AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

Anirudh Ravichander-Kavya Maran Wedding Date : നവംബറിലാണ് വിവാഹം. കാവ്യ മാരൻ്റെ പിതാവ് കലാനിധി മാരനും അമ്മ കാവേരി മാരനും ചേർന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നേരട്ടെത്തി ക്ഷണക്കത്ത് നൽകിയിരുന്നു. ഇക്കാര്യം തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.

Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Anirudh Ravichander Kavya Maran WeddingImage Credit source: Telangana CMO X/ PTI
Jenish Thomas
Jenish Thomas | Published: 17 Oct 2026 | 12:43 PM

ഹൈദരാബാദ് : അഭ്യൂഹങ്ങൾക്കെല്ലാം ഇനി അവസാനം കുറിക്കാം, കോളിവുഡിൽ ഇനി ‘കല്യാണ തിരുവിഴ’. സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദെറും ഐപിൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഉടമ കാവ്യ മാരനും തമ്മിൽ വിവാഹിതരാകുന്നു. നവംബറിൽ അനിരുദ്ധു കാവ്യ മാരനും തമ്മിലുള്ള വിവാഹിതരാകുന്നുയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്.

കാവ്യയുടെ പിതാവും സൺ ഗ്രൂപ്പിൻ്റെ ഉടമയുമായ കലാനിധി മാരനും മാതാവും സൺ നെറ്റ്വർക്കിൻ്റെ സിഇഒയുമായ കാവേരി മാരനും ചേർന്ന് തെലങ്കാന മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇക്കാര്യം തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. “സൺ ഗ്രൂപ്പ് ചെയർമാൻ ശ്രീ കലാനിധി മാരാനും ഭാര്യ ശ്രീമതി കാവേരി മാരനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ എ രേവന്തി റെഡ്ഡിയെ അദ്ദേഹത്തിൻ്റെ ജൂബിലി ഹിൽസിലെ വസതിയിൽ എത്തി സന്ദർശിച്ചു. അവരുടെ മകൾ കാവ്യ മാരൻ്റെ വിവാഹ സൽക്കാരത്തിന് ക്ഷണിക്കുകയും ചെയ്തു. നവംബർ 21-ാം തീയതി ചെന്നൈയിൽ വെച്ചാണ് കാവ്യ മാരനും അനിരുദ്ധ രവിചന്ദെറും തമ്മിലുള്ള വിവാഹത്തിൻ്റെ സൽക്കാരം” തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് പോസ്റ്റിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ALSO READ : Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്

തെലങ്കാന മുഖ്യമന്ത്രി പങ്കുവെച്ച് എക്സിലെ പോസ്റ്റ്


ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കാവ്യയും അനിരുദ്ധും തമ്മിൽ ഗ്രീസിൽ വെച്ച് നവംബർ 11നാണ് വിവാഹിതരാകുന്നത്. എന്നാൽ വിവാഹം എന്ന് എവിടെ വെച്ചാകുമെന്ന് അനിരുദ്ധും കാവ്യയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നപ്പോൾ അനിരുദ്ധ അത് തള്ളിയിരുന്നു. അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് നിർത്തൂ എന്നായിരുന്നു സംഗീത സംവിധായകൻ അന്ന് പ്രതികരിച്ചത്. അതേസമയം ഈ കഴിഞ്ഞ ജൂണിൽ അനിരുദ്ധിൻ്റെ അമ്മയുടെ സഹോദരനും നടനുമായ വൈ ജി മഹേന്ദ്ര ഇരുവരുടെയും വിവാഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു.

3 എന്ന സിനിമയിലൂടെയാണ് അനിരുദ്ധ തമിഴ് സിനിമ സംഗീത മേഖലയിലേക്ക് കടന്നുവരുന്നത്. അനിരുദ്ധിൻ്റെ വൈ ദിസ് കൊലവറി എന്ന 3-ലെ ഗാനം ആഗോളതലത്തിൽ പോലും ശ്രദ്ധ നേടിയെടുത്ത ഗാനമാണ്. പിന്നീട് ഇളയരാജാ, എ ആർ റഹ്മാൻ എന്നിവർക്ക് ശേഷം കോളിവുഡിൽ തൻ്റേതായ ഒരു ഇടം അനിരുദ്ധ നേടിയെടുക്കുകയും ചെയ്തു. കാവ്യ മാരാനാകട്ടെ സൺ നെറ്റ്വർക്ക് ഗ്രൂപ്പിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഐപിഎല്ലിൽ സൺ നെറ്റ്വർക്കിൻ്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ചുമതല കാവ്യയാണ് കൈകാര്യം ചെയ്യുന്നത്.

Follow Us