AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dheeram OTT : ഇന്ദ്രജിത്തിൻ്റെ ധീരം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Dheeram OTT Platform & Release Date : 2025 ഡിസംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ധീരം. അതീവ വൈലൻസ് രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കേറ്റാണ് നൽകിട്ടുള്ളത്.

Dheeram OTT : ഇന്ദ്രജിത്തിൻ്റെ ധീരം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Dheeram OTTImage Credit source: Indrajith Sukumaran Facebook
Jenish Thomas
Jenish Thomas | Updated On: 25 Feb 2026 | 05:39 PM

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തിയ ക്രൈം ത്രില്ലർ ചിത്രം ധീരം ഒടിടിയിലേക്ക്. ഇന്ദ്രജിത്ത് പോലീസ് വേഷത്തിലെത്തിയ ചിത്രം 2025 ഡിസംബറിലാണ് തിയറ്ററിൽ എത്തിയത്. റിലീസായി രണ്ട് മാസങ്ങൾക്ക് ശേഷമാണ് സിനിമയുടെ ഒടിടി സംബന്ധിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതീവ് വൈലൻസ് രംഗങ്ങൾ ഉള്ള സിനിമയ്ക്ക് എ സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

ധീരം ഒടിടി

ആമസോൺ പ്രൈം വീഡിയോയാണ് ധീരം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പേ പെർ വ്യൂ അടിസ്ഥാനത്തിലാകാം ആമസോൺ ധീരത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കാം. ധീരം ഉടൻ ആമസോൺ പ്രൈം വീഡിയോയിൽ ഉടൻ എത്തുമെന്ന് ചിത്രത്തിലെ നായകൻ ഇന്ദ്രജിത്താണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ALSO READ : 1744 White Alto OTT : ആ കാത്തിരിപ്പ് അവസാനിപ്പിക്കാം! കാഞ്ഞങ്ങാട് യൂണിവേഴ്സിലെ 1744 വൈറ്റ് ആൾട്ടോ ഒടിടിയിലേക്ക്

ധീരം സിനിമയുടെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള ഇന്ദ്രജിത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ധീരം സിനിമ

മലബാർ ടോക്കീസ്, റെമോ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഹാരിസ് അമ്പഴതിങ്കളും റെമോഷ് എംഎസും ചേർന്നാണ് ധീരം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ സുരേഷ് ടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഇന്ദ്രജിത്തിന് പുറമെ അജു വർഗീസ്, രഞ്ജി പണിക്കർ, നിഷാന്ത് സാഗർ, സാഗർ സൂര്യ, റീബ മോണിക്ക ജോൺ, ദിവ്യ പിള്ള, അവന്തിക മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. സൗഗന്ധ് എസ് യു ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന് സംഗീതം നൽകിട്ടുള്ളത്. നഗൂരൻ രാമചന്ദ്രനാണ് ചിത്രത്തിൻ്റെ എഡിറ്റർ.

ധീരം സിനിമയുടെ ട്രെയിലർ

Follow Us