൂടെ മിസൈലുകൾ പറക്കുന്നത് വ്യക്തമായി കാണാമെന്നും വിഷ്ണു പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
വലിയ ശബ്ദവും പ്രകമ്പനങ്ങളും തന്റെ മക്കളെയും പേടിപ്പെടുത്തുകയാണ്. ലോകത്തെവിടെയും ഒരു കുട്ടിയും വെടിയൊച്ചകളുടെ ശബ്ദം കൊണ്ട് ഉണരുന്ന സാഹചര്യം ഉണ്ടാകരുത്. ഒരു കുട്ടിയും ഇത്തരത്തിൽ ഭയപ്പെടേണ്ടി വരരുത്. രാജ്യത്തെ പൗരന്മാരെ സുരക്ഷിതമാക്കിയതിന് യുഎഇ ഭരണകൂടത്തിന് നന്ദി എന്നും എത്ര നശ്വരമാണ് നമ്മുടെ ജീവിതം എന്നാണ് ഇവ ചൂണ്ടിക്കാണിക്കുന്നതെന്നും വിഷ്ണു മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാന് നേരെ ആഞ്ഞടിച്ചതോടെ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അൽ ഖമേനി കൊല്ലപ്പെട്ടു. ഇറാൻ ആണോ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് പ്രകോപനത്തിന് കാരണം. അതേസമയം രണ്ടു രാജ്യങ്ങൾക്ക് നേരെയും ഇറാനും ശക്തമായി പൊരുതുന്നുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രയേലിലേക്കും യുഎസിന്റെ പശ്ചിമേഷ്യയിലെ താവളങ്ങൾക്ക് നേരെയും ഇറാൻ മിസൈലുകൾ വർഷിച്ചു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഒരു പ്രദേശമാകെ യുദ്ധഭീതിയിൽ ആണ്ടിരിക്കുകയാണ്