Drishyam 3 Mohanlal: ജോർജ് കുട്ടിക്ക് പകരം കൃഷ്ണൻ നായർ ആയിരുന്നേൽ കുടുംബത്തിന് വേണ്ടി ഇത്രയൊന്നും ചെയ്യില്ല; മോഹൻലാൽ
Drishyam 3 Mohanlal: തന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ ഒരുങ്ങുന്ന ജോർജുകുട്ടി ഇപ്പോൾ എന്ത് ചെയ്യുന്നു എന്നാണ് ആരാധകർക്ക് അറിയേണ്ടത്. പിടി കൊടുക്കുമോ അതോ ഇനിയും കാവലായി നിൽക്കുമോ എന്നൊക്കെ സംശയങ്ങളും ആകാംക്ഷകളും ഉയരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നേ നൽകുന്ന ഇന്റർവ്യൂകളിൽ ജോർജുകുട്ടി എന്ന കഥാപാത്രത്തെക്കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.....
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ദൃശ്യം എന്ന സിനിമയുടെ മൂന്നാം ഭാഗം. ഒരു മലയാള സിനിമയുടെ ഒന്നും രണ്ടും ഭാഗത്തിന് ശേഷം മൂന്നാം ഭാഗത്തിനു വേണ്ടിയും ഒരേ ആകാംക്ഷയോടെയും താല്പര്യത്തോടെയും കാത്തുനിൽക്കുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ദൃശ്യവും. ഏറെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവിൽ മെയ് 21 സിനിമ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടിയെയും കുടുംബത്തെയും എല്ലാവർക്കും അറിയാം.
തന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ ഒരുങ്ങുന്ന ജോർജുകുട്ടി ഇപ്പോൾ എന്ത് ചെയ്യുന്നു എന്നാണ് ആരാധകർക്ക് അറിയേണ്ടത്. പിടി കൊടുക്കുമോ അതോ ഇനിയും കാവലായി നിൽക്കുമോ എന്നൊക്കെ സംശയങ്ങളും ആകാംക്ഷകളും ഉയരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നേ നൽകുന്ന ഇന്റർവ്യൂകളിൽ ജോർജുകുട്ടി എന്ന കഥാപാത്രത്തെക്കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സിനിമയിൽ ഏറ്റവും പ്രത്യേകത ജോർജുകുട്ടി എന്ന കഥാപാത്രമാണ് മാത്രമല്ല ആ കഥാപാത്രത്തിന് ജോർജുകുട്ടി എന്ന പേര് പോലും നൽകിയതിന് ഒരുപാട് സഹായകരമായി അതുകൊണ്ടാണ് ഈ ഒരു സിനിമയും കഥാപാത്രവുമെല്ലാം പ്രേക്ഷകരിലേക്ക് ഇത്രമേൽ ആഴ്ന്നിറങ്ങാൻ കാരണമെന്നും മോഹൻലാൽ പറയുന്നു. ജോർജുകുട്ടി എന്ന മനുഷ്യൻ വളരെയധികം സ്വാർത്ഥനാണെന്നാണ് മോഹൻലാൽ പറയുന്നത്.
എന്തിനാണ് ഈ സ്വാർത്ഥത?
എന്തിനാണ് ഈ സ്വാർത്ഥത അയാൾക്ക് വേണ്ടിയല്ല അയാളുടെ കുടുംബത്തിനുവേണ്ടി. അയാളുടെ ഭാര്യക്കും മക്കൾക്കും വേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകും. കുടുംബത്തിനുവേണ്ടി അദ്ദേഹം എന്ത് ത്യാഗവും സഹിക്കും അതാണ് ജോർജുകുട്ടി എന്ന് മോഹൻലാൽ പറയുന്നു. തന്റെ 48 വർഷത്തെ സിനിമ ജീവിതത്തിൽ തനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല കഥാപാത്രം തന്നെയാണ് അത്.
ആലോചിക്കാൻ പറ്റുമോ?
ജോർജുകുട്ടിയെ മനസ്സിലാക്കാൻ ആർക്കും പറ്റില്ല. അതങ്ങനെ ഒരു വ്യക്തിയാണ് ഇനി ഒരു ജോർജ് കുട്ടി ഉണ്ടാകുമോ എന്നും തനിക്ക് പറയാൻ പറ്റില്ല. ഇതിലെ ഏറ്റവും രസം ജോർജ് കുട്ടി എന്ന പേരിട്ടതാണ്. അയാൾക്ക് വല്ല കൃഷ്ണൻ നായർ എന്നുമായാണ് പേരെങ്കിൽ ഇത്രയൊന്നും ഉണ്ടാകില്ല. ആലോചിക്കാൻ പറ്റുമോ ഒന്നു ചിന്തിച്ചു നോക്കൂ കൃഷ്ണൻ നായർ എന്നാണ് കഥാപാത്രത്തിന്റെ പേര് എങ്കിൽ അപ്പോൾ ആ പേരിൽ തന്നെയാണ് അതിന്റെ എല്ലാം ഉള്ളത് എത്ര സ്വീറ്റ് ആയിട്ടുള്ള പേരാണ് ജോർജുകുട്ടി എന്നും മോഹൻലാൽ ചോദിക്കുന്നു.
അതേസമയം മെയ് 21നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ശനിയാഴ്ച സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ട്രെയിലർ കണ്ടശേഷം ജോർജുകുട്ടിയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ആകാംഷ കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്. തന്റെ കേസ് വാദിക്കുന്ന വക്കീലിനോട് തന്റെ മക്കൾ താനൊരു കുറ്റവാളി ആണ് എന്ന് ചിന്തിക്കുമോ എന്നാണ് ചോദിക്കുന്നത്. ഇതിൽ നിന്നും ഇപ്പോൾ താൻ ചെയ്തുകൂട്ടിയ കാര്യങ്ങളെക്കുറിച്ച് ജോർജ് കുട്ടി വളരെയധികം കുറ്റബോധവും വിഷമവും ഉണ്ട് എന്നാണ് പ്രകടമാകുന്നത്. അതിനാൽ തന്നെ മൂന്നാം ഭാഗത്തിൽ ജോർജുകുട്ടി കുടുംബത്തെ മറന്ന് സ്വന്തം മനസ്സാക്ഷിക്കു മുന്നിൽ മുടക്കുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
ENGLISH SUMMARY
Mohanlal’s words about the character George Kutty are noteworthy. Mohanlal says that the most special thing in the film is the character George Kutty, and even giving the character the name George Kutty was very helpful, which is why this film and the character resonated so deeply with the audience.