Alice Christy: ‘ആദ്യം അടുക്കള പണി, പിന്നെ അഭിനയം’; ഉപദേശിച്ച യുവതിക്ക് വായടപ്പിക്കുന്ന മറുപടിയുമായി ആലിസ് ക്രിസ്റ്റി
Actress Alice Christy About Comments: തൻ്റെ വീഡിയോയ്ക്ക് വന്നൊരു കമൻ്റിന് ആലിസ് നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. നിരവധി ആളുകളാണ് ആലിസിൻ്റെ മറുപടിക്ക് പിന്തുണയുമായി വന്നിരിക്കുന്നത്. മറ്റൊരു വീഡിയോയിലൂടെയാണ് ആലിസ് മറുപടി നൽകിയിരിക്കുന്നത്. വീട്ടുപണികളാണ് ആദ്യം ചെയ്യേണ്ടതെന്നും പൈസ ഉണ്ടാക്കിയിട്ട് മാത്രം കാര്യമില്ലെന്നുമായിരുന്ന ആലിസിനെതിരെ വന്ന കമൻ്റ്.
മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിലും യൂട്യൂബിലൂടെയും ഏറെ ആരാധകരുള്ള പ്രിയപ്പെട്ട താരമാണ് ആലിസ് ക്രിസ്റ്റി. സീരിയലുകളിലൂടെയാണ് ആലിസ് സ്ക്രീനിലേക്ക് വന്നതെങ്കിലും ഇപ്പോൾ മലയാളികൾക്ക് സുപരിചിതയാകുന്നത് യൂട്യൂബർ കൂടിയാണ് ആലിസ്. തൻ്റെ കുടുംബത്തിലെ വിശേഷങ്ങളും മറ്റ് ചെറിയ സന്തോഷങ്ങളുമെല്ലാം ആലിസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. ആലിസിൻ്റെ ബിസിനസും എല്ലാവർക്കും അറിയാവുന്നതാണ്.
ആലിസിനൊപ്പം എല്ലാ പിന്തുണയുമായി ഭർത്താവ് സജിനും കൂടെതന്നെയുണ്ട്. ഇപ്പോഴിതാ തൻ്റെ വീഡിയോയ്ക്ക് വന്നൊരു കമൻ്റിന് ആലിസ് നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. നിരവധി ആളുകളാണ് ആലിസിൻ്റെ മറുപടിക്ക് പിന്തുണയുമായി വന്നിരിക്കുന്നത്. വീട്ടുപണികളാണ് ആദ്യം ചെയ്യേണ്ടതെന്നും പൈസ ഉണ്ടാക്കിയിട്ട് മാത്രം കാര്യമില്ലെന്നുമായിരുന്ന ആലിസിനെതിരെ വന്ന കമൻ്റ്.
ALSO READ: ചക്ക തന്നെയാണ് താമര! ഈ വാചകം എന്റേതല്ല; അഞ്ജലി നായർ പറയുന്നു
ആലിസിൻ്റെ വാക്കുകളിലേക്ക്
‘ആദ്യം ചെയ്യേണ്ടത് വീട്ടു ജോലിയാണ്. അടുക്കള പണി. പിന്നെയാണ് അഭിനയം. ആലിസിൻ്റെ വീട്ടുകാർ ഒന്നിച്ച് കൂടിയാൽ ആരുടേയും സഹായമില്ലാതെ സദ്യ ഉണ്ടാക്കാൻ പറ്റുമോ? പൈസ ഉണ്ടാക്കിയിട്ട് മാത്രം കാര്യമില്ല. എല്ലാ പണിയും അറിയാവുന്നവരുടെ കയ്യിൽ ഇങ്ങനെയുള്ള വീട് ഏൽപ്പിക്കുക’, എന്നായിരുന്നു ഒരു യുവതിയുടെ കമൻ്റ്.
“ഓക്കെ ചേച്ചി.. നാളെ വന്നാൽ മതി. ആദാരം ഉൾപ്പടെ എഴുതി തരാം. ഞാൻ ജോലിക്കൊന്നും പോകാതെ അടുക്കളയിൽ ഇരുന്ന് പണി എടുക്കാം. എന്നിട്ട് നയന ചേച്ചി എനിക്ക് എല്ലാ മാസവും ഒന്നര ലക്ഷം രൂപയോ രണ്ട് ലക്ഷം രൂപയോ എനിക്ക് ശമ്പളം തരണം. അപ്പോഴെൻ്റെ കാര്യങ്ങളെല്ലാം നടക്കും. ചേച്ചിയുടെ ശമ്പളത്തിന് ഞാൻ ജീവിക്കാം. എൻ്റെ വീട്ടുകാർ ഒന്നിച്ച് കൂടുമ്പോൾ അവർക്ക് സദ്യം ഉണ്ടാക്കി കൊടുക്കണമെങ്കിൽ എൻ്റെ കയ്യിൽ പൈസ വേണ്ടേ.
പൈസ ഇല്ലാതെ പോയാൽ സാധനങ്ങൾ എടുത്ത് തരാൻ ഈ കേരളത്തിലെ എല്ലാവരും എൻറെ ബന്ധുക്കളല്ല. എനിക്ക് പൈസ ഉണ്ടെങ്കിലേ സദ്യ വേണോ ബിരിയാണി വേണോ എന്ന് തീരുമാനിക്കാൻ പറ്റൂ. ഇത്തരം കമന്റിടുന്നവർക്ക് നിരാശ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജോലി ചെയ്ത് പൈസ ഉണ്ടാക്കി സ്വന്തം കാലിൽ നിൽക്കുന്നവരെ കാണുമ്പോൾ ഇത്തരകാർക്ക് അതിന് പറ്റാത്തതിൻ്റെ നിരാശ. ആ ഫ്രസ്ട്രേഷനാണ് അവർ ഇവിടെ വന്ന് തീർക്കുന്നതെന്ന് തോന്നാറുണ്ട്. അത് ഞാൻ ഓപ്പണായി തന്നെ പറയുകയാണ്.
ചേച്ചി.. നമ്മുടെ ജീവിതത്തിൽ കാശിന് സന്തോഷം കൊണ്ട് വരാൻ പറ്റില്ലെന്നൊക്കെയുള്ള ഡയലോഗുകൾ ഇല്ലേ. സത്യം പറഞ്ഞാൽ കാശ് ഉണ്ടെങ്കിലേ നമ്മുടെ ജീവിതത്തിൽ സന്തോഷം ഉള്ളൂ. കയ്യിൽ പൈസയില്ലാതെ ഇരിക്കുന്ന സമയത്തെ അതിൻ്റെ ബുദ്ധിമുട്ട് അറിയൂ. പൈസ ഉണ്ടാക്കാനായി എല്ലാവരും ചെയ്യുന്നത് പോലെയാണ് ഞാൻ എൻ്റെ ജോലിയും ചെയ്യുന്നത്. ഓരോ ജോലിയും വ്യത്യസ്തമാണ്.
ഞാൻ ജോലി ചെയ്ത്, പൈസ ഉണ്ടാക്കി, സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്നത് ദൈവാനുഗ്രഹം. എനിക്കൊരു വീട് കിട്ടി. കയ്യിൽ പത്തിൻറെ പൈസ എടുക്കാനില്ല. ഞാൻ അടുക്കളയിൽ കയറി നിന്നാൽ സാധനങ്ങൾ ഉണ്ടാകുമോ. അതിനും പൈസ വേണ്ടേ. എനിക്ക് ഇനി ജോലിക്ക് പോകേണ്ട ആവശ്യമില്ല, കാരണം എനിക്ക് അടുക്കള പണിയറിയാം, എൻ്റെ ഉത്തരവാദിത്വമാണത് എന്ന് കരുതി വീട്ടിലിരുന്നാൽ ഇങ്ങനെ ഇരിക്കയേ ഉള്ളൂ. സജിൻ്റെ ശമ്പളത്തിന് ജീവിച്ചൂടെ എന്ന് ചോദിക്കുന്നവരുണ്ടാകും.
പണ്ടത്തെ കാലമല്ല ഇത്. ഒരു പത്ത് രൂപ ആണെങ്കിലും സ്വന്തമായിട്ട് ഉണ്ടാക്കുമ്പോൾ അതിൻ്റെ സന്തോഷം വേറെയാണ്. സജിൻ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയതാണ്. ഇച്ചായൻ ജോലി ചെയ്ത് പൈസ ഉണ്ടാക്കുമ്പോൾ അത് ഊറ്റുന്നതല്ല എൻ്റെ ഉത്തരവാദിത്വം. ഇച്ചായന് ഇച്ചായൻ്റെതായ ആവശ്യങ്ങളുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്വന്തമായി പൈസ ഉണ്ടാക്കി തുടങ്ങിയ ആളാണ്. ഇത്രയും വർഷം വരെ അങ്ങനെ തന്നെ. എൻ്റെ കുടുംബത്തിൽ സമ്പാദിക്കുന്നവരിൽ ഒരാളാണ് ഞാൻ. അതിൽ എനിക്ക് എന്നും അഭിമാനമാണ്. “, എന്നാണ് ആലിസ് മറുപടി നൽകിയത്.
English Summary:
Actress And Business Women Alice Christy Speak About A Comment Which Mention Her Kitchen Duties And Domestic Roles. She Slams The Women Comment And Also Speaks About A Independent Women Power In Society.