Mammootty: വേദനിക്കുന്ന കോടീശ്വരനാകാൻ മമ്മൂട്ടിക്കേ പറ്റൂ മോഹൻലാലിനാകില്ല; കാരണം വ്യക്തമാക്കി സംവിധായകൻ കമൽ
Mammootty Charector In Azhakiya Ravanan:ശങ്കർദാസ് എന്ന കുട്ടി ശങ്കരൻ വേദനിക്കുന്ന കോടീശ്വരനായി മലയാളി പ്രേക്ഷകർക്കും മുന്നിൽ നിറഞ്ഞാടി.ഇപ്പോഴിതാ ശങ്കർദാസ് എന്ന കഥാപാത്രമാകാൻ മമ്മൂട്ടിയെ തന്നെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകനായ കമൽ. മോഹൻലാലിനെ കൊണ്ട് ചെയ്യിക്കാമായിരുന്നു എന്ന് പറഞ്ഞു പലരും പറഞ്ഞിരുന്നു......

Mammootty
മലയാള സിനിമ പ്രേക്ഷകർ എക്കാലത്തും ഒരേപോലെ കാണാൻ ഇഷ്ടപ്പെടുന്ന ഒരു റൊമാന്റിക് കോമഡി ഡ്രാമയാണ് അഴകിയ രാവണൻ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കമലാണ്. തിരക്കഥ രചിച്ചത് ശ്രീനിവാസനും. 1996 റിലീസ് ചെയ്ത ചിത്രം മമ്മൂട്ടിയുടെ മികച്ച അഭിനയ ശൈലിയും മികച്ച ഹാസ്യരംഗങ്ങളും കൊണ്ട് വളരെയധികം ശ്രദ്ധ നേടി. ശങ്കർദാസ് എന്ന കുട്ടി ശങ്കരൻ വേദനിക്കുന്ന കോടീശ്വരനായി മലയാളി പ്രേക്ഷകർക്കും മുന്നിൽ നിറഞ്ഞാടി.
ഇപ്പോഴിതാ ശങ്കർദാസ് എന്ന കഥാപാത്രമാകാൻ മമ്മൂട്ടിയെ തന്നെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകനായ കമൽ. മോഹൻലാലിനെ കൊണ്ട് ചെയ്യിക്കാമായിരുന്നു എന്ന് പറഞ്ഞു പലരും പറഞ്ഞിരുന്നു. എന്നാൽ അതിൽ ഒരു പുതുമയുണ്ടാകില്ല എന്നാണ് കമൽ പറയുന്നത്.
അല്പം പൊങ്ങച്ചക്കാരനാണ്…
വേദനിക്കുന്ന കോടീശ്വരനായി മമ്മൂട്ടി ചെയ്തെങ്കിൽ മാത്രമേ ഒരു പുതുമ ഉണ്ടാകുള്ളൂ. അതിന് കാരണം അന്നത്തെ കാലത്ത് മമ്മൂട്ടിയെ കുറിച്ച് ആളുകൾക്ക് ഒരു പരദൂഷണം ഉണ്ടായിരുന്നു ഭയങ്കര അഹങ്കാരമാണ് അല്പം പൊങ്ങച്ചക്കാരനാണ് എന്നൊക്കെ. ആ കാലഘട്ടത്തിലെ അദ്ദേഹത്തിന് ഒരു ഇമേജ് അങ്ങനെയായിരുന്നു.
എന്നാൽ യഥാർത്ഥത്തിൽ ആളൊരു ശുദ്ധനാണ് അതിനാൽ തന്നെ അല്പം പൊങ്ങച്ചക്കാരൻ ആയ ശങ്കർദാസിനെ അവതരിപ്പിക്കാൻ മമ്മൂട്ടി തന്നെയാണ് ഏറ്റവും അനുയോജ്യനായ ആള് മമ്മൂട്ടി തന്നെയാണ് നല്ലത് എന്നാണ് തോന്നിയത് എന്നാണ് കമൽ പറയുന്നത്. അതേസമയം സിനിമയിൽ ശങ്കർദാസ് മാത്രമല്ല ശ്രീനിവാസം കൈകാര്യം ചെയ്ത അംബുജാക്ഷൻ എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ ഇതുവരെയും കൂടാതെ ഭാനുപ്രിയ, ബിജു മേനോൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, രാജൻ പി ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ENGLISH SUMMARY
Azhakiya Ravanan is a romantic comedy-drama that has always been a favorite among Malayalam movie audiences. Directed by Kamal and featuring Mammootty in the lead role, the film was scripted by Sreenivasan. Released in 1996, the movie garnered significant acclaim for Mammootty’s excellent performance and its superb comic sequences.