AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karuppu Movie Release: സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു; കറുപ്പ് നാളെ മുതൽ തിയേറ്ററുകളിൽ

Suriya and Trisha reunite In Karuppu: നേരത്തെ തമിഴ്‌നാട്ടിൽ പുലർച്ചെ ഒരു മണിക്കും നാല് മണിക്കും പ്രദർശനങ്ങൾ നടന്നിരുന്നുവെങ്കിലും ആരാധകരുടെ ആവേശം പലപ്പോഴും അപകടങ്ങളിൽ കലാശിച്ചിരുന്നു. 2023-ൽ അജിത്തിന്റെ 'തുനിവ്' റിലീസിനിടെ ആരാധകൻ മരിക്കാനിടയായ സാഹചര്യത്തിലാണ് പുലർച്ചെയുള്ള ഷോകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. പ്രത്യേക അനുമതി ലഭിച്ച സാഹചര്യത്തിലാണ് 'കറുപ്പ്' 9 മണിക്ക് പ്രദർശനം ആരംഭിക്കുന്നത്.

Karuppu Movie Release: സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു; കറുപ്പ് നാളെ മുതൽ തിയേറ്ററുകളിൽ
Karuppu MovieImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 13 May 2026 | 09:21 PM

ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ-തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14 വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. പ്രശസ്ത താരം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് സൂര്യയും തൃഷയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ഇന്ദ്രൻസ്, സ്വാസിക, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സ്‌പെഷ്യൽ ഷോയ്ക്ക് അനുമതി; മുഖ്യമന്ത്രിക്കും വിജയ്‌ക്കും നന്ദി

തമിഴ്‌നാട്ടിൽ സിനിമയുടെ പ്രത്യേക പ്രദർശനത്തിന് അനുമതി നൽകിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് അണിയറപ്രവർത്തകർ രംഗത്തെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മെയ് 14-ന് രാവിലെ 9 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുന്നത്.

ALSO READ:നടിയെ ആക്രമിച്ച കേസ്; തുടര്‍നടത്തിപ്പിനായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് WCC

നേരത്തെ തമിഴ്‌നാട്ടിൽ പുലർച്ചെ ഒരു മണിക്കും നാല് മണിക്കും പ്രദർശനങ്ങൾ നടന്നിരുന്നുവെങ്കിലും ആരാധകരുടെ ആവേശം പലപ്പോഴും അപകടങ്ങളിൽ കലാശിച്ചിരുന്നു. 2023-ൽ അജിത്തിന്റെ ‘തുനിവ്’ റിലീസിനിടെ ആരാധകൻ മരിക്കാനിടയായ സാഹചര്യത്തിലാണ് പുലർച്ചെയുള്ള ഷോകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. പ്രത്യേക അനുമതി ലഭിച്ച സാഹചര്യത്തിലാണ് ‘കറുപ്പ്’ 9 മണിക്ക് പ്രദർശനം ആരംഭിക്കുന്നത്.

അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം

റിലീസിന് മുന്നോടിയായി തന്നെ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള കണക്കുകൾ പ്രകാരം ആദ്യദിനത്തിലെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം തന്നെ 4 കോടി രൂപ പിന്നിട്ടു കഴിഞ്ഞു. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സൂര്യ-തൃഷ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നതും ആർ.ജെ. ബാലാജിയുടെ സംവിധാനവും ചിത്രത്തിന് വലിയ ഹൈപ്പാണ് നൽകുന്നത്.

English Summary

The highly anticipated film Karuppu, starring Suriya and Trisha, is set to release on May 14, marking the iconic duo’s onscreen reunion after two decades. Directed by RJ Balaji, the film has already crossed ₹4 crore in advance bookings across India and features a notable supporting cast including Indrans and Swasika. The producers expressed gratitude to Tamil Nadu Chief Minister Vijay for granting special permission for 9:00 AM screenings, following the state’s strict regulations on early morning fan shows.

Follow Us