Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ

Luxury Budget Cancelled Due to Rahul, Vedangi and Nobi : ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസ് മലയാളത്തിൽ പലവിധത്തിലുള്ള സംഘർഷങ്ങളാണ് മത്സരാർത്ഥികൾ തമ്മിൽ നടക്കുന്നത്. ഇപ്പോഴിതാ ഹൗസിലെ മൂന്ന് മത്സരാർത്ഥികളുടെ പെരുമാറ്റം കൊണ്ട് ഈയാഴ്ചയിലേക്കുള്ള ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുകയാണ്. രാഹുലും വേദാം​ഗിയും നോബിയും കാരമാണ് ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുന്നത്.

Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ

Rahul, Vedangi Nobi In Bigg Boss Show

Updated On: 

23 Oct 2026 | 01:45 AM

ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസ് മലയാളത്തിൽ പലവിധത്തിലുള്ള സംഘർഷങ്ങളാണ് മത്സരാർത്ഥികൾ തമ്മിൽ നടക്കുന്നത്. ഇപ്പോഴിതാ ഹൗസിലെ മൂന്ന് മത്സരാർത്ഥികളുടെ പെരുമാറ്റം കൊണ്ട് ഈയാഴ്ചയിലേക്കുള്ള ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുകയാണ്. രാഹുലും വേദാം​ഗിയും നോബിയും കാരമാണ് ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുന്നത്.ബി​ഗ് ബോസ് എല്ലാ മത്സരാർത്ഥികളെയും ലിവിം​ഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് ലക്ഷ്വറി ബജറ്റ് കട്ട് ചെയ്ത കാര്യവും അതിനുള്ള കാരണവും വ്യക്തമാക്കിയത്. നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ഹൗസിന്റെ പുറത്തുള്ള കാര്യങ്ങൾ പറയുന്നു എന്നതാണ് ബി​ഗ് ബോസ് പ്രധാനമായും ഉന്നയിച്ച കാര്യം.

ബി​ഗ് ബോസിന്റെ അനൗൺസ്മെന്റ് ഇങ്ങനെ – രാഹുലിന്റെയും വേദാങ്കിയുടെയും നോബിയുടെയും തുടർച്ചയായപുറത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സംസാരവും മറ്റ് ഭാഷയിലെ വർത്തമാനവും മൈക്ക് ഊരി മാറ്റി ചെവിയിൽ രഹസ്യം പറയുന്ന രീതിയും ബാറ്ററി മാറ്റുന്ന സമയത്തെ രഹസ്യ സംസാരവും പുറത്തെ സെൻസിറ്റീവ് ആയ കാര്യങ്ങളുടെ പരാമർശവും മൂലം ഈ വീട്ടിലെ ബാക്കി എല്ലാവരും അതിൻറെ പ്രത്യാഘാതം നേരിടാൻ പോവുകയാണ്. ഇവർ മൂന്നുപേരുടെയും തുടർച്ചായ നിയമലംഘനങ്ങൾ കാരണം നിങ്ങളിൽ പലരുടെയും മികച്ച പ്രകടം വഴിയും ത്യാഗത്തിലൂടെയും ലഭിക്കേണ്ടിയിരുന്ന ലക്ഷറി ബജറ്റ് പൂർണമായും റദ്ദാക്കപ്പെട്ടിരിക്കുന്നു, എന്നാണ് ബി​ഗ് ബോസ് അനൗൺസ് ചെയ്തത്.

Also Read: മത്സരാർത്ഥികളെ ക്ഷമ പഠിപ്പിച്ച് കപ്പൽ ടാക്സ്, എന്നാലും അവിടെയും അടി

ബിഗ് ബോസിന്റെ ഈ അനൗൺസ്മെന്റ് നുശേഷം തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനും മാപ്പു പറയുന്നതിനും ആയി രാഹുൽ ഈശ്വറും വേദാഗിയും നോബിയും മുന്നോട്ടുവന്നു. അനൗൺസ്മെന്റ് പിന്നാലെ തന്നെ മറ്റു മത്സരാർത്ഥികൾ ഇവർക്ക് മൂന്നുപേർക്കും എതിരെ വലിയ രോഷം കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ എന്നത് പോലെ ഇതിന് കാരണക്കാരായ ആളുകൾ മുന്നോട്ട് വരുന്നത്. ഇത് അവരെ കൂടുതൽ പ്രകോപിതരാക്കി.

രാഹുൽ ഈശ്വർ മാപ്പ് പറഞ്ഞുകൊണ്ടാണ് തുടങ്ങിയെങ്കിലും എന്തുകൊണ്ടാണ് തങ്ങൾ അങ്ങനെ ചെയ്തത് എന്ന് വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ഗൗതവും കൊമ്പനും അടക്കമുള്ളവർ ലിവിങ് റൂമിൽ നിന്ന് എഴുന്നേറ്റ് പോയി. മറ്റു മത്സരാർത്ഥികൾ ആകട്ടെ നിങ്ങളുടെ അടുത്ത് എന്താണോ ബിഗ്ബോസ് ചെയ്യരുതെന്ന് പറഞ്ഞത് അത് തന്നെ വീണ്ടും പറയാനല്ലേ തുടങ്ങുന്നത് വേണ്ട നിർത്തൂ, ഒന്ന് പോയി തരാമോ എന്നാണ് പറഞ്ഞത്. പ്രധാനമായും ഷിജിൻ പുറത്ത് പി. ആർ ചെയ്യാൻ ആളെ ഏൽപ്പിച്ചിട്ടുണ്ട് എന്നും ആരുടെയൊക്കെയോ നിർദ്ദേശപ്രകാരമാണ് ഒറ്റപ്പെടൽ സ്ട്രാറ്റജിയും ദാരിദ്ര്യ കാർഡ് ഇറക്കുന്നത് എന്ന് തുടങ്ങി പുറത്തു നടക്കുന്ന കാര്യങ്ങൾ കൂടി പറഞ്ഞഞ് നിരവധി ആരോപണങ്ങളാണ് രാഹുൽ ഹൌസിൽ ഉയർത്തിയത്.

English Summary

With each passing day, various conflicts are arising among the contestants in Bigg Boss Malayalam. Now, the luxury budget for this week has been lost due to the behavior of three contestants in the house Rahul, Vedangi, and Nobi.

Loading...
Unable to load recommendations.
Follow Us
Related Stories
ബെത്ലഹ്ലേം കുടുംബ യൂണിറ്റിന്റെ കളക്ഷൻ കണ്ടില്ലേ… മലയാളം ബോക്സ് ഓഫീസ് ശരിക്കും വളർന്നെന്ന് മിഥുൻ മാനുവൽ തോമസ്
അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Manju Pilla: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള
‘ഇത് സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ ആത്മബന്ധം’; ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് വിനായകൻ
ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്
Malayalam New OTT Releases : ഒരു ടൈം ലൂപ്പ് ചിത്രം, പിന്നെ കാർത്തിക് സുബ്ബരാജ് പടം; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി