AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Major Ravi: ‘മല്ലിക ചേച്ചിയെ കുറ്റം പറയില്ല, ഒരു കാര്യം രാജുവിനോടും പറയാന്‍ ആഗ്രഹിക്കുന്നു’

Major Ravi on Mallika Sukumaran's criticism of him: മല്ലിക സുകുമാരന്‍ തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി. മല്ലിക സുകുമാരന്‍ തനിക്കെതിരെ പറഞ്ഞതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മേജര്‍ രവി.അമ്മ-മകന്‍ ബന്ധം മിസ് ചെയ്യുന്നയാളാണ് താന്‍. അതുകൊണ്ട് മല്ലിക ചേച്ചിയെ കുറ്റം പറയില്ലെന്ന് മേജര്‍ രവി.ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Major Ravi: ‘മല്ലിക ചേച്ചിയെ കുറ്റം പറയില്ല, ഒരു കാര്യം രാജുവിനോടും പറയാന്‍ ആഗ്രഹിക്കുന്നു’
മേജർ രവിയും മല്ലിക സുകുമാരനും പൃഥിരാജും Image Credit source: Facebook
Jayadevan AM
Jayadevan AM | Updated On: 18 Mar 2026 | 11:05 AM

ഏത് വിഷയത്തിലും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നയാളാണ് നടി മല്ലിക സുകുമാരന്‍. എമ്പുരാന്‍ വിവാദത്തില്‍ സംവിധായകനും നടനുമായ മേജര്‍ രവി നടത്തിയ പ്രസ്താവനകള്‍ക്കെതിരെ അന്ന് മല്ലിക സുകുമാരന്‍ നടത്തിയ പ്രതികരണം അന്ന് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, അന്ന് മല്ലിക സുകുമാരന്‍ തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി. മല്ലിക സുകുമാരന്‍ തനിക്കെതിരെ പറഞ്ഞതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി വ്യക്തമാക്കി.

“മല്ലിക ചേച്ചി എനിക്കെതിരെ പറഞ്ഞതില്‍ ഒരു പ്രശ്‌നവുമില്ല. അതൊരു അമ്മയ്ക്ക് മകനോടുള്ള സ്‌നേഹം കൊണ്ടുപറഞ്ഞതാണ്. അതുകൊണ്ട് മല്ലിക ചേച്ചിയെ ഒരിക്കലും കുറ്റം പറയില്ല. മല്ലിക ചേച്ചിയെ വളരെ ഇഷ്ടമാണ്. അവരുടെ മകനോടുള്ള ഇഷ്ടത്തില്‍ നമ്മള്‍ ‘തേര്‍ഡ് പാര്‍ട്ടി’യായതാണ്”-മേജര്‍ രവിയുടെ വാക്കുകള്‍.

അത് രാജുവിനോടും പറയാന്‍ ആഗ്രഹിക്കുന്നു

അമ്മ-മകന്‍ ബന്ധം മിസ് ചെയ്യുന്നയാളാണ് താന്‍. അതുകൊണ്ട് മല്ലിക ചേച്ചിയെ കുറ്റം പറയില്ല. അമ്മയെ വന്ന് ഇടയ്ക്ക് കെട്ടിപ്പിടിക്കാന്‍ മറക്കരുതെന്ന്‌ രാജുവിനോടും (പൃഥിരാജ്‌) പറയാന്‍ ആഗ്രഹിക്കുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. ഷൂട്ടിങിനായി ബോംബെയില്‍ മാത്രം പോയി ഇരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: Aadu 3 : തിയേറ്ററിൽ കൂവി തോൽപ്പിച്ചു, പിന്നെ അത് കൾട്ട് ക്ലാസിക്കായി, ഈ ഷാജിപാപ്പനെങ്ങനെ ഹിറ്റായി?

താന്‍ നുണ പറയുന്നവനാണ് എന്നാണ് ഒരിക്കല്‍ മല്ലിക ചേച്ചി പറഞ്ഞത്. താന്‍ പാര്‍ട്ടി ചാടിചാടി നടക്കുകയാണെന്നും അവര്‍ പറഞ്ഞു. താന്‍ ഒരിക്കലും പാര്‍ട്ടി മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി മെമ്പര്‍ഷിപ്പ് എടുത്തത് ബിജെപിയുടേതാണ്. അതിന് മുമ്പും സംഘപ്രവര്‍ത്തകനാണ്. കുട്ടിക്കാലത്ത് ശാഖയില്‍ പോയിട്ടുമുണ്ട്. ഇത് തുറന്നു പറയാനും, കൈയില്‍ രാഖി കെട്ടാനുമുള്ള ചങ്കൂറ്റം തനിക്കുണ്ട്. താന്‍ വര്‍ഗീയവാദിയല്ല. മനുഷ്യസ്‌നേഹമുള്ള വ്യക്തിയാണെന്നും മേജര്‍ രവി അഭിമുഖത്തില്‍ പ്രതികരിച്ചു.

ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥി

അതേസമയം, ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മേജര്‍ രവിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഒറ്റപ്പാലത്താണ് മേജര്‍ രവി മത്സരിക്കുന്നത്. ഇപ്പോള്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് അദ്ദേഹം. മണ്ഡലത്തിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചുമരെഴുതിക്കൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തിരുന്നു.

Follow Us