Sneha Sreekumar: സ്ഥാനാർത്ഥികളെ സിനിമ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ​ഗതികേട്…; സ്നേഹ ശ്രീകുമാർ

Sneha Sreekumar About Celebrity Candidates: സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിന് ഇറക്കിയ ടീമിന് എങ്കിലും നോക്കാമായിരുന്നു എന്നതാണ് സ്നേഹ ചോദിക്കുന്നു. വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ള ധാരാളം പേർ നിൽക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിനാണ്?

Sneha Sreekumar: സ്ഥാനാർത്ഥികളെ സിനിമ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ​ഗതികേട്...; സ്നേഹ ശ്രീകുമാർ

Lakshmi Priya, Veena Nair, Sneha Sreekumar

Published: 

21 Mar 2026 | 10:02 AM

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും അലയൊലികളും ശക്തമായികൊണ്ടിരിക്കുകയാണ്. പ്രചാരണ പരിപാടികളുമായി സ്ഥാനാർത്ഥികളെല്ലാം തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിലടക്കം ട്വിൻ്റി-20യുടെ സ്ഥാനാർത്ഥികളാണ് നിറഞ്ഞുനിൽക്കുന്നത്. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി എന്നിവരെയാണ് ആദ്യം സ്ഥാനാർഥികളാണ് നിർണയിച്ചത്.

എന്നാൽ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടിയും വന്നത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടി സ്നേഹ ശ്രീകുമാർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അഭിനേതാക്കൾ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉദ്ഘാടനം, കല്യാണം, പിറന്നാൾ തുടങ്ങിയ പരിപാടികൾക്ക് ക്ഷണിക്കാറുണ്ട്. പരിചയം കൊണ്ടോ അല്ലെങ്കിൽ പൈസ കൊടുത്തിട്ടോ ആണ് സാധാരണ ക്ഷണിക്കുന്നത്.

ALSO READ: അഭിപ്രായസ്വാതന്ത്ര്യം ഉള്ള സർക്കാരാണ് വേണ്ടത്! രമേശ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് ഇറങ്ങും; ആസിഫ് അലി

പക്ഷെ അത് പോലെ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നിർത്താനുള്ള തീരുമാനം എത്രത്തോളം നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതിൽ ആശങ്കയുണ്ടെന്നാണ് സ്നേഹ പറയുന്നത്. സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിന് ഇറക്കിയ ടീമിന് എങ്കിലും നോക്കാമായിരുന്നു എന്നതാണ് സ്നേഹ ചോദിക്കുന്നു.

സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ ജനിച്ചത് തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആയതു കൊണ്ട് തന്നെ അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാര്യങ്ങളെ നേരിട്ട് കണ്ടു നല്ല പരിചയമുണ്ട്. എന്തുകൊണ്ട് ആണ് ഇവിടെ 20/20ക്ക് സീറ്റ്‌ കൊടുത്തത്? തൃപ്പൂണിത്തുറയിൽ ബിജെപിയുടെ നല്ല പ്രവർത്തകർ ഇല്ലാത്തതുകൊണ്ടല്ല, വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ള ധാരാളം പേർ നിൽക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിനാണ്?

അഭിനേതാക്കൾ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉറപ്പായും അവരെ ഉദ്ഘാടനം, കല്യാണം, പിറന്നാൾ തുടങ്ങിയ പരിപാടികൾക്ക് വിളിക്കാറുണ്ട്. അത് ചിലപ്പോൾ പരിചയംകൊണ്ടോ അല്ലെങ്കിൽ പൈസ കൊടുത്തിട്ടോ ആണ് ക്ഷണിക്കുന്നത്. പക്ഷെ അത് പോലെ തെരഞ്ഞെടുപ്പിന് വിളിച്ചു സ്ഥാനാർഥിയായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും.

ഒരു സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോൾ ഇത്രവർഷമായി പൊതുരംഗത്തു നിൽക്കുന്ന, പ്രവർത്തിക്കുന്നു എന്ന് പറയുന്നതിന് പകരം 100ൽ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് വല്ലാത്ത ഗതികേട് തന്നെയാണ്. സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിൽ, അവരെ നിർത്തിയ പാർട്ടിക്ക് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ. ഒരു സാധാരണ വോട്ടർ എന്ന രീതിയിൽ ഉള്ള അഭിപ്രായം ആണ് ഞാൻ പറയുന്നത്. കലാരംഗവും പൊതുപ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ഥാനാർഥികളോട് ബഹുമാനവുമുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?