AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Akhil Marar: ആരെയും പറ്റിച്ചോ നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയതല്ല ഇതൊന്നും! വികാരഭരിതമായ കുറിപ്പുമായി അഖിൽ മാരാർ

Akhil Marar Social Media Post: കുറച്ചുനാൾ താൻ ഭാര്യവീട്ടിൽ ആയിരുന്നു താമസിച്ചത്.എന്നാൽ ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നതിന്റെ പേരിൽ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു അതിനുശേഷം ഈ കാണുന്ന കക്കൂസിനോട് ചേർന്ന ഷെഡിലാണ് താമസിച്ചിരുന്നത് എന്നും അഖിൽ മാരാർ...

Akhil Marar: ആരെയും പറ്റിച്ചോ നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയതല്ല ഇതൊന്നും! വികാരഭരിതമായ കുറിപ്പുമായി അഖിൽ മാരാർ
Akhil MararImage Credit source: Tv9 Network
Ashli C
Ashli C | Published: 24 Mar 2026 | 01:06 PM

തന്റെ ജീവിതവിജയത്തെക്കുറിച്ച് വികാരഭരിതമായ കുറിപ്പുമായി ബിഗ് ബോസ് മുൻ താരവും ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുമായ അഖിൽമാരാർ. ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റും ആഡംബര വാഹനങ്ങളും ഉണ്ട്. തരക്കേടില്ലാതെ ജീവിക്കാനും സാധിക്കും. എന്നാൽ ഈ പുതിയ അഖിലിന് മാത്രമേ ചിലർക്ക് അറിയൂ. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യം ഉണ്ടായിരുന്നു തനിക്ക് എന്നാണ് അദ്ദേഹം പറയുന്നത്.

ആകെ 800 സ്ക്വയർ ഫീറ്റിലുള്ള വീട്ടിലായിരുന്നു തന്റെ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. കുറച്ചുനാൾ താൻ ഭാര്യവീട്ടിൽ ആയിരുന്നു താമസിച്ചത്.എന്നാൽ ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നതിന്റെ പേരിൽ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു അതിനുശേഷം ഈ കാണുന്ന കക്കൂസിനോട് ചേർന്ന ഷെഡിലാണ് താമസിച്ചിരുന്നത് എന്നും അഖിൽ മാരാർ.

ബിഗ് ബോസിൽ താൻ വിജയിച്ചത് ചുറ്റുമുള്ളവരുടെ പിന്തുണ കൊണ്ട് മാത്രമല്ല പ്രേക്ഷകരായ നിങ്ങളെന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ആരെയും പറ്റിച്ചിട്ടോ നാട്ടുകാരെ ചതിച്ചിട്ടോ അല്ല ഈ കാണുന്നതൊന്നും ഉണ്ടാക്കിയത് തന്റെ സ്വന്തം നിലയിൽ കഴിവും കഷ്ടപ്പാടും കൊണ്ടാണ് ഇതെല്ലാം നേടിയെടുത്തത്.

ആട്ടിയോടിച്ച സമൂഹത്തിനുമുന്നിൽ തലയുയർത്തി നിൽക്കാൻ സാധിച്ചത് ഈശ്വരന്റെ അനുഗ്രഹം തന്നിലെ പോരാളിയുടെ പോരാട്ടവീര്യവുമാണ്. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാനുള്ള മനസ്സ് മാത്രം മതി എങ്കിൽ മറ്റാരെക്കാളും അക്കാര്യത്തിൽ താൻ മുന്നിലാണെന്നും തനിക്ക് അറിയാം കഷ്ടപ്പെട്ടവരുടെ വേദനയും നഷ്ടപ്പെട്ടവരുടെ നിലനിൽക്കാനുള്ള കഷ്ടപ്പാടുമെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

Follow Us