Bigg Boss Malayalam Season 8: ലവ് ട്രാക്ക് വർക്കായില്ല, നിലീന ഹൗസിൽ നിന്ന് പുറത്ത്

ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുന്നു. വൈൽഡ് കാർഡ് എൻട്രി ആയി ഹൗസിൽ എത്തിയ മത്സരാർത്ഥികളിൽ ഒരാളായ നിലീന ആണ് ഈ ആഴ്ചയിൽ ഹൗസിൽ നിന്ന് എവിക്റ്റ് ആയത്. ഏകദേശം രണ്ടാഴ്ചയാണ് നിലീന ഹൗസിൽ ഉണ്ടായിരുന്നത്. മാസ്സ് എവിക്ഷന് പിന്നാലെ ആണ് നിലീന എലിസബത്ത് ഷോയിലേക്ക് എത്തുന്നത്. ഹൗസിൽ മികച്ച മത്സരം കാഴ്ചവയ്ക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു നിലീന.

Bigg Boss Malayalam Season 8: ലവ് ട്രാക്ക് വർക്കായില്ല, നിലീന ഹൗസിൽ നിന്ന് പുറത്ത്

Nilina, Mohanlal

Updated On: 

19 Oct 2026 | 01:53 AM

ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുന്നു. വൈൽഡ് കാർഡ് എൻട്രി ആയി ഹൗസിൽ എത്തിയ മത്സരാർത്ഥികളിൽ ഒരാളായ നിലീന ആണ് ഈ ആഴ്ചയിൽ ഹൗസിൽ നിന്ന് എവിക്റ്റ് ആയത്. ഏകദേശം രണ്ടാഴ്ചയാണ് നിലീന ഹൗസിൽ ഉണ്ടായിരുന്നത്. മാസ്സ് എവിക്ഷന് പിന്നാലെ ആണ് നിലീന എലിസബത്ത് ഷോയിലേക്ക് എത്തുന്നത്. ഹൗസിൽ മികച്ച മത്സരം കാഴ്ചവയ്ക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു നിലീന.

ഹൗസിലേക്ക് എത്തിയപ്പോൾ ആരുമായാണ് ഏറ്റവും ആദ്യം അടുപ്പം ഉണ്ടാക്കാൻ സാധ്യത എന്ന ചോദ്യത്തിന്, ഷിജിൻ എന്നായിരുന്നു മറുപടി നൽകിയത്. അതുകൊണ്ടു തന്നെ ഹൗസിൽ ഷിജിനും നിലീനയും തമ്മിൽ നല്ല അടുപ്പം ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഷിജിനു പകരം നോബിയും ആയിട്ടാണ് നിലീന കൂടുതൽ അടുത്തത്. എന്നാൽ ആ അടുപ്പം പ്രേക്ഷകർക്ക് അത്ര കണക്റ്റ് ആയില്ല എന്നുള്ളതാണ് ഇന്നത്തെ എവിക്ഷൻ സൂചിപ്പിക്കുന്നത്.

Also Read: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ

ആദ്യം തന്നെ ഉടക്കിലൂടെയാണ് നിലീനയും നോബിയും തുടങ്ങുന്നത്. നോബി നടത്തിയ സ്മൂത്ത് എന്ന പ്രയോഗത്തെ ചുറ്റിപ്പറ്റിയായിരുന്നു പ്രശ്നങ്ങൾ ഉണ്ടായതും ഇരുവരും തമ്മിൽ സംസാരം ആരംഭിച്ചതും. എന്നാൽ പിന്നീടത് ഇവർ തമ്മിലുള്ള അടുപ്പത്തിലേക്ക് ആ പ്രശ്നം വഴിവെച്ചു എന്നു വേണമെങ്കിൽ പറയാം. ഇവർ രണ്ടുപേർക്കും ഒരു ലൗ ട്രാക്ക് വർക്കൗട്ട് ചെയ്യാം എന്നുള്ളത് ആദ്യം പറയുന്നത് വേദാഗിയാണ്. അങ്ങനെ ഈ വരും തമ്മിൽ ലൗ ട്രാക്ക് എന്ന നിലയിൽ തുടങ്ങി സീരിയസായ അടുപ്പത്തിലേക്കെത്തി എന്നുള്ള കാര്യങ്ങളിലേക്ക് എത്തി.

പക്ഷേ വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും രണ്ടുപേർ അടുക്കുമോ എന്നുള്ളത് പ്രേക്ഷകരിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ അഭിപ്രായം ഉയർന്നുവന്നിരുന്നു. അത് ഇരു മത്സരാർത്ഥികളുടെയും സ്വീകാര്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. അതിനെ തുടർന്നാണ് ഇപ്പോൾ നിലീന പുറത്തു പോയിരിക്കുന്നത്. നോബിയെ സംബന്ധിച്ചിടത്തോളം ഒരു സ്ട്രോങ്ങ് ഗെയിമർ എന്നുള്ള ഇമേജിൽനിന്ന് ലൗ ട്രാക്ക് വർക്ക് ഔട്ട് ചെയ്യാൻ നോക്കി പരാജയപ്പെട്ട ആളെന്ന നെഗറ്റീവ് പ്രതീതി ഈ ബന്ധത്തിലൂടെ ലഭിച്ചിട്ടുമുണ്ട്.

English Summary

Another contestant has been eliminated from the Bigg Boss house. Nileena, who entered the house as a wild-card contestant, has been evicted this week. She spent approximately two weeks in the house.

Loading...
Unable to load recommendations.
Follow Us
Related Stories
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?