Dhyan Sreenivasan: ‘ധ്യാനിന്റെ ലൈഫില്‍ നിന്ന് പാഠങ്ങളെടുത്താല്‍ ഞാന്‍ കട്ടേം പടോം മടങ്ങിപോകും; ഞങ്ങള്‍ എങ്ങനെ ഒരമ്മയുടെ വയറ്റില്‍ ജനിച്ചു’

Dhyan Sreenivasan Opens Up About Comments from Vineeth: സിനിമയുടെ റിലീസിന് മുമ്പുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ധ്യാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍. ഇതിന്റെ ഭാഗമായി ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ അഭിമുഖങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു അഭിമുഖത്തില്‍ ധ്യാന്‍ സഹോദരനായ വിനീത് ശ്രീനിവാസനെ കുറിച്ചും സംസാരിക്കുന്നുണ്ട്.

Dhyan Sreenivasan: ധ്യാനിന്റെ ലൈഫില്‍ നിന്ന് പാഠങ്ങളെടുത്താല്‍ ഞാന്‍ കട്ടേം പടോം മടങ്ങിപോകും; ഞങ്ങള്‍ എങ്ങനെ ഒരമ്മയുടെ വയറ്റില്‍ ജനിച്ചു

ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍

Published: 

18 Mar 2026 | 12:55 PM

ധ്യാന്‍ ശ്രീനിവാസനും ദേവനന്ദയും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കല്യാണമരം. മാര്‍ച്ച് 27നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ കഥയുമായാണ് കല്യാണമരം എത്തുന്നതെന്നാണ് വിവരം. സജിന്‍മാഷ് എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

സിനിമയുടെ റിലീസിന് മുമ്പുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ധ്യാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍. ഇതിന്റെ ഭാഗമായി ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ അഭിമുഖങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു അഭിമുഖത്തില്‍ ധ്യാന്‍ സഹോദരനായ വിനീത് ശ്രീനിവാസനെ കുറിച്ചും സംസാരിക്കുന്നുണ്ട്.

അനിയനായ ധ്യാനിന്റെ ജീവിതത്തില്‍ നിന്ന് എന്ത് ലെസണാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് പണ്ട് വിനീത് നല്‍കിയ മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു അഭിമുഖം. ആ ചോദ്യത്തിന് വളരെ രസകരമായ മറുപടിയായിരുന്നു വിനീത് നല്‍കിയിരുന്നത്.

അവന്റെ ലൈഫ് എനിക്ക് നന്നായിട്ട് അറിയാം, അതിന്ന് ലെസണ്‍സ് എടുക്കാന്‍ പോയാല്‍ ഞാന്‍ കട്ടേം പടോം മടങ്ങിപോണ്ടി വരും, എന്നായിരുന്നു വിനീതിന്റെ മറുപടി. ഇതിനോട് എന്താണ് പ്രതികരണം എന്ന് അവതാരക ധ്യാനിനോട് ചോദിച്ചപ്പോള്‍…

Also Read: Major Ravi: ‘മല്ലിക ചേച്ചിയെ കുറ്റം പറയില്ല, ഒരു കാര്യം രാജുവിനോടും പറയാന്‍ ആഗ്രഹിക്കുന്നു’

“വെരിവെരി ഇമോഷണലി ഡാമേജിങ്, ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ് ഞാനും പുള്ളിയും. പുള്ളിയുടെ ഐഡിയോളജി, എത്തിക്‌സ് എല്ലാംകൊണ്ടും വ്യത്യസ്തമാണ്. ഞങ്ങളെങ്ങനെ ഒരമ്മയുടെ വയറ്റില്‍ ജനിച്ചു എന്നുള്ളതാണ് അത്ഭുതം, ചില കാര്യങ്ങളോട് പുള്ളിക്കുള്ള അഭിപ്രായങ്ങളെല്ലാം ഉറച്ചതാണ്. വളരെ ഇമോഷണലാണ് പുള്ളി. ഞാന്‍ അങ്ങനെയേ അല്ല, എന്റെ ലൈഫിനോടുള്ള അപ്രോച്ച് തന്നെ വേറെയാണ്, ഒന്നിനെ കുറിച്ചും കൂടുതലായി ചിന്തിച്ച് ഞാന്‍ കോംപ്ലക്‌സ് ആക്കാറില്ല. അതുകൊണ്ട് തന്നെയുള്ള ഒരുപാട് പ്രശ്‌നങ്ങളുണ്ട്, നമ്മളത്ര പാഷണേറ്റല്ല. ഇവര് കുറച്ചൂടെ ഹാര്‍ഡ് കോറായിട്ടുള്ള ആള്‍ക്കാരാണ്, നമ്മളങ്ങനെ അല്ല. എന്റെ ലൈഫിനോടുള്ള അപ്രോച്ചല്ല പുള്ളിക്ക് മൊത്തത്തില്‍. എന്റേത് ഫോളോ ചെയ്താല്‍ പുള്ളി ചിലപ്പോള്‍ നശിച്ചുപോകും, പുള്ളി പറഞ്ഞത് വളരെ ശരിയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?