Jayasurya: സ്വപ്നക്കൂടിലെ ‘അഷ്ടമൂർത്തി’; രസകരമായ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് ജയസുര്യ

Jayasurya Opens Up About His Friendship With Prithviraj and Kunchacko Boban on Swapnakoodu Sets: മൂന്ന് പേരും തമ്മിലുള്ള സൗഹൃദം എപ്പോഴും സ്പെഷ്യലാണ്. അന്ന് വിയന്നയിൽ പോയി ഷൂട്ട് ചെയ്തതിരുന്നു. അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. വിയന്നയിൽ രാത്രിയാകുന്നില്ല. ഷൂട്ടാണെങ്കിൽ തീരുന്നതുമില്ല. സമയം നോക്കുമ്പോഴാണ് വെളുപ്പിന് മൂന്ന് മണിയായി എന്ന് മനസ്സിലായത്. അപ്പോഴും നല്ല വെളിച്ചമുണ്ട്. എങ്ങനെയെങ്കിലും ഉറങ്ങിയാൽ മതിയെന്ന അവസ്ഥയായിരുന്നു

Jayasurya: സ്വപ്നക്കൂടിലെ ‘അഷ്ടമൂർത്തി’; രസകരമായ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് ജയസുര്യ

ജയസൂര്യ

Published: 

20 Oct 2026 | 08:37 PM

കമലിൻ്റെ സംവിധാനത്തിൽ 2003-ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്നക്കൂട്. അന്നും ഇന്നും യുവതാരങ്ങളായി തിളങ്ങുന്ന പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തിയ സിനിമ. മീരാ ജാസ്മിനും ഭാവനയും നായികമാർ. അക്കാലത്തെ മലയാളത്തിലെ ഒരു ട്രെൻഡ് സെറ്റർ സിനിമയായിരുന്നു സ്വപ്നക്കുട് എന്ന് പറയാം. ആ സിനിമ ചെയ്തപ്പോഴുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ ജയസൂര്യ. സ്വപ്നക്കൂടിലെ അഷ്ടമൂർത്തി എന്ന് പറയുമ്പോൾ തന്നെ മനസ്സിലേക്കെത്തുന്നത് ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ഓർമ്മകളാണ് എന്ന് ‘ടൈറ്റൻസ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

മറ്റുള്ളവർ തന്നേക്കാൾ സ്കോർ ചെയ്യുമോ എന്ന ചിന്ത തങ്ങൾക്കിടയിൽ ഒരിക്കൽപോലും ഉണ്ടായിരുന്നില്ല എന്ന് ജയസൂര്യ പറയുന്നു. സ്വന്തം ഭാഗം എത്ര നന്നാക്കാം എന്ന ചിന്ത മാത്രമേ എല്ലാവർക്കും ഉണ്ടായിക്കാണൂ. അന്ന് പക്ഷേ ഒഴപ്പന്മാരുടെ ഒരു കൂട്ടമായിരുന്നു തങ്ങൾ എന്ന് ജയസൂര്യ തമാശയായി പറയുന്നുണ്ട്. താനായിരുന്നു അതിൻ്റെ ബ്രാൻഡ് അംബാസിഡർ. മറ്റുള്ളവരൊക്കെ അൽപ്പം സീര്യസായിരുന്നു. ‘നീ ഒറ്റയൊരുത്തനാണ് ഇവരെ രണ്ടുപേരെയും ചീത്തയാക്കുന്നത്” എന്ന് സംവിധായകൻ കമൽ പലപ്പോഴും പറയാറുണ്ടായിരുന്നു എന്ന് ജയസൂര്യ ഓർത്തെടുത്തു.

Also Read: Kottayam Nazeer: “ഇത് നീങ്ക വരഞ്ചതാ.., സൂപ്പർ”: കോട്ടയം നസീറിന് രജനീകാന്തിൻ്റെ വക കോംപ്ലിമെൻ്റ് !

ചാക്കോച്ചൻ്റെ പ്രണയം ആ സമയത്താണ്. ‘ഇതാണ് ഞാൻ കെട്ടാൻ പോകുന പെണ്ണ്’ എന്ന് പറഞ്ഞ് പ്രിയയുടെ ഫോട്ടോ അന്ന് രഹസ്യമായി കാണിച്ചുതന്നിരുന്നു. ഷൂട്ടിനിടെ ചിക്കൻ പോക്സ് വന്ന കഥയും ജയസൂര്യ പറയുന്നുണ്ട്. ദേഹം വല്ലാതെ തളർന്നിരുന്നു, വയ്യാതായപ്പോൾ ഞാനുണ്ടെടാ എന്നൊക്കെ പറഞ്ഞ് ചാക്കോച്ചൻ ആശുപത്രിയിലേക്ക് ഒപ്പം വന്നു. ചിക്കൻ പോക്സ് ആണെന്ന് അറിഞ്ഞപ്പോൾ ചാക്കോൻ സ്ഥലം കാലിയാക്കി.എന്ന് ജയസൂര്യ ചിരിയോടെ പറയുന്നുണ്ട്. ചാക്കോച്ചനൊപ്പം തന്നെയാണ് പിന്നീട് തിരീകെ പോന്നത്. അത് കഴിഞ്ഞ് ചാക്കോച്ചനും അസുഖം ബാധിച്ചു എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

മൂന്ന് പേരും തമ്മിലുള്ള സൗഹൃദം എപ്പോഴും സ്പെഷ്യലാണ്. അന്ന് വിയന്നയിൽ പോയി ഷൂട്ട് ചെയ്തതിരുന്നു. അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. വിയന്നയിൽ രാത്രിയാകുന്നില്ല. ഷൂട്ടാണെങ്കിൽ തീരുന്നതുമില്ല. സമയം നോക്കുമ്പോഴാണ് വെളുപ്പിന് മൂന്ന് മണിയായി എന്ന് മനസ്സിലായത്. അപ്പോഴും നല്ല വെളിച്ചമുണ്ട്. എങ്ങനെയെങ്കിലും ഉറങ്ങിയാൽ മതിയെന്ന അവസ്ഥയായിരുന്നു. കിടന്നാൽ പക്ഷേ പുലർച്ചെ 4 മണിയാകുമ്പോഴേക്കും വീണ്ടും നേരം വെളുക്കും. പൃഥിരാജും താനും ഒരേ മുറിയിലാണ് അന്ന് താമസിച്ചിരുന്നത് എന്നും ജയസൂര്യ പറഞ്ഞു, മീര ജാസ്മിനുമായും ഭാവനയുമായുമെല്ലാം നല്ല ഓർമ്മകളുണ്ട്. സെറ്റിൽ എപ്പോഴും ബഹളവുമായിരുന്നു എന്നും ജയസൂര്യ ഓർത്ത് പറഞ്ഞു.

English Summary

Actor Jayasurya fondly recalled amusing memories from the 2003 hit film Swapnakoodu. He shared funny anecdotes about his friendship with co-stars Prithviraj and Kunchacko Boban, including a hilarious chickenpox incident.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit: അൽപം പോലും മുഷിഞ്ഞില്ല, ചെറുപ്പകാലവുമായി കണക്ട് ചെയ്യാൻ പറ്റി.. പാവം ​ഗ്ലിക്സൺ എന്നും മുഖ്യമന്ത്രി
Kottayam Nazeer: “ഇത് നീങ്ക വരഞ്ചതാ.., സൂപ്പർ”: കോട്ടയം നസീറിന് രജനീകാന്തിൻ്റെ വക കോംപ്ലിമെൻ്റ് !
Actor Jayaram: ജന്മനാടെത്ര? പെരുമ്പാവൂരിൽന്ന് 30 കിലോമീറ്റർ അകലെയുള്ള ചോറ്റാനിക്കരയിൽ ഓടി കളിക്കാൻ വന്നോ? ജയറാമിന് ട്രോൾ പൂരം
ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല, ഗിരീഷേട്ടനോട് ഒരുപാട് നന്ദി, മമിത ബൈജു
Bigg Boss Malayalam Season 8: വീണ്ടും രാഹുൽ ഈശ്വറും ഷിജിനും നേർക്കുനേർ, ഹൗസിൽ വൻ തർക്കം
Kottayam Nazeer: “എടാ എൻ്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടത് നിന്നെയാ..”: കോട്ടയം നസീറിനെ ഞെട്ടിച്ച മമ്മൂട്ടിയുടെ ആ വാക്കുകൾ!
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്