AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Anupama Parameshwaran: പണത്തിനുവേണ്ടി മനപ്പൂർവം നടത്തുന്നത്! പ്രതികരിക്കേണ്ടതില്ല; അനുപമ പരമേശ്വരൻ

Anupama Parameshwaran Negative review:ഒരു സിനിമ മോശമാണെങ്കിൽ അതിന് ആരോഗ്യകരമായി വിമർശിക്കുന്നതിനെ താൻ പൂർണമായും സ്വാഗതം ചെയ്യുന്നു. എന്നാൽ വ്യക്തിപരമായ വിദ്വേഷമോ പണമോ ലക്ഷ്യമിട്ടു നടത്തുന്ന അത്തരം ആക്രമണങ്ങൾക്ക് യാതൊരു വിലയും കല്പിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ കമന്റിലും മറുപടി നൽകാൻ സെലിബ്രിറ്റികൾ ബാധ്യസ്ഥരല്ലെന്നും

Anupama Parameshwaran: പണത്തിനുവേണ്ടി മനപ്പൂർവം നടത്തുന്നത്! പ്രതികരിക്കേണ്ടതില്ല; അനുപമ പരമേശ്വരൻ
Anupama Parameswaran Image Credit source: Social Media
Ashli C
Ashli C | Published: 21 Oct 2026 | 09:58 PM

പണത്തിനുവേണ്ടി മാത്രം മനപ്പൂർവം നടത്തുന്ന നെഗറ്റീവ് റിവ്യൂകളോടും ഓൺലൈൻ പ്രചാരണങ്ങളോടും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് നടി അനുപമ പരമേശ്വരൻ. സിനിമകളുടെ വളർച്ചയ്ക്ക് ശരിയായ വിമർശനങ്ങൾ അനിവാര്യമാണെങ്കിലും വ്യക്തിപരമായ ആക്രമണങ്ങളും ബോധപൂർവ്വം ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള അഭിപ്രായങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് നടി അടുത്തിടെ നടന്ന ഒരു പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഉയരുന്ന എല്ലാ സോഷ്യൽ മീഡിയ അഭിപ്രായങ്ങൾക്കും മറുപടി നൽകാത്തതിനെ അഹങ്കാരമായി കാണേണ്ടതില്ലെന്നും അനുപമ ആരാധകരോടും മാധ്യമങ്ങളോടും പറഞ്ഞു.

അഹങ്കാരികളായി മുദ്രകുത്തുന്നത് ഇരട്ടത്താപ്പാണ്….

ഒരു സിനിമ മോശമാണെങ്കിൽ അതിന് ആരോഗ്യകരമായി വിമർശിക്കുന്നതിനെ താൻ പൂർണമായും സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാൽ വ്യക്തിപരമായ വിദ്വേഷമോ പണമോ ലക്ഷ്യമിട്ടു നടത്തുന്ന അത്തരം ആക്രമണങ്ങൾക്ക് യാതൊരു വിലയും കല്പിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ കമന്റിലും മറുപടി നൽകാൻ സെലിബ്രിറ്റികൾ ബാധ്യസ്ഥരല്ലെന്നും മറുപടി നൽകാത്തതിന്റെ പേരിൽ അവരെ അഹങ്കാരികളായി മുദ്രകുത്തുന്നത് ഇരട്ടത്താപ്പ് ആണെന്നും അനുപമ പരമേശ്വരൻ.

ALSO READ:ഉപ്പയല്ലാതെ എനിക്ക് ആ ഉപദേശം തന്നത് മമ്മൂക്കയാണ്; തെസ്നി ഖാൻ

സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ കമന്റിനും മറുപടി നൽകാൻ ബാധ്യസ്ഥരല്ല. മറുപടി നൽകാത്തതിന്റെ പേരിൽ അഭിനേതാക്കളെ അഹങ്കാരികളായി മുദ്രകുത്തുന്നത് ഇരട്ടത്താപ്പാണ് എന്നാണ് അനുപമ പരമേശ്വരന്ഡ പറയുന്നത്. സെലിബ്രിറ്റികൾ അഭിപ്രായങ്ങൾ അവഗണിച്ചാൽ അഹങ്കാരികളെന്നും, തിരിച്ചടിച്ചാൽ സമയം കളയുന്നുവെന്നും കുറ്റപ്പെടുത്തുന്ന പ്രവണതയെയും താരം വിമർശിച്ചു.

അതേസമയം തന്റെ മുൻകാല പ്രണയബന്ധത്തിൽ ഉണ്ടായ ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തിരുവാരമായ ആക്രമണങ്ങളും ഊഹാപോഹങ്ങളും നടിക്കെതിരെ ഉയർന്നുവന്നതിനിടയിലാണ് അന്നമ്മയുടെ ഈ ശക്തമായ പ്രതികരണവും എത്തിയിരിക്കുന്നത്.

ENGLISH SUMMARY

Actress Anupama Parameswaran has stated that there is no need to respond to negative reviews or online campaigns that are deliberately orchestrated for financial gain. Speaking at a recent event, she noted that while constructive criticism is essential for the growth of films, there is a significant difference between such feedback and personal attacks or comments intended to cause harm.

Follow Us