AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി, സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗീകാതിക്രമ പരാതി

എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചത്. 

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി, സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗീകാതിക്രമ പരാതി
ChidambaramImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 02 Mar 2026 | 07:49 AM

കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗീകാതിക്രമ പരാതി.  എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചത്. യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്നും, തന്നോട് ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. 2022-ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ പരാതി ലഭിച്ചത്. ബിഎൻഎസ് 74,75 വകുപ്പുകൾ പ്രകാരമാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്നും, ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് പോലീസ് പറയുന്നത്.

ചിദംബരത്തിൻ്റെ മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താൻ നോട്ടീസ് നൽകുമെന്നും സൂചനയുണ്ട്. നാല് വർഷം മുൻപ് നടന്ന സംഭവം ആയതിനാൽ തന്നെ തെളിവുകൾ കൂടുതൽ വേണ്ടി വരുമെന്നും സൂചനയുണ്ട്. ചിദംബരം എസ് പൊതുവാൾ എന്നാണ് ചിദംബരത്തിൻ്റെ യഥാർത്ഥ പേര്. മഞ്ഞുമ്മൽ ബോയ്സ്, ജാൻ എ മൻ തുടങ്ങിയ ചിത്രങ്ങളാണ് ചിദംബരത്തെ മലയാളത്തിൽ ശ്രദ്ധ നേടിയത്.

 

 

Follow Us