AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Basil Joseph: അല്ലു അർജുൻ – ബേസിൽ ജോസഫ് ചിത്രം വരുന്നു? ച‍ർച്ചയായി ഫോട്ടോ

Basil Joseph and Allu Arjun Collaboration Rumors: ഹൈദരാബാദ് കോകപെട്ടിലെ അല്ലു സ്റ്റുഡിയോസില്‍ വച്ച് ഇന്നലെ ആയിരുന്നു അല്ലു സിരീഷിന്‍റെയും നയനികയുടെയും പ്രീ വെഡ്ഡിംഗ് റിസപ്ഷന്‍. തെലുങ്ക് സിനിമ മേഖലയിൽ നിന്ന് നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചുരുക്കം പേരാണ് ഉണ്ടായിരുന്നത്

Basil Joseph: അല്ലു അർജുൻ – ബേസിൽ ജോസഫ് ചിത്രം വരുന്നു? ച‍ർച്ചയായി ഫോട്ടോ
Basil Joseph Allu ArjunImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 03 Mar 2026 | 10:18 AM

സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ബേസിൽ ജോസഫ്. സംവിധായകനായും നടനായും ഓരോ സിനിമയിലൂടെയും താരം വിസ്മയിപ്പിക്കുകയാണ്. ഇപ്പോഴിതാ, ബേസിലിന്റെ അടുത്ത ചിത്രം അല്ലു അർജുന്റെ കൂടെയാകുമെന്ന തരത്തിൽ വാർത്തകൾ‌ പ്രചരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയും ഫോട്ടോയുമാണ് അഭ്യൂഹങ്ങൾക്ക് വീണ്ടും തിരിക്കൊളുത്തിയത്.

അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്‍റെ പ്രീ വെഡ്ഡിംഗ് റിസപ്ഷനാണ് ബേസില്‍ ജോസഫും എത്തിയത്. ഹൈദരാബാദ് കോകപെട്ടിലെ അല്ലു സ്റ്റുഡിയോസില്‍ വച്ച് ഇന്നലെ ആയിരുന്നു അല്ലു സിരീഷിന്‍റെയും നയനികയുടെയും പ്രീ വെഡ്ഡിംഗ് റിസപ്ഷന്‍. തെലുങ്ക് സിനിമ മേഖലയിൽ നിന്ന് നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചുരുക്കം പേരാണ് ഉണ്ടായിരുന്നത്.

മലയാള സിനിമയിൽ നിന്ന് ബേസിലെത്തിയതോടെയാണ് ഇരുവരും ചേർന്നുള്ള സിനിമ സാധ്യത വീണ്ടും ചർച്ചയാകുന്നത്. അല്ലു അര്‍ജുനും ബേസിലും ചേര്‍ന്നുള്ള സിനിമ എത്തുമെന്ന് കഴിഞ്ഞ ജൂണിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ബേസില്‍ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് സംബന്ധിച്ച് വന്നിട്ടില്ല.

 

ടൊവിനോ നായകനായി 2021ൽ റിലീസായ മിന്നൽ മുരളിയാണ് ബേസിലിന്റെ സംവിധാനത്തിലെത്തിയ അവസാന ചിത്രം. ശേഷം ബോളിവുഡിൽ ശക്തിമാൻ എന്ന ചിത്രം സംവിധാനം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചിത്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. ഇനി ബേസിലിന്റെ അങ്കം ടോളിവുഡിലാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

Follow Us