Dheeram OTT : ധീരം ഒടിടി റിലീസ് പ്രഖ്യാപിച്ചു; സ്ട്രീമിങ് രണ്ട് പ്ലാറ്റ്ഫോമിലൂടെ

Dheerma OTT Release Date & Platform : ഈ കഴിഞ്ഞ ഡിസംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ധീരം. രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമിലൂടെയാണ് ധീരത്തിൻ്റെ സ്ട്രീമിങ് സംഘടിപ്പിക്കുക

Dheeram OTT : ധീരം ഒടിടി റിലീസ് പ്രഖ്യാപിച്ചു; സ്ട്രീമിങ് രണ്ട് പ്ലാറ്റ്ഫോമിലൂടെ

Dheeram OTT

Published: 

01 Mar 2026 | 06:33 PM

മാർച്ച് മാസത്തിൽ ഒടിടിയിൽ എത്തുന്ന മലയാള സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രമുഖ ചിത്രമാണ് ധീരം. ഈ കഴിഞ്ഞ ഡിസംബറിൽ തിയറ്ററിൽ എത്തി രണ്ട് മാസം പൂർത്തിയാകമ്പോഴേക്കും ധീരം സിനിമയുടെ ഡിജിറ്റൽ റിലീസ് സംബന്ധിച്ച് ധാരണയായിരിക്കുകയാണ്. ഇക്കാര്യം ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച ഇന്ദ്രജിത്ത് തന്നെ അറിയിച്ചിരുന്നു. അതിതീവ്ര വൈലൻസ് രംഗങ്ങൾ ഉള്ളടക്കമുള്ള ക്രൈം ത്രില്ലർ ചിത്രം രണ്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് ഒടിടിയിൽ സംപ്രേഷണം ചെയ്യുകയെന്ന് ഇപ്പോൾ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരിക്കുകയാണ്.

ധീരം ഒടിടി

നേരത്തെ നടൻ ഇന്ദ്രജിത്ത് നൽകിയ അറിയിപ്പ് പ്രകാരം ധീരം സിനിമയുടെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയെന്നായിരുന്നു. പെ പെർ വ്യൂ പ്രകാരമാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യാൻ സാധ്യത. എന്നാൽ പ്രൈം വീഡിയോയിൽ മാത്രമല്ല ധീരം മറ്റൊരു സ്ട്രീമിങ് പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റിലും സംപ്രേഷണം ചെയ്യുമെന്ന് അറിയിപ്പ് നൽകി. ചിത്രം മാർച്ച് ആറാം തീയതി മുതൽ സൺനെക്സ്റ്റിലൂടെ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൺ ഗ്രൂപ്പിൻ്റെ സൺനെക്സ്റ്റ് ധീരത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയെങ്കിൽ സാറ്റ്ലൈറ്റ് റൈറ്റ്സ് സൂര്യ ടിവി ലഭിക്കാനാണ് സാധ്യത. അതേസമയം പ്രൈം വീഡിയോ തങ്ങളുടെ ഒടിടി റിലീസ് തീയതി അറിയിച്ചിട്ടില്ല.

ALSO READ : 1744 White Alto OTT : ആ കാത്തിരിപ്പ് അവസാനിപ്പിക്കാം! കാഞ്ഞങ്ങാട് യൂണിവേഴ്സിലെ 1744 വൈറ്റ് ആൾട്ടോ ഒടിടിയിലേക്ക്

ധീരം സിനിമ

മലബാർ ടോക്കീസ്, റെമോ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഹാരിസ് അമ്പഴതിങ്കളും റെമോഷ് എംഎസും ചേർന്നാണ് ധീരം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ സുരേഷ് ടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഇന്ദ്രജിത്തിന് പുറമെ അജു വർഗീസ്, രഞ്ജി പണിക്കർ, നിഷാന്ത് സാഗർ, സാഗർ സൂര്യ, റീബ മോണിക്ക ജോൺ, ദിവ്യ പിള്ള, അവന്തിക മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. സൗഗന്ധ് എസ് യു ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന് സംഗീതം നൽകിട്ടുള്ളത്. നഗൂരൻ രാമചന്ദ്രനാണ് ചിത്രത്തിൻ്റെ എഡിറ്റർ.

 

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?