AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: ‘അവരാണോ എനിക്ക് മാമാ പണി ചെയ്യുന്നത്?’; അനുമോളോട് അസൂയയില്ലെന്ന് രേണു സുധി

Renu sudhi About Anumol: തൻ്റെ ഫോട്ടോ ഉപയോ​ഗിച്ച് തമ്പ്‌നെയിലുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ റീച്ച് നേടുന്നവരോട് തനിക്ക് പരാതിയില്ലെന്നാണ് രേണു പറയുന്നത്. "എൻ്റെ ഫോട്ടോ വെച്ച് റീച്ച് ഉണ്ടാക്കുന്നവർ ഉണ്ടാക്കട്ടെ. അതിൽ ഞാൻ കേസ് കൊടുക്കാനൊന്നും പോകുന്നില്ല.

Renu Sudhi: ‘അവരാണോ എനിക്ക് മാമാ പണി ചെയ്യുന്നത്?’; അനുമോളോട് അസൂയയില്ലെന്ന് രേണു സുധി
Renu SudhiImage Credit source: Instagram
Neethu Vijayan
Neethu Vijayan | Published: 27 Feb 2026 | 12:37 PM

ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രേണു സുധി (Renu sudhi). വിവാദങ്ങളും വിമർശനങ്ങളും എന്നും താരത്തെ പിന്തുടരാറുണ്ടെങ്കിലും അതിലൊന്നും തളരാതെ മുന്നോട്ട് പോകുന്ന വ്യക്തയാണ് രേണു. ഇപ്പോഴിതാ ബിഗ് ബോസ് വിജയിയായ അനുമോളുടെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു എന്ന ആരോപണത്തിനും തന്നെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും മറുപടി നൽകുകയാണ് രേണു.

അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് രേണു തൻ്റെ നിലപാട് വ്യക്തമാക്കിയത്. തൻ്റെ ഫോട്ടോ ഉപയോ​ഗിച്ച് തമ്പ്‌നെയിലുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ റീച്ച് നേടുന്നവരോട് തനിക്ക് പരാതിയില്ലെന്നാണ് രേണു പറയുന്നത്. “എൻ്റെ ഫോട്ടോ വെച്ച് റീച്ച് ഉണ്ടാക്കുന്നവർ ഉണ്ടാക്കട്ടെ. അതിൽ ഞാൻ കേസ് കൊടുക്കാനൊന്നും പോകുന്നില്ല. അവരുണ്ടാക്കുന്ന അത്തരം വീഡിയോകളോ വാർത്തകളോ ‌കാണാറില്ലെന്നും, കണ്ടാൽത്തന്നെ അത്രയ്ക്ക് പ്രാധാന്യം നൽകില്ലെന്നും,” രേണു പറഞ്ഞു.

ALSO READ: കുറച്ച് നാൾ ബഹിരാകാശത്ത് പോകാനും അവിടെ പറക്കാനും ഉള്ള അവസരം ലഭിച്ചു; രജിഷ വിജയൻ

റീച്ച് ഉണ്ടാക്കുന്നവന്മാർ ഞാൻ കാരണം ആഹാരം വാങ്ങി കഴിക്കുന്നുണ്ടല്ലോ… അല്ലാതെ അവർക്ക് ഞാൻ കാരണം ദോഷം വരുന്നില്ലല്ലോ എന്നാണ് രേണുവിൻ്റെ ശക്തമായ നിലപാട്. കൂടാതെ അനുമോളുമായി പ്രശ്നമുണ്ടോയെന്ന് ചോ​​ദിക്കുന്നവരോടുള്ള മറുപടിയും രേണു പറഞ്ഞു. “എനിക്ക് എന്തിനാണ് അനുമോളോട് അസൂയ. അനുമോൾ സുധി ചേട്ടൻ്റെ സഹപ്രവർത്തകയായിരുന്നു. അന്ന് തൊട്ട് എനിക്ക് അനുവിനെ അറിയാവുന്നതാണ്.

അനുവിൻ്റെ കരിയറിലെ ഓരോ വളർച്ചയും അന്ന് തൊട്ട് കാണുന്നതാണ് ഞാൻ. അവൾ വളരുന്നതിൽ എനിക്ക് സന്തോഷമാണ്. ഞാൻ എന്തിന് അസൂയപ്പെടണം. ബി​ഗ് ബോസിൽ അനു വിന്നറായത് അവളുടെ കഴിവുകൊണ്ടാണ്. അതിൽ എനിക്ക് എന്തിന് അസൂയ തോന്നണം. എനിക്ക് എൻ്റേതായ തിരക്കും മറ്റ് കാര്യങ്ങളുമുണ്ട്. ഞാൻ വളർന്ന് വരുന്നതേയുള്ളു. അനുവൊക്കെ എന്നേക്കാൾ എത്ര വലിയ സെലിബ്രിറ്റിയാണ്” രേണു പറഞ്ഞു.

ദുബായ് യാത്രകളുമായി ബന്ധപ്പെട്ടും തൻ്റെ മുൻകാല ജീവിതവുമായി ബന്ധപ്പെട്ടും അനാവശ്യ കഥകൾ പ്രചരിക്കുന്നുണ്ട്. ഞാൻ ദുബായിൽ പോയി ഫോട്ടോഷൂട്ടും മറ്റ് കാര്യങ്ങളും ചെയ്തിട്ടാണ് പണം ഉണ്ടാക്കുന്നതെന്ന് പറയുന്നവരാണോ എനിക്ക് മാമാ പണി ചെയ്യുന്നത്. ദുബായിൽ പോയി ഞാൻ ചെയ്ത കാര്യങ്ങൾക്ക് തെളിവുണ്ടേൽ അത് പുറത്ത് വിടട്ടേ. ബാർ റസ്റ്റോറൻ്റിന്റെ പ്രമോഷന് വേണ്ടിയാണ് ഞാൻ പോയത്. ഇനിയും ഞാൻ പോകും. ഭർത്താവിൻ്റെ മരണശേഷം ഞാൻ തന്നെയാണ് എന്റെ കുടുംബം നോക്കുന്നതെന്നും രേണു വ്യക്തമാക്കി.

Follow Us