Actress Trisha Krishnan: ” സ്നേഹം ഉറക്കെ വിളിച്ചറിയക്കപ്പെടേണ്ടതാണ്”; സത്യപ്രതിജ്ഞ ചടങ്ങിലെ അതേ സാരി ധരിച്ച് കുറിപ്പുമായി തൃഷ
Actress Trisha Krishnan Latest Post:കോൺഫിഡൻസോടെ തല ഉയർത്തിപ്പിടിച്ച് സന്തോഷമാർന്ന മുഖത്തോടെ വേദിയിലേക്ക് കടന്നു വരികയും വിജയിയുടെ അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ച് സംസാരിക്കുകയും മുൻനിരയിൽ തന്നെ കാലിന് മുകളിൽ കാലു കയറ്റി വെച്ച് തൃഷ വിജയിയുടെ സത്യപ്രതിജ്ഞ കാണുന്ന വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇന്നലെ വളരെയധികം ശ്രദ്ധ നേടിയ കാഴ്ചകൾ ആയിരുന്നു..........

Trisha And Vijay
തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ ഏടായി മാറിയിരിക്കുകയാണ് നടൻ വിജയ്. കന്നി അംഗത്തിൽ തന്നെ നൂറിലധികം സീറ്റുകൾ വാങ്ങി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയാണ് വിജയ് ഇന്ന് കഴിഞ്ഞദിവസം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വിജയിയെ സംബന്ധിച്ച് പലതരത്തിലുള്ള ആരോപണങ്ങളും വിമർശനങ്ങളുമാണ് ഉയർന്നുവന്നത്.
ടിവികെ സമ്മേളനത്തിനിടെ കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും നിരവധി ആളുകൾ കൊല്ലപ്പെട്ടത് മുതൽ ഭാര്യ സംഗീതയുടെ വിവാഹമോചന കേസ് വരെ നടൻ നേരിടേണ്ടിവന്ന വലിയ തിരിച്ചടികൾ ആയിരുന്നു. എന്നാൽ ആരോപണങ്ങളും വിമർശനങ്ങളും എല്ലാം കാറ്റിൽ പറത്തി നിസാരമായി വിസിലടിച്ചു കൊണ്ടാണ് കഴിഞ്ഞദിവസം തമിഴകത്തിന്റെ മുഖ്യമന്ത്രിയായി വിജയ് തലപ്പത്തെത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിലെ മറ്റൊരു ആകർഷണമായിരുന്നു നടി തൃഷ കൃഷ്ണൻ. നീലയിൽ ഗോൾഡൻ ടച്ചുള്ള പട്ടുസാരിയുടുത്ത് മുല്ലപ്പൂ ചൂടിയ നടി മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റി.
ALSO READ:ജോർജ് കുട്ടിക്ക് പകരം കൃഷ്ണൻ നായർ ആയിരുന്നേൽ കുടുംബത്തിന് വേണ്ടി ഇത്രയൊന്നും ചെയ്യില്ല; മോഹൻലാൽ
സ്നേഹം എപ്പോഴും ഉറക്കെ വിളിച്ചറിയിക്കപ്പെടേണ്ടതാണ്
കോൺഫിഡൻസോടെ തല ഉയർത്തിപ്പിടിച്ച് സന്തോഷമാർന്ന മുഖത്തോടെ വേദിയിലേക്ക് കടന്നു വരികയും വിജയിയുടെ അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ച് സംസാരിക്കുകയും മുൻനിരയിൽ തന്നെ കാലിന് മുകളിൽ കാലു കയറ്റി വെച്ച് തൃഷ വിജയിയുടെ സത്യപ്രതിജ്ഞ കാണുന്ന വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇന്നലെ വളരെയധികം ശ്രദ്ധ നേടിയ കാഴ്ചകൾ ആയിരുന്നു. മാത്രമല്ല വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നടി തൃഷയുടെ കണ്ണുകൾ നിറയുന്ന രംഗങ്ങളും സോഷ്യൽ മീഡിയയുടെ മനം കവർന്നു. ഇപ്പോഴിതാ അതേ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. ” The love is always louder” എന്നാണ് തൃശാകൃഷ്ണൻ തന്റെ ചിത്രങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതായത് സ്നേഹം എപ്പോഴും ഉറക്കെ വിളിച്ചറിയിക്കപ്പെടേണ്ടതാണ് എന്ന് സാരം.
തൃഷയുടെ പോസ്റ്റ്
ഇതോടൊപ്പം തന്നെ തന്റെ സാരിയുടെ സ്റ്റൈലിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. നടി ലിസി അടക്കം നിരവധി താരങ്ങളും ആരാധകരുമാണ് തൃഷയുടെ പോസ്റ്റിന് പ്രതികരിച്ചു കൊണ്ടിരുന്നത്. ഇതിനൊപ്പം തന്നെ വിജയുമായി ബന്ധപ്പെടുത്തിയിട്ടുള്ള കമന്റുകളുമായും ആളുകൾ എത്തുന്നു. കഴിഞ്ഞദിവസം വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏറ്റവും വിമർശനം ഉണ്ടാക്കിയ വിഷയവും തൃഷ തന്നെയായിരുന്നു ഭാര്യയും മക്കളും പങ്കെടുക്കേണ്ട ചടങ്ങിൽ ആ മുന്നിലെ ദൃശ്യ എത്തിയത് ചില വിഭാഗം ആളുകളെ വലിയ രീതിയിൽ ചൊടിപ്പിച്ചു.
എന്നാൽ ഈ വിമർശനങ്ങൾക്ക് ഒക്കെയുള്ള മറുപടിയാണ് നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്. രണ്ടു വ്യക്തികൾക്ക് എന്തുകൊണ്ട് നല്ല സുഹൃത്തുക്കളായി കഴിഞ്ഞുകൂടെ എന്തിന് ഇതിനെ മറ്റൊരു കണ്ണിലൂടെ കാണുന്നു എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ മറ്റൊരു വിഭാഗത്തിന് ഇത് സംഗീതയെ എത്രത്തോളം വിഷമിപ്പിക്കും എന്നും പ്രതികരണം വരുന്നു. ചെന്നൈയിലെ വസതിയിൽ നിന്നാണ് തൃഷ സത്യപ്രതിജ്ഞ വേദിയിലേക്ക് എത്തിയത്. ഈ നിമിഷത്തെ താൻ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത് എന്നും അതിനായി കാത്തിരിക്കുകയാണ് എന്നുമാണ് പ്രതികരിച്ചത്.
ENGLISH SUMMARY
Actress Trisha Krishnan with a note wears the same saree as in the oath-taking ceremoney of tvk vijay.Trisha Krishnan was another attraction at the swearing-in ceremony of vijay. Wearing a blue silk saree with golden touches and a jasmine flower, the actress captured the attention of the media.