Aparna Thomas: നിങ്ങളിതെല്ലാം കാണുന്നുണ്ടെന്നെനിക്കറിയാം! അപർണാ തോമസ്
Aparna Thomas Latest Post: ഈയിടെയായി വേർപിരിഞ്ഞു എന്ന് ആരാധകർ വിധിയെഴുതിയ ദമ്പതികളാണ് ജീവയും അപർണ തോമസും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരെയും ഇപ്പോൾ ഒന്നിച്ചു കാണുന്നേയില്ല എന്നാണ് ഈ അനുമാനത്തിൽ എത്താനുള്ള കാരണം. ആദ്യകാലങ്ങളിൽ ഒന്നിച്ചുള്ള വീഡിയോകളും വ്ലോഗുകളും ചെയ്തിരുന്ന ദമ്പതികൾ ഇപ്പോൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ തനിച്ചുള്ള ഫോട്ടോകളും വീഡിയോകളും എല്ലാമാണ് പങ്കു വയ്ക്കുന്നത്....
സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നത് സോഷ്യൽ മീഡിയയുടെ എക്കാലത്തെയും ഒരു ശീലമാണ്. ഏറെക്കാലം ഒന്നിച്ച് കണ്ടില്ലെങ്കിൽ അവർ പിരിഞ്ഞു എന്ന അനുമാനത്തിലാണ് പലപ്പോഴും ആരാധകർ എത്താറുള്ളത്. അങ്ങനെ ഈയിടെയായി വേർപിരിഞ്ഞു എന്ന് ആരാധകർ വിധിയെഴുതിയ ദമ്പതികളാണ് ജീവയും അപർണ തോമസും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരെയും ഇപ്പോൾ ഒന്നിച്ചു കാണുന്നേയില്ല എന്നാണ് ഈ അനുമാനത്തിൽ എത്താനുള്ള കാരണം. ആദ്യകാലങ്ങളിൽ ഒന്നിച്ചുള്ള വീഡിയോകളും വ്ലോഗുകളും ചെയ്തിരുന്ന ദമ്പതികൾ ഇപ്പോൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ തനിച്ചുള്ള ഫോട്ടോകളും വീഡിയോകളും എല്ലാമാണ് പങ്കു വയ്ക്കുന്നത്.
ഇതോടെയാണ് ഇരുവരുടെയും ജീവിതത്തിൽ എന്തോ പ്രശ്നമുണ്ടെന്നും ഇരുവരും തമ്മിൽ ഇപ്പോൾ നല്ല സുഖത്തിൽ അല്ല ഒന്നിച്ചല്ല താമസം വേർപിരിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ പരക്കുന്നത്. പിരിഞ്ഞുവെന്ന ഗോസിപ്പുകൾ പരക്കുന്നതിനിടെ ഇരുവരും ഒന്നിച്ച് ഒരു ഹോം ടൂർ വീഡിയോയും പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് താഴെയും അനാവശ്യമായ കമന്റുകളാണ് എത്തുന്നത്.
View this post on Instagram
നിങ്ങൾ തമ്മിൽ ഇപ്പോൾ പഴയ ഒരു കെമിസ്ട്രി ഇല്ല, എന്തോ എവിടെയോ നിങ്ങൾ തമ്മിൽ ഒരു അകൽച്ച ഉള്ളതുപോലെ തോന്നുന്നു, എന്തുപറ്റി എല്ലാം ഒക്കെയല്ലേ, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങളും സങ്കടങ്ങളും. എന്നാൽ ജീവിയേയും അപർണയയും ഇതൊന്നും ബാധിക്കുന്നില്ല എന്നാണ് അവരുടെ അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും മനസ്സിലാകുന്നത്. മണിക്കൂറുകൾക്കു മുമ്പ്സാരി ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് അപർണ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
തന്റെ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി എന്നോണം വളരെ രസകരമായ ഒരു ക്യാപ്ഷൻ ആണ് ഈ ചിത്രങ്ങൾക്ക് അപർണ നൽകിയിരിക്കുന്നത്. Haha, you noticed! I know. എന്നാണ് അപർണ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ക്യാപ്ഷനിലും ആളുകൾ സംശയം പ്രകടിപ്പിക്കുകയാണ്. നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് ഞങ്ങൾക്ക് മനസ്സിലായി. ജീവയെയാണോ ഉദ്ദേശിച്ചത്. സന്തോഷമായിട്ടിരിക്കൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ.