AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kottayam Nazeer: “ഇത് നീങ്ക വരഞ്ചതാ.., സൂപ്പർ”: കോട്ടയം നസീറിന് രജനീകാന്തിൻ്റെ വക കോംപ്ലിമെൻ്റ് !

Kottayam Nazeer on Gifting His Drawing Book to Superstar Rajinikanth on Jailer 2 Sets: “ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന് പേരിട്ട ആ കോഫി ടേബിൾ ബുക്ക് രജനി സാറിന് സമ്മാനിച്ചു. അത് കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം തോന്നി. ‘ഇത് നീങ്ക വരഞ്ചതാ, സൂപ്പർ, കടവുൾ, എന്നൊക്കെ അദ്ദേഹം എക്സൈറ്റഡായി സംസാരിച്ചു.”

Kottayam Nazeer: “ഇത് നീങ്ക വരഞ്ചതാ.., സൂപ്പർ”: കോട്ടയം നസീറിന് രജനീകാന്തിൻ്റെ വക കോംപ്ലിമെൻ്റ് !
രജനീകാന്ത്, കോട്ടയം നസീർImage Credit source: Instagram Kottayam Nazeer
Sumeesh T Unneen
Sumeesh T Unneen | Published: 20 Oct 2026 | 06:56 PM

സൂപ്പർസ്റ്റാർ സാക്ഷാൽ രജനീകാന്തിനൊപ്പം ജെയിലർ 2-വിൽ സ്ക്രിൻ പങ്കിട്ടതിൻ്റെ എക്സൈറ്റ്മെൻ്റിലാണ് കോട്ടയം നസീർ. ജെയിലർ 2-വിൽ എങ്ങനെയാണ് എത്തിപ്പെട്ടത് എന്നും സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രജനീകാന്തിനൊപ്പം ചിലവഴിക്കാൻ കിട്ടിയ ചെറിയ സമയത്തെ കുറിച്ചും അദ്ദേഹത്തിൽ നിന്നും ലഭിച്ച അഭിനന്ദനത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ‘മൂവി വേൾഡ് മീഡിയ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ കോട്ടയം നസീർ.

സൂപ്പർസ്റ്റാറുമായി തനിക്ക് അധികം കോംപിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല എന്ന് കോട്ടയം നസീർ പറയുന്നു. ഒന്നോ രണ്ടോ ഷോട്ടുകളിലെ പാസ്സിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. താൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ഒരു ഡ്രോയിംഗ് ബുക്ക് അദ്ദേഹത്തിന് സമ്മാനിക്കാൻ അവസരം ലഭിച്ചു എന്ന് കോട്ടയം നസീർ പറയുന്നു. “ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന് പേരിട്ട ആ കോഫി ടേബിൾ ബുക്ക് രജനി സാറിന് സമ്മാനിച്ചു. അത് കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം തോന്നി. ‘ഇത് നീങ്ക വരഞ്ചതാ, സൂപ്പർ, കടവുൾ, എന്നൊക്കെ അദ്ദേഹം എക്സൈറ്റഡായി സംസാരിച്ചു.” കോട്ടയം നസീർ പറഞ്ഞൂ.

Also Read: ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല, ഗിരീഷേട്ടനോട് ഒരുപാട് നന്ദി, മമിത ബൈജു

ചിത്രം വരയ്ക്കാനുള്ള കഴിവ് വലിയ അനുഗ്രഹമാണെന്ന് അദ്ദേഹം അപ്പോൾ പറഞ്ഞിരുന്നു. അതിനുശേഷം സെറ്റിൽവച്ച് രജനി സാറിനെ കാണുമ്പോഴെല്ലാം വിഷ് ചെയ്യുമായിരുന്നു എന്നും പിന്നീട് അദ്ദേഹം ചേർത്തുനിർത്തി ഫോട്ടോയെടുത്തു എന്നും കോട്ടയം നസീർ പറയുന്നു. എന്നാൽ പരിചയത്തിൻ്റെ പേരിൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനോ പേഴ്സണൽ സ്പേസിലേക്ക് കടന്നു ചെല്ലാനോ ശ്രമിച്ചിട്ടില്ല എന്നും കോട്ടയം നസീർ വ്യക്തമാക്കി.

തുടക്കകാലത്ത് വേണ്ടപ്പെട്ടവർ പോലും അവരുടെ സിനികളിൽ തന്നെ ഉൾപ്പെടുത്തുന്നില്ലല്ലോ എന്ന പരിഭവം തോന്നിയിരുന്നുവെന്നും എന്നാൽ അതിൽ അർത്ഥമില്ല എന്ന് പിന്നീട് മനസ്സിലായി എന്നും താരം പറയുന്നു. ആദ്യം അക്കാര്യത്തിൽ ഒരു വിഷമം തോന്നിയിരുന്നു എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ നമ്മളിൽ പ്രതീക്ഷയർപ്പിച്ച എല്ലാവർക്കും അവസരങ്ങൾ നൽകാൻ നമുക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അവർ നമ്മളെ ചീത്തവിളിക്കുന്നുണ്ടാകാം. എന്നാൽ അവസരം ലഭിക്കാത്തതിൻ്റെ പേരിൽ മനസ്സിൽ ആരോടും ദേഷ്യം സൂക്ഷിക്കുന്നതിൽ അർത്ഥമില്ല എന്നും കോട്ടയം നസീർ പറയുന്നു.

English Summary

Actor Kottayam Nazeer shared his memorable experience working with Superstar Rajinikanth in Jailer 2. He revealed how Rajinikanth praised his drawing book and reflected on his own early career struggles.

Follow Us