Anjali Nair: ആ ഓഫർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു! ഗണപതി ഹോമത്തോടെ പ്രചാരണങ്ങൾക്ക് തുടക്കമിട്ട് അഞ്ജലി നായർ

Anjali Nair Twenty Twenty Candidate: സിനിമ പ്രവർത്തകരെ പൊതുവിൽ ജനങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ വലിയ രീതിയിലുള്ള സ്വീകാര്യത നൽകാറില്ലെങ്കിലും തൃപ്പൂണിത്തറയിലെ തന്റെ സ്ഥാനാർത്ഥിത്തിത്വത്തെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ തൃപ്പൂണിത്തറയുടെ മകളാണ് എന്നും താൻ തന്നെ ഒരു സിനിമാക്കാരിയായി ഇതുവരെ കണ്ടിട്ടില്ല എന്നുമാണ് അഞ്ജലി നായരുടെ പ്രതികരണം.....

Anjali Nair: ആ ഓഫർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു! ഗണപതി ഹോമത്തോടെ പ്രചാരണങ്ങൾക്ക് തുടക്കമിട്ട് അഞ്ജലി നായർ

Anjali Nair

Published: 

18 Mar 2026 | 12:57 PM

തൃപ്പൂണിത്തറയിൽ ട്വന്റി20 സ്ഥാനാർത്ഥിയാണ് നടി അഞ്ജലി നായർ. പാർട്ടി അധ്യക്ഷനായ സാബു എം ജേക്കബാണ് കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിലൂടെ താരത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. എൻഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി 20യുടെ ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷികൾക്ക് നൽകിയതിൽ എതിർപ്പ് നിലനിൽക്കെയാണ് ട്വന്റി 20 സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാകുവാൻ ഗണപതിഹോമത്തോടെയാണ് അഞ്ജലി നായർ തുടക്കം കുറിച്ചിരിക്കുന്നത്.

ഭഗവാന്റെ കാരുണ്യം കൊണ്ട് എല്ലാം നല്ല രീതിയിൽ നടക്കും. തനിക്ക് ചുറ്റുമുള്ള ഈ ആൾക്കൂട്ടം തന്നെയാണ് തന്റെ ഏറ്റവും വലിയ ബലം എന്നാണ് അഞ്ജലി നായർ പറയുന്നത്. സിനിമ പ്രവർത്തകരെ പൊതുവിൽ ജനങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ വലിയ രീതിയിലുള്ള സ്വീകാര്യത നൽകാറില്ലെങ്കിലും തൃപ്പൂണിത്തറയിലെ തന്റെ സ്ഥാനാർത്ഥിത്തിത്വത്തെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ തൃപ്പൂണിത്തറയുടെ മകളാണ് എന്നും താൻ തന്നെ ഒരു സിനിമാക്കാരിയായി ഇതുവരെ കണ്ടിട്ടില്ല എന്നുമാണ് അഞ്ജലി നായരുടെ പ്രതികരണം.

ALSO READ:ഞാൻ ജയിച്ചാൽ മമ്മൂക്ക പാലക്കാട് എത്തും! ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ചയാണ് ലക്ഷ്യം; രമേഷ് പിഷാരടി

എന്റെ കുടുംബത്തിൽ ഭർത്താവും മക്കളും എല്ലാം പറയും നീയൊരു നടിയല്ലേ നിനക്ക് കുറച്ചു പുറത്തിറങ്ങാതെ ഇരുന്നൂടെ എന്ന്. എന്നാൽ എന്നെ ഈ നാട്ടിലുള്ളവർക്ക് നന്നായി അറിയാം. അടുത്തുള്ള വീടുകളിൽ ആയാലും ജംഗ്ഷനിൽ ആയാലും ഒക്കെ എന്നെ ഇവർ സ്ഥിരമായി കാണുന്ന ഒരു മുഖമാണ്. അതുകൊണ്ടുതന്നെ താനൊരു സാധാരണക്കാരിയാണ്. തൃപ്പൂണിത്തറയുടെ മകളായി ജനങ്ങൾ ഏറ്റെടുക്കും എന്നാണ് തന്റെ ഉറച്ച വിശ്വാസം എന്നും അഞ്ജലി നായർ പ്രതികരിച്ചു.

സിനിമ എന്റെ ഒരു ജോലി മാത്രമാണ് തന്നെ ഒരു സാധാരണക്കാരിയായ മകളായി ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നാണ് പ്രാർത്ഥനയും അഭ്യർത്ഥനയെന്നും അഞ്ജലി നായർ. എന്തെങ്കിലും ഓഫറിന്റെ പുറത്താണോ തിരഞ്ഞെടുപ്പിൽ ഇറങ്ങിയത് എന്ന ചോദ്യത്തിന് അഞ്ജലി നായർ വ്യക്തമായ മറുപടി നൽകുന്നുണ്ട്. തനിക്ക് ഭഗവാനിൽ നിന്നും ഒരു ഓഫർ ലഭിച്ചു എന്നും ആ ഓഫർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്ന് അഞ്ജലി നായരുടെ പ്രതികരണം. ട്വന്റി ട്വന്റി താര സ്ഥാനാർത്ഥികളിൽ മൂന്നാമത്തെ ആളാണ് അഞ്ജലി നായർ. മറ്റ് താര സ്ഥാനാർത്ഥികൾ അഖിൽ മാരാറും നടി വീണ നായരും ആണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?