AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dhurandhar 2 : ധുരന്ധർ 2-ന്റെ വ്യാജനെത്തിയോ? പ്രചരിക്കുന്നത് പാകിസ്താനിൽ

Dhurandhar 2 Pirated Copies Reportedly Circulating in Pakistan: ചിലർ സിനിമ മികച്ചാതായതിനാൽ നിരോധനം വകവയ്ക്കാതെ പാകിസ്താനികൾ കാണുന്നതിനെപ്പറ്റി സംസാരിച്ചപ്പോൾ മറ്റ് ചിലർ പരിഹാസവുമായാണ് എത്തിയത്. ഇതിനുമുമ്പും പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകളുടെ വ്യജപതിപ്പ് ഇറങ്ങിയിട്ടുണ്ട്.ധുരന്ധറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും പാകിസ്താനിൽ വ്യാജ പതിപ്പുകൾ പ്രചരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

Dhurandhar 2 : ധുരന്ധർ 2-ന്റെ വ്യാജനെത്തിയോ? പ്രചരിക്കുന്നത് പാകിസ്താനിൽ
Dhurandhar 2 Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 21 Mar 2026 | 04:24 PM

ന്യൂഡൽഹി: ആദിത്യധർ സംവിധാനം ചെയ്ത് മാർച്ച് 19-ന് ലോകമെമ്പാടും റിലീസ് ചെയ്ത ധുരന്ധർ -2 ന്റെ വ്യജപതിപ്പ് എത്തിയതായി പരാതി. വ്യജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത് ലാഹോറിലെ പാകിസ്താനി മാധ്യമപ്രവർത്തകനായ ഖാലിദ് മെഹ്‌മൂദാണ്. പാകിസ്താനിലും ഗൾഫ് രാജ്യങ്ങളിലും ഇതിനു പ്രദർശന വിലക്കുണ്ട്. ഇതിനിടെയാണ് ലാഹോറിലിരുന്നു താൻ ഈ ചിത്രം കാണുന്നു എന്ന് വ്യക്തമാക്കി മെഹ്‌മൂദ് പോസ്റ്റ് ഇട്ടത്. ഇതിൽ സംവിധായകൻ ആദിത്യധറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് പോസ്റ്റിനുതാഴെ കമന്റുമായി എത്തിയത്. ചിലർ സിനിമ മികച്ചാതായതിനാൽ നിരോധനം വകവയ്ക്കാതെ പാകിസ്താനികൾ കാണുന്നതിനെപ്പറ്റി സംസാരിച്ചപ്പോൾ മറ്റ് ചിലർ പരിഹാസവുമായാണ് എത്തിയത്. ഇതിനുമുമ്പും പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകളുടെ വ്യജപതിപ്പ് ഇറങ്ങിയിട്ടുണ്ട്.ധുരന്ധറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും പാകിസ്താനിൽ വ്യാജ പതിപ്പുകൾ പ്രചരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: Aadu 3: ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടുണ്ട് സുല്‍ത്താന്, പ്രേക്ഷകര്‍ക്ക് വേണ്ടിയാണല്ലോ എല്ലാം ചെയ്യുന്നത്: വേദിക

ഈ വർഷം ഫെബ്രുവരിയിൽ ധുരന്ധർ ആദ്യഭാഗം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിൻ്റെ പൈറേറ്റഡ് കോപ്പികൾ പാകിസ്ഥാൻ വിപണിയിൽ 16 രൂപയ്ക്ക് വരെ ലഭ്യമായ വിവരം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവർത്തകന്റെ പോസ്റ്റ് വൈറലായത്.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആദിത്യ ധറും ജ്യോതി ദേശ്പാണ്ഡേയും ലോകേഷും ധറുമാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ ധർ തന്നെയാണ് ചിത്രത്തിന് തിരക്കഥ. ആദ്യഭാഗത്തിലുള്ള മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി എന്നിവർ രണ്ടാം ഭാ​ഗത്തിലും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Follow Us