AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balachandra Menon: ‘രാഹുല്‍ ഈശ്വറിന്റെ ഒപ്പം നില്‍ക്കും, മെന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല’

Balachandra Menon expresses solidarity with the demand for the formation of a Men's Commission: പുരുഷ കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും, ഇക്കാര്യത്തില്‍ രാഹുല്‍ ഈശ്വറിന്റെ ഒപ്പമുണ്ടാകുമെന്നും ബാലചന്ദ്ര മേനോന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Balachandra Menon: ‘രാഹുല്‍ ഈശ്വറിന്റെ ഒപ്പം നില്‍ക്കും, മെന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല’
ബാലചന്ദ്ര മേനോൻImage Credit source: Balachandra Menon Facebook Page
Jayadevan AM
Jayadevan AM | Published: 02 Mar 2026 | 03:39 PM

പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യം സമീപകാലത്ത് ശക്തമാണ്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ള ചിലരാണ് ഇക്കാര്യം സജീവമായി ഉന്നയിക്കുന്നത്. പുരുഷ കമ്മീഷനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സജീവമാണ്. പുരുഷ കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അഭിപ്രായപ്പെട്ട് നടനും, സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്തെത്തി. മെന്‍സ് കമ്മീഷനു വേണ്ടി രാഹുല്‍ ഈശ്വറിന്റെ ഒപ്പം നില്‍ക്കുമെന്നും അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പുരുഷ കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല. ചിലര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പോകും. പിന്നെ അവരെ കാണില്ല. അനുഭവിക്കേണ്ടത് ബാക്കിയുള്ളവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും ഒരു പെണ്ണ് അനാവശ്യം പറഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കിയാല്‍ ആ നഷ്ടത്തിന് ആര് ഉത്തരം പറയുമെന്ന് അദ്ദേഹം ചോദിച്ചു. സ്വത്തിനും ജീവനുമുള്ള സുരക്ഷയാണ് സമൂഹം തരുന്നത്. ആരോപണങ്ങളെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കിയാല്‍ അവിടെ സിസ്റ്റമാണ് മാറുന്നത്. അതിന് ആരു ഉത്തരം പറയുമെന്നും ബാലചന്ദ്ര മേനോന്‍ ചോദിച്ചു.

Also Read: Mammootty: അത്തരം സിനിമകളിൽ അഭിനയിക്കാൻ ലഭിച്ച അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല! മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ നേരിട്ട ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഉമ്മന്‍ചാണ്ടി ആരാണെന്ന് പൊതുജനത്തിന് അറിയാം. അദ്ദേഹത്തിന്റെ മരണശേഷം എല്ലാവരും കരയുകയായിരുന്നില്ലേ. ഇമേജുള്ളവരെ പറ്റി തെറി പറഞ്ഞ് കുറച്ച് വിഡ്ഢികള്‍ ജീവിക്കുമെന്നും താരം വ്യക്തമാക്കി.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രതിച്ഛായ എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷമാണ് ബാലചന്ദ്ര മേനോന്‍ ചെയ്യുന്നത്. ഈ കഥാപാത്രത്തിന് ഉമ്മന്‍ചാണ്ടിയുമായി സാമ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം മുന്‍ മുഖ്യമന്ത്രിയെക്കുറിച്ച് സംസാരിച്ചത്.

Follow Us