Anumol: ‘ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു’; നിയമനടപടിയുമായി അനുമോൾ
Anumol to File Cyber Cell Complaint Over Fake News: ഒരിക്കലും പറയാത്ത കാര്യങ്ങൾ എടുത്ത് മീഡിയ പേജിലും സോഷ്യൽ മീഡിയ പേജിലും തെറ്റായ രീതിയിൽ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ സെെബർ സെല്ലിൽ പരാതി നൽകുന്നു എന്നും അനുമോൾ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെ നിയമനടപടിയുമായി ബിഗ്ബോസ് താരം അനുമോൾ. താൻ ഒരിക്കലും പറയാത്ത കാര്യങ്ങൾ എടുത്ത് മീഡിയ പേജിലും സോഷ്യൽ മീഡിയ പേജിലും തെറ്റായ രീതിയിൽ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ സെെബർ സെല്ലിൽ പരാതി നൽകുന്നു എന്നും അനുമോൾ അറിയിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
‘ഞാൻ ഒരിക്കലും പറയാത്ത കാര്യങ്ങളും, പറയാത്ത സ്റ്റേറ്റ്മെന്റും എടുത്ത് ചില മീഡിയ പേജിലും സോഷ്യൽ മീഡിയ പേജിലും തെറ്റായ രീതിയിൽ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ഞാനങ്ങനെയാരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. വ്യൂസ്, റീച്ച്, പബ്ലിസിറ്റി എന്നിവയ്ക്കായി ആളുകൾ പറയാത്ത കാര്യങ്ങൾ ക്യാപ്ഷൻ ഇട്ടും ഫോട്ടോ വെച്ചും പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെന്റെ മാത്രം പ്രശ്നമല്ല. നിരവധി പേർ ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഇതിന് എതിരെ ഞാൻ സെെബർ സെല്ലിൽ പരാതി നൽകുന്നു’ എന്നാണ് അനുമോൾ പങ്കുവെച്ചത്.
ബിഗ്ബോസ് മലയളം സീസൺ 7ന്റെ ടൈറ്റിൽ വിന്നറാണ് അനുമോൾ. പരിപാടിയിലൂടെ താരം നിരവധി ആരാധകരെ സ്വന്തമാക്കിയെങ്കിലും പിആർ-ന്റെ പേരിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഷോ കഴിഞ്ഞ് നാല് മാസത്തിനിപ്പുറം സെക്കറ്റ് റണ്ണറപ്പായ അനീഷും അനുമോളും തമ്മിലുള്ള പോരാട്ടം സോഷ്യൽമീഡിയയിൽ ഇപ്പോഴും തുടരുന്നുണ്ട്.
ALSO READ: എല്ലാത്തിനും കാരണം ജ്യോത്സ്യൻ! പങ്കാളിയെ ആഗ്രഹിക്കുന്നതായി അമൃത സുരേഷ്
കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ചടങ്ങിൽ അനീഷിന് ആയിരുന്നു പുരസ്കാരം. ശേഷം അനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റിലെ വരികൾ ഏറെ ചർച്ചയായിരുന്നു. ‘ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്ന അനുമോളുമാണ് പുരസ്‌കാരം നൽകിയത്’, എന്നതായിരുന്നു ആ വാചകം. അനീഷിന് ഇപ്പോഴും അനുമോൾ വിജയി ആയെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും താനാണ് വിജയി എന്ന് പറഞ്ഞ് നടക്കുകയാണെന്നുമായിരുന്നു വിമർശനം.
പിന്നാലെ പ്രതികരണവുമായി അനുമോളും രംഗത്തെത്തി. വിജയിച്ചവര്‍ മുന്നോട്ട് പോകും, ജയിക്കാന്‍ പറ്റാത്തവര്‍ പഴയ കഥകള്‍ പിടിച്ച് നില്‍ക്കും. ഒരാളുടെ മൂല്യം കുറച്ച് എഴുതാം. പക്ഷേ ആളുകളുടെ സ്നേഹം കുറച്ച് എഴുതാന്‍ ആരാലും കഴിയില്ല എന്നിങ്ങനെയായിരുന്നു അനുവിന്റെ മറുപടി. ‘ആര്‍ക്കോ നന്നായി പൊള്ളുന്നുണ്ടല്ലോ.. ആ റോബോട്ടിക് പിആറുകളും, പെയ്ഡ് പിആറുകളും രക്ഷക്കെത്തട്ടെ’, എന്നായിരുന്നു അനീഷിന്റെ പ്രതികരണം.