Nandana Nandu: ‘വെപ്പുമുടി സത്യഭാമേ.. പോയി രാമായണം വായിച്ചിരിക്ക്’; സത്യഭാമയെ പഞ്ഞിക്കിട്ട് ബിഗ് ബോസ് നന്ദന

Nandana Against Kalamandalam Sathyabhama: നേരത്തെ സത്യഭാമ നടത്തിയ ചില വിവാദ പരാമർശങ്ങൾക്കെതിരെ നന്ദന പ്രതികരണവുമായി എത്തിയിരുന്നു. ഇതിന് മറുപടിയായി സത്യഭാമ പങ്കുവെച്ച വീഡിയോയിലാണ് നന്ദനയെ അതിരൂക്ഷമായി അധിക്ഷേപിച്ചത്. നന്ദനയെ ബോഡിഷെയ്മിങ്ങ് അടക്കം നടത്തിയാണ് സത്യഭാമ തൻ്റെ വീഡിയോയിൽ സംസാരിച്ചത്.

Nandana Nandu: വെപ്പുമുടി സത്യഭാമേ.. പോയി രാമായണം വായിച്ചിരിക്ക്; സത്യഭാമയെ പഞ്ഞിക്കിട്ട് ബിഗ് ബോസ് നന്ദന

Nandana Nandu

Published: 

28 Feb 2026 | 09:40 AM

ബിഗ് ബോസ് മലയാളം (Bigg Boss Malayalam) മുൻ താരമായ നന്ദന നന്ദുവും കലാമണ്ഡലം സത്യഭാമയും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച സത്യഭാമയ്ക്ക് കൃത്യമായ മറുപടിയുമായാണ് ന​ന്ദന രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സത്യഭാമ നടത്തിയ ചില വിവാദ പരാമർശങ്ങൾക്കെതിരെ നന്ദന പ്രതികരണവുമായി എത്തിയിരുന്നു. ഇതിന് മറുപടിയായി സത്യഭാമ പങ്കുവെച്ച വീഡിയോയിലാണ് നന്ദനയെ അതിരൂക്ഷമായി അധിക്ഷേപിച്ചത്.

നന്ദനയെ ബോഡിഷെയ്മിങ്ങ് അടക്കം നടത്തിയാണ് സത്യഭാമ തൻ്റെ വീഡിയോയിൽ സംസാരിച്ചത്. നന്ദനയുടെ മുഖം ലോറി കയറിയിറങ്ങിയത് പോലെയുണ്ടെന്നാണ് സത്യഭാമ പറഞ്ഞത്. നന്ദനയുടെ രൂപത്തെയും വസ്ത്രധാരണത്തെയും പരിഹസിക്കുകയും ചെയ്തുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്. ഇപ്പോഴിതാ ഫേയ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സത്യഭാമയക്ക് നന്ദന കൃത്യമായ മറുപടി നൽകിയിരിക്കുന്നത്.

ALSO READ: ‘അവരാണോ എനിക്ക് മാമാ പണി ചെയ്യുന്നത്?’; അനുമോളോട് അസൂയയില്ലെന്ന് രേണു സുധി

“പരിചയമില്ലാത്തവരെ എടീ, പോടീ എന്ന് വിളിക്കാനും ജാതിയുടെയും മതത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ പരസ്യമായി അപമാനിക്കാനും നിങ്ങൾക്കാരാണ് അധികാരം നൽകിയത്? ഉള്ളിൽ കാളകൂട വിഷം നിറച്ച് ഓരോ വീഡിയോയിലും അത് തുപ്പിക്കൊണ്ടിരിക്കുന്ന നിങ്ങളെ ഇനി ഞാൻ ടീച്ചർ എന്ന് വിളിക്കില്ല. ആ പദവിക്ക് നിങ്ങൾ ഒട്ടും അർഹയല്ല.

അതുകൊണ്ട് നിങ്ങളെ വിളിക്കാൻ പോകുന്നത് വെപ്പുമുടി സത്യഭാമേ എന്നാണ്. അതായിരിക്കും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പേര്. പ്രായത്തെ ബഹുമാനിക്കണം എന്ന് പറയാറുണ്ട്. ശരിയാണ്, പക്ഷേ മനുഷ്യർക്ക് പ്രായമാകുമ്പോഴല്ലേ ബഹുമാനിക്കേണ്ടത്? കഴുതകൾക്ക് പ്രായമായാൽ ആരെങ്കിലും ബഹുമാനിക്കാറുണ്ടോ? എനിക്കറിയാവുന്ന കലാമണ്ഡലത്തിലെ ടീച്ചർമാരൊക്കെ നല്ല സംസ്കാരമുള്ള ടീച്ചർമാരാണ്.” നന്ദന പറഞ്ഞു.

വ്യാജഡോക്ടർ, വ്യാജവക്കീൽ എന്നൊക്കെ ഒരുപാട് കേൾക്കാറുണ്ട്. ആദ്യമായിട്ടാണ് വ്യാജകലാമണ്ഡലത്തെ കാണുന്നത്. ആളുകളെ അധിക്ഷേപിക്കാതെ ഈ അറുപത്തെട്ടാം വയസിൽ ജീവിക്കാൻ നിങ്ങൾക്ക് പറ്റില്ലേ? ഈ പ്രായത്തിൽ പോയി രാമായണം വായിച്ചിരിക്ക്. നിങ്ങളെപ്പോലെ പൊട്ടും തൊട്ട്, സാരിയുടുത്ത്, കണ്ണെഴുതി, ലിപ്സ്റ്റിക്കിട്ട് കണകുണാ വർത്തമാനം പറയാൻ എനിക്ക് സമയമില്ല” എന്നായിരുന്നു സത്യഭാമയ്ക്കുള്ള ചുട്ട മറുപടി.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?