Basil Joseph: ‘നഷ്ടമായത് 2 വർഷം, ആ ട്രോമയില്‍ നിന്നാണ് അതിരടി ഉണ്ടായത്’; ബേസിൽ ജോസഫ്

Basil Joseph about Athiradi Movie: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, റിയ ഷിബു തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം മെയ് മെയ് 14നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രെമോഷൻ തിരക്കുകളിലാണ് താരങ്ങൾ. ഇവരുടെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Basil Joseph: നഷ്ടമായത് 2 വർഷം, ആ ട്രോമയില്‍ നിന്നാണ് അതിരടി ഉണ്ടായത്; ബേസിൽ ജോസഫ്

Basil Joseph

Updated On: 

09 May 2026 | 11:48 AM

മലയാള സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, റിയ ഷിബു തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം മെയ് മെയ് 14നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രെമോഷൻ തിരക്കുകളിലാണ് താരങ്ങൾ. ഇവരുടെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇപ്പോഴിതാ, അതിരടി എന്ന ചിത്രത്തിലേക്ക് എങ്ങനെ എത്തി എന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് ബേസിൽ ജോസഫ്. ഹിന്ദിയിലും മലയാളത്തിലും സിനിമകൾ ചെയ്യാൻ പ്ലാൻ ഇട്ടിരുന്നെന്നും എന്നാൽ അത് നടന്നില്ലെന്നും ബേസിൽ പറഞ്ഞു. രണ്ട് വർഷത്തോളമാണ് ഇതിനായി ചെലവഴിച്ചത്. എന്നാൽ അവ നടക്കാതെ വന്നതിൽ നിന്നുണ്ടായ ട്രോമയിൽ നിന്നാണ് അതിരടി സംഭവിച്ചതെന്നും റിപ്പോർട്ടർ ഫിലിംസിന് കൊടുത്ത അഭിമുഖത്തിൽ ബേസിൽ പറഞ്ഞു.

ബേസിൽ ജോസഫിന്റെ  വാക്കുകൾ

‘ഒരു പ്രൊഡക്ഷൻ ഹൗസ് ഉണ്ടെങ്കിൽ കുറച്ചും കൂടി ഈസിയായി, കുറച്ചും കൂടി ഫ്രീഡത്തോടെ സിനിമ ചെയ്യാൻ സാധിക്കുമെന്ന് തോന്നിയിരുന്നു. എന്നാൽ അതിന് കൃത്യമായ പ്ലാൻ ഒന്നുമില്ലായിരുന്നു. പിന്നെ അരുണും പോള്‍സനുമൊക്കെയായി ഒരു സിനിമ മലയാളത്തിൽ ചെയ്യാൻ പ്ലാനിട്ടിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് ഹിന്ദിയിൽ ഒരു സിനിമ പ്ലാൻ ചെയ്തു. അതിന് വേണ്ടി രണ്ട് വർഷത്തോളം ചെലവഴിച്ചു. പക്ഷേ അതും നടന്നില്ല. അങ്ങനെയൊരു ട്രോമയിൽ നിന്നാണ് അതിരടി എന്ന സിനിമയിലേക്ക് എത്തിയത്’ എന്ന് റിപ്പോർട്ടർ ഫിലിംസിന് കൊടുത്ത അഭിമുഖത്തിൽ ബേസിൽ പറഞ്ഞു.

അതിരടി സിനിമ

കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ബേസിൽ ജോസഫ് എത്തുന്നത്. ബേസിൽ സ്റ്റൈലിഷ് ലുക്കിലാണെങ്കിൽ ടൊവിനോ എത്തുന്നത് മാസ് ലുക്കിലാണ്. ബേസിൽ ജോസഫ് – ടോവിനോ തോമസ് – വിനീത് ശ്രീനിവാസന്‍ കോമ്പിനേഷന് ഒപ്പം സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഉണ്ട്. കാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ALSO READ: ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കഥ; മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെക്കുറിച്ച് മഹേഷ് നാരായണനു പറയാനുള്ളത്

ടൊവിനോ വില്ലൻ വേഷത്തിലാകും എത്തുന്നതെന്ന സൂചനയുമുണ്ട്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്. കൂടാതെ, ന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു.

മെയ് 14നാണ് അതിരടി ചിത്രം തിയറ്ററുകളിൽ എത്തുന്നത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെയും ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ, ടൊവിനോ തോമസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇന്റർവ്യു വിഡിയോ

English Summary:

Actor-director Basil Joseph shared the emotional and professional struggles that led to the creation of his upcoming film, Athiradi. He described the project as a movie born out of disappointment and trauma. Basil revealed that before Athiradi, he had spent nearly two years planning two major projects, one in Malayalam and another in Hindi.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?