AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Omana Ouseph: ‘ആ ഡോക്ടർ കാരണം 38 വ‍ർഷമായി എന്റെ മോൻ വേദനയിലാണ്’; ഓമന ഔസേഫ്

Omana Ouseph Talk About her Son’s Health: തന്റെ മകനെ കുറിച്ച് ഓമന ഔസേഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മകനെ ചികിത്സിച്ച ഒരു പ്രശസ്ത ഡോക്ടർക്ക് സംഭവിച്ച പിഴവ് കാരണം മകൻ 38 വർഷമായി വേദനയിലാണ്, മകന്റെ ആരോ​ഗ്യസ്ഥിതിയാണ് തന്റെ ഏറ്റവും വലിയ ദുഖമെന്നും താരം പറയുന്നു.

Omana Ouseph: ‘ആ ഡോക്ടർ കാരണം 38 വ‍ർഷമായി എന്റെ മോൻ വേദനയിലാണ്’; ഓമന ഔസേഫ്
Omana OusephImage Credit source: social media
Nithya Vinu
Nithya Vinu | Published: 20 Mar 2026 | 03:07 PM

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഓമന ഔസേഫ്. ഇപ്പോഴിതാ തന്റെ മകനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മകനെ ചികിത്സിച്ച ഒരു പ്രശസ്ത ഡോക്ടർക്ക് സംഭവിച്ച പിഴവ് കാരണം മകൻ 38 വർഷമായി വേദനയിലാണ്, മകന്റെ ആരോ​ഗ്യസ്ഥിതിയാണ് തന്റെ ഏറ്റവും വലിയ ദുഖമെന്നും ഓമന ഔസേഫ് പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞാൻ ആരോടും അങ്ങനെ കൂടുതൽ സംസാരിക്കാൻ നിൽക്കില്ല. വേറൊന്നും കൊണ്ടല്ല, മനസിന്റെ പ്രയാസമാണ് അതിന് കാരണം. പത്ത് വയസ് ഉള്ളപ്പോഴാണ് അവന് അസുഖം തുടങ്ങുന്നത്. പനിയും കാലിന് നീരും വന്നപ്പോഴാണ് മകനെ ആ ഡോക്ടറെ കാണിച്ചത്. ഡോക്ടർക്ക് കൈപ്പിഴ പറ്റി. നമ്മുടെ നാട്ടിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഇങ്ങനെയൊരു കാര്യം പറഞ്ഞ് കേസ് നടത്തിയിട്ട് കാര്യവുമില്ല. കേസ് നടത്താൻ പണവും ആളും വേണം. സർക്കാരിന്റെ കൈയിൽ നിന്ന് ഒന്നും കിട്ടില്ല.

ALSO READ: ജോർജുകുട്ടിയും കുടുംബവും പറഞ്ഞ ദിവസം ഒന്നും എത്തില്ലേ..? 99 ശതമാനവും പ്രശ്നമാണ്!

കേസ് നടത്താനുള്ള പൈസയും ആളും നമുക്കില്ല. കേസ് കൊടുക്ക് മോളെ, എന്ത് നോക്കിയിട്ട അയാൾ കുട്ടിയ മൂന്ന് വർഷം ചികിത്സിച്ചതെന്ന് ആശുപത്രിയിൽ ഉള്ളവരും എന്നോട് പറഞ്ഞു. കേസൊക്കെ തമ്പുരാൻ നടത്തട്ടെയെന്ന് ഞാൻ പറഞ്ഞു. ഓരോരുത്തരും പറയുന്നിടത്ത് ഞാൻ മോനെ കൊണ്ട് പോയി ചികിത്സിച്ചു.

ഇപ്പോൾ മകന് 48 വയസ് കഴിഞ്ഞു. 38 വർഷമായി എന്റെ മോൻ വേദനയിലാണ്. ഇതെല്ലാം ആലോചിക്കുമ്പോൾ എനിക്ക് എല്ലാവരോടും ഒത്തിരി ഹാപ്പിയായി സംസാരിക്കാനാകില്ല. മകനാണ് എന്നെ ഷൂട്ടിങ്ങിന് ഡ്രൈവ് ചെയ്ത് കൊണ്ട് പോകുന്നത്. എത്ര വയ്യാതിരുന്നാലും അവൻ നോ പറയാറില്ലെന്നും ഓമന ഔസേഫ് പറഞ്ഞു.

Follow Us