Athiradi Movie Review: കാമിയോ തൂക്കി മക്കളേ; തിയേറ്റര്‍ ഇളക്കി മറിച്ച് ബേസിലും സംഘവും, അതിരടി റിവ്യൂ

Surprise Cameo Becomes Highlight of Basil Joseph Tovino Thomas Film Athiradi: ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അരുണ്‍ അനിരുദ്ധന്‍ അടങ്ങിയ സംഘമായിരുന്നു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പോള്‍സണ്‍ സ്‌കറിയയും അരുണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാതല്‍ ദ കോര്‍, നെയ്മര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പോള്‍സണ്‍ സ്‌കറിയ.

Athiradi Movie Review: കാമിയോ തൂക്കി മക്കളേ; തിയേറ്റര്‍ ഇളക്കി മറിച്ച് ബേസിലും സംഘവും, അതിരടി റിവ്യൂ

അതിരടി സിനിമ റിവ്യൂ

Updated On: 

14 May 2026 | 09:56 AM

മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ച് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണവും ലഭിക്കുന്നു. മികച്ച സിനിമയാണ് അതിരടി എന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണം.

കോമഡിയും, പാട്ടും, ഡാന്‍സും, സ്റ്റണ്ടുമെല്ലാം ഇഴചേര്‍ന്ന ചിത്രമാണ് അതിരടി. ഒരു ബേസില്‍ ജോസഫ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ എന്തെല്ലാം പ്രതീക്ഷിക്കുമോ അതെല്ലാം തന്നെ അതിരടിയില്‍ സംവിധായകന്‍ അരുണ്‍ അനിരുദ്ധന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സിനിമയുടെ ഓരോ സീനുകളും കടന്നുപോകുന്നത് പ്രേക്ഷകരുടെ നിര്‍ത്താതെയുള്ള കയ്യടികള്‍ക്ക് ഇടയിലൂടെയാണ്. ആഴത്തിലുള്ള ഇമോഷനും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചുവെന്ന് നിസംശയം പറയാം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ കൂടെ കൊണ്ടുപോകാന്‍ ചിത്രത്തിന് സാധിക്കുന്നു. സിനിമ ആരംഭിക്കുമ്പോള്‍ മനസിനെ വരിഞ്ഞ് മുറുക്കും വിധത്തിലുള്ള ഒരു ഇമോഷണല്‍ കണക്ഷന്‍ പ്രേക്ഷകനുമായി ഉണ്ടാക്കാനും തിരക്കഥ പ്രത്യേകം ശ്രദ്ധിക്കുന്നു.

എന്നാല്‍ അതിരടി ഒരിക്കലും അവസാനം വരെ ഒരേ ടോണില്‍ മുന്നോട്ട് പോകുകയല്ല. പല തരത്തിലുള്ള ഇമോഷനുകളെ കൈകാര്യം ചെയ്യുന്ന ചിത്രം കാഴ്ചക്കാരന്റെ എല്ലാ വികാരവിചാരങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കുന്നു. പല സീനുകളും ഒരക്ഷരം മിണ്ടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കാഴ്ചക്കാരെ നിശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.

കൊച്ചിയിലെ ഒരു കോളേജില്‍ നടന്ന സംഭവത്തെ ഓര്‍മിപ്പിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഈ സംഭവം തന്നെയാണ് പിന്നീട് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതും. സാംകുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബേസില്‍ അവതരിപ്പിക്കുന്നത്.

സഹോദരന്‍ പഠിച്ച അതേ കോളേജില്‍ തന്നെയാണ് സാംകുട്ടി പഠിക്കാനായി എത്തുന്നത്. കോളേജില്‍ നടന്നിരുന്ന ഒരു പ്രത്യേക ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കുന്നു, അത് തിരികെ കൊണ്ടുവരാന്‍ സാംകുട്ടി ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാല്‍ സിനിമയില്‍ എത്തുന്ന കാമിയോ റോളാണ് കൂടുതല്‍ പ്രേക്ഷക പ്രതികരണം നേടുന്നത്. ഈ താരത്തിന്റെ വരവ് തിയേറ്ററുകളെ ആകെ ഇളക്കിമറിച്ചു.

Also Read: Karuppu Movie Release: സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു; കറുപ്പ് നാളെ മുതൽ തിയേറ്ററുകളിൽ

ബേസില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് അതിരടി. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അരുണ്‍ അനിരുദ്ധന്‍ അടങ്ങിയ സംഘമായിരുന്നു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പോള്‍സണ്‍ സ്‌കറിയയും അരുണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാതല്‍ ദ കോര്‍, നെയ്മര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പോള്‍സണ്‍ സ്‌കറിയ.

ബേസിലിനും ടൊവിനോ തോമസിനും പുറമെ വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, റിയ ഷിബു, സരിന്‍ ഷിഹാബ്, ശാന്തിവിള ദിനേശ്, പി സുകുമാര്‍, ജിയോ ബേബി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതിരടി ട്രെയ്‌ലര്‍

English Summary

The latest film starring Basil Joseph and Tovino Thomas is receiving strong audience response, with viewers especially cheering for a surprise cameo appearance that has become a major talking point online.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
Jailer 2: മോഹൻലാലിന്റെ സീൻ വെട്ടിയെന്ന വെളിപ്പെടുത്തൽ വിഷമംകൊണ്ട്, സിനിമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു – ജിഷാദ്
Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്
Naslen: ആ ഫീൽ ​ഗുഡ് പയ്യനല്ലേ ഇത്, ഞെട്ടിച്ച് ബാച്ച്‌ലർ പാർട്ടി Deux ലെ നസ്ലെന്റെ ക്യാരക്ടർ പോസ്റ്റർ
Jailer 2: ഏതോ ഒരു കിളവനല്ല, അവ പേര് മിഥുൻ ചക്രവർത്തി, രാജ്യത്തെ ആദ്യ 100 കോടി ചിത്രത്തിന്റെ നായകന്‍
Vinay Forrt: ‘ബി.കെ.യുവിലെ അലക്സിൻ്റെ പോസിറ്റിവിറ്റിയെ കുറിച്ചൊരു പ്രബന്ധം’; രസകരമായ പ്രേക്ഷക പ്രതികരണം വിവരിച്ച് വിനയ് ഫോർട്ട്
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?