Nimish Ravi: ‘അച്ഛാ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു’; നിമിഷ്-അഹാന കല്യാണത്തെ കുറിച്ച് കൃഷ്ണകുമാര്‍

Krishna Kumar Opens Up About Ahaana Krishna and Nimish Ravi: അവരൊക്കെ വീട്ടില്‍ വരാറുണ്ട്, ഞാനും പണ്ട് ഇതുപോലെ ആയിരുന്നു. സിന്ധുവിനെ എന്റെ വീട്ടില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും ഇപ്പോള്‍ തന്നെ അവരോടെല്ലാം പറയാം.

Nimish Ravi: അച്ഛാ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു; നിമിഷ്-അഹാന കല്യാണത്തെ കുറിച്ച് കൃഷ്ണകുമാര്‍

കൃഷ്ണകുമാര്‍, അഹാന, നിമിഷ് രവി

Published: 

14 Mar 2026 | 05:43 PM

നടി അഹാന കൃഷ്ണയുടെ വിവാഹം എന്നാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇളയ സഹോദരി വിവാഹിതയായിട്ടും അഹാന എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന സംശയം അവര്‍ക്ക് എപ്പോഴുമുണ്ട്. അഹാന ഉടന്‍ വിവാഹം കഴിക്കുമെന്ന് പറയുകയാണിപ്പോള്‍ താരത്തിന്റെ അച്ഛനും നടനുമായ കൃഷ്ണകുമാര്‍. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്.

“അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ച്, കല്യാണം കഴിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. ഞങ്ങളോട് അവതരിപ്പിക്കുകയേ വേണ്ട. മക്കള്‍ ഓരോരുത്തരും ആരെയെല്ലാമാണ് കല്യാണം കഴിക്കാന്‍ പോകുന്നതെന്ന് അവര്‍ക്കുമറിയാം, എനിക്കുമറിയാം. നമുക്കും എത്ര സുഖം, സമാധാനം.

അവരൊക്കെ വീട്ടില്‍ വരാറുണ്ട്, ഞാനും പണ്ട് ഇതുപോലെ ആയിരുന്നു. സിന്ധുവിനെ എന്റെ വീട്ടില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും ഇപ്പോള്‍ തന്നെ അവരോടെല്ലാം പറയാം. അശ്വിനെ അത് ചെയ്‌തേക്കണേ, അര്‍ജുനേ ഇങ്ങനെയാണേ, നിമിഷേ അങ്ങനെയാണേ എന്നെല്ലാം.

Also Read: Nimish Ravi: നിമിഷ് രവിയും അഹാനയും വിവാഹിതരാകാന്‍ പോകുന്നു, തീയതി ഇതോ?

നിമിഷിന്റെ അച്ഛന്‍ രവിയുമായി എനിക്ക് 35 കൊല്ലത്തെ പരിചയമാണ്. അദ്ദേഹം സിനിമാ പ്രൊഡ്യൂസറായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹാനയും നിമിഷും ഒരു ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴാണ് ഞാന്‍ അവനെ പരിചയപ്പെടുന്നത്. അതിശയകരമായ വളര്‍ച്ചയാണ് നിമിഷിന്റേത്. അവന്റെ അച്ഛന് ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. അദ്ദേഹം സിനിമയില്‍ കുറേ ഇന്‍വെസ്റ്റ് ചെയ്തിരുന്നു. കുറേ പൈസ പോയ മനുഷ്യനാണ്. അന്നത്തെ കഷ്ടപ്പാടുകള്‍ക്ക് ദൈവം മക്കളിലൂടെയാകും കൊടുക്കുന്നത്, ഗംഭീര വിജയം കൊടുക്കുമായിരിക്കും. നിമിഷ് വളരെ ഹംബിളും സിമ്പിളുമാണ്, അച്ഛനമ്മമാരുടെ ക്വാളിറ്റിയായരിക്കാം അത്,” കൃഷ്ണകുമാര്‍ പറയുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്
Naslen: ആ ഫീൽ ​ഗുഡ് പയ്യനല്ലേ ഇത്, ഞെട്ടിച്ച് ബാച്ച്‌ലർ പാർട്ടി Deux ലെ നസ്ലെന്റെ ക്യാരക്ടർ പോസ്റ്റർ
Jailer 2: ഏതോ ഒരു കിളവനല്ല, അവ പേര് മിഥുൻ ചക്രവർത്തി, രാജ്യത്തെ ആദ്യ 100 കോടി ചിത്രത്തിന്റെ നായകന്‍
Vinay Forrt: ‘ബി.കെ.യുവിലെ അലക്സിൻ്റെ പോസിറ്റിവിറ്റിയെ കുറിച്ചൊരു പ്രബന്ധം’; രസകരമായ പ്രേക്ഷക പ്രതികരണം വിവരിച്ച് വിനയ് ഫോർട്ട്
Sonia Bose: “മീ ടു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു, നോ എന്ന് പറയാൻ ആർജ്ജവം കാണിക്കുകയാണ് വേണ്ടത്”: സോണിയ ബോസ്
Bigg Boss Malayalam Season 8: വിക്കി ട്രാക്ക് മാറ്റിയോ? താഷിയുമായി പൊരിഞ്ഞ അടി
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?