AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jayasurya on Kathanar: ‘കത്തനാർ സിനിമയുടെ എല്ലാ ക്രെഡിറ്റും സംവിധായകനുള്ളത്; മനസ്സുതുറന്ന് ജയസൂര്യ

"It Will Inspire Many in Malayalam Cinema": Jayasurya Shares Exciting Updates on Kathanar: ഈ ആറു വർഷത്തിനിടെ ‘കത്തനാർ’ സിനിമയെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും സംവിധായകൻ റോജിൻ തോമസിന് ഉണ്ടായിട്ടുണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു. ഒരു തപസ്സ് പോലെയാണ് റോജിൻ ‘കത്തനാർ’ എന്ന സിനിമയെ കാണുന്നത്. അങ്ങനെ ഒരാളുടെ കൂടെ പ്രവർത്തിക്കാനാവുക എന്നത് തന്നെ വലിയ കാര്യമാണ്. സിനിമ നന്നാവണം എന്ന് ഏറെ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്

Jayasurya on Kathanar: ‘കത്തനാർ സിനിമയുടെ എല്ലാ ക്രെഡിറ്റും സംവിധായകനുള്ളത്; മനസ്സുതുറന്ന് ജയസൂര്യ
ജയസൂര്യImage Credit source: Facebook Jayasurya Jayan
Sumeesh T Unneen
Sumeesh T Unneen | Published: 21 Oct 2026 | 09:29 PM

മലയാളികൾ കാത്തിരിക്കുന്ന വമ്പൻ റിലീസുകളിൽ ഒന്നാണ് ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ കടമറ്റത്ത് കത്തനാരുടെ മാന്ത്രികവിദ്യകൾ 3D-യിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് അത് ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും. സിനിമ എപ്പോൾ തീയറ്ററുകളിൽ എത്തും എന്നാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ സിനിമയുടെ ചില അപ്ഡേറ്റുകൾ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. കത്തനാർ സിനിമയുടെ എല്ലാ ക്രെഡിറ്റും സംവിധായകന് അവകാശപ്പെട്ടതാണെന്നാണ് ഒരു സംശയവും കൂടാതെ ജയസൂര്യ പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

‘ടൈറ്റൻസ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കത്തനാർ സിനിമയെ കുറിച്ച് താരം മനസ്സ് തുറന്നത്. മലയാളത്തിലും ഇതുപോലെ ഒരു സിനിമ ചെയ്യാമല്ലോ എന്നതാണ് കത്തനാർ പഠിപ്പിച്ച പാഠമാണെന്ന് ജയസൂര്യ പറയുന്നു. ഈയൊരു സിനിമ വന്നുകഴിയുമ്പോൾ ഒരുപാട് പേർ ഇങ്ങനെയുള്ള സിനിമകളെ കുറിച്ച് ചിന്തിക്കുകയും അതിലേക്ക് ഇൻവെസ്റ്റർമാർ വരികയും ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.

“ഇക്കാര്യങ്ങൾ ഇപ്പോഴാണോ സംസാരിക്കേണ്ടത് എന്നറിയില്ല. സിനിമയുടെ റിസൾട്ടും എനിക്കറിയില്ല. പക്ഷേ നൂറ് ശതമാനം എഫേർട്ട് ഇട്ടിട്ടുള്ള സിനിമയാണ്. റിസൾട്ട് അതുപോലെ തന്നെയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റോജിനെ വച്ച് നോക്കുമ്പോൾ സിനിമക്കായി ഞാനെടുത്ത എഫേർട്ടൊന്നും ഒന്നുമല്ല എന്ന് മുൻപും പറഞ്ഞിട്ടുണ്ട്. ചിത്രത്തിൻ്റെ റിസൾട്ട് ഏതുരീതിയിലായാലും അതിൻ്റെ മുഴുവൻ ക്രെഡിറ്റും റോജിനുള്ളതാണ്” ജയസൂര്യ പറഞ്ഞു.

Also Read: Tesni khan: ഉപ്പയല്ലാതെ എനിക്ക് ആ ഉപദേശം തന്നത് മമ്മൂക്കയാണ്; തെസ്നി ഖാൻ

ഇത്രയും ആത്മാർത്ഥമായി ഒരാൾക്ക് സിനിമയെ സമീപിക്കാൻ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നുണ്ട്. ഈ ആറു വർഷത്തിനിടെ ‘കത്തനാർ’ സിനിമയെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും സംവിധായകൻ റോജിൻ തോമസിന് ഉണ്ടായിട്ടുണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു. ഒരു തപസ്സ് പോലെയാണ് റോജിൻ ‘കത്തനാർ’ എന്ന സിനിമയെ കാണുന്നത്. അങ്ങനെ ഒരാളുടെ കൂടെ പ്രവർത്തിക്കാനാവുക എന്നത് തന്നെ വലിയ കാര്യമാണ്. സിനിമ നന്നാവണം എന്ന് ഏറെ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

ആയിരം കോടി ക്ലബ്ബിൽ ഇടം നേടണമെന്നല്ല, സിനിമക്ക് പ്രേക്ഷകരുടെ മനസ്സിൽ ഒരിടം ഉണ്ടാക്കണം എന്നാണ് പ്രാർത്ഥിക്കുന്നത്. അത്രത്തോളം ആത്മാർത്ഥമായാണ് സംവിധായകൻ റോജിൻ തോമസ് സിനിമയെ സമീപിച്ചിരിക്കുന്നത്. റോജിനെ പോലെ മികച്ച ഓരു മേക്കർ മലയാളത്തിനുണ്ട് എന്ന് പറയാൻ തന്നെ അഭിമാനമാണെന്നും ജയസൂര്യ വ്യക്തമാക്കി. സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ റിലീസിനോടനുബന്ധിച്ച് പറയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Actor Jayasurya stated that all credit for his highly anticipated 3D fantasy film Kathanar belongs to director Rojin Thomas. He praised Rojin’s six-year dedication and hoped the film wins hearts.

Follow Us