“മമിതയും ഞാനും ദുബായിൽ പെട്ടുപോയിട്ടുണ്ട്; അന്ന് മമിത സ്റ്റാറുമല്ല ഒരു തേങ്ങയുമല്ല”; ഓർത്തെടുത്ത് വിനയ് ഫോർട്ട്
Vinay Forrt Reveals Why Mamitha Baiju Stands Out from Conventional Heroines: “ഞാനും മമിതയും ദുബായിൽ പെട്ടിട്ടുണ്ട്, ഞാനും നിവിനും മമിതയും ഒക്കെ ബോസ് ആൻഡ് കോ എന്ന സിനിമ ചെയ്യാൻ വേണ്ടി ദുബായിൽ പോയിരുന്നു. അന്ന് മമിത സ്റ്റാറുമല്ല ഒരു തേങ്ങയുമല്ല. മമിതയ്ക്ക് ഒരു ഓറയുണ്ട് എന്ന് അന്നു തന്നെ ഞാൻ നേരിട്ട് പറഞ്ഞിരുന്നു”
തെന്നിന്ത്യയിലെ തന്നെ സൂപ്പർ നായികമാരുടെ പട്ടികയിലേക്ക് ഇതിനോടകം എത്തിക്കഴിഞ്ഞു മമിത ബൈജു. തമിഴിൽ ദളപതി വിജയുടെ അവസാന സിനിമയിൽ മമിത ഭാഗമായി. സൂര്യക്കൊപ്പം ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലാകട്ടെ ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ അസൂയപ്പെടുത്തുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിലെ ആഷ്ലി എന്ന കാഥാപത്രം മലയാള സിനിമാ പ്രേക്ഷകരുടെ പേഴ്സണൽ ഫേഫറേറ്റായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താരത്തോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും മമിതയെ കുറിച്ചുള്ള തൻ്റെ അഭിപ്രായവും തുറന്നുപറയുകയാണ് ധന്യ വർമ്മയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നടൻ വിനയ് ഫോർട്ട്.
‘ബോസ് ആൻ കോ’ എന്ന സിനിമ ചെയ്യുന്ന സമയം മുതൽ മമിതയെ അറിയാം എന്നും അന്ന് മമിത അത്ര വലിയ താരമൊന്നും ആയിരുന്നില്ല എന്നും വിനയ് ഫോർട്ട് പറയുന്നു. “ഞാനും മമിതയും ദുബായിൽ പെട്ടിട്ടുണ്ട്, ഞാനും നിവിനും മമിതയും ഒക്കെ ബോസ് ആൻഡ് കോ എന്ന സിനിമ ചെയ്യാൻ വേണ്ടി ദുബായിൽ പോയിരുന്നു. അന്ന് മമിത സ്റ്റാറുമല്ല ഒരു തേങ്ങയുമല്ല. മമിതയ്ക്ക് ഒരു ഓറയുണ്ട് എന്ന് അന്നു തന്നെ ഞാൻ നേരിട്ട് പറഞ്ഞിരുന്നു” വിനയ് ഫോർട്ട് പറഞ്ഞു.
എന്നാൽ ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെ സമയത്ത് താൻ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അന്ന് താൻ പറഞ്ഞ കാര്യങ്ങൾ മമിത മറന്നുപോയിരുന്നു എന്ന് വിനയ് ഫോർട്ട് പറയുന്നു. മമിത ഒരു കൺവെൻഷണൽ ഹീറോയിൻ മെറ്റീരിയലാണെന്ന് തനിക്ക് തോന്നിയിട്ടില്ല. കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മമിതയുടെ അഭിനയം. വളരെ പാഷനേറ്റായിട്ടുള്ള അഭിനയത്രിയാണ് മമിത. സിനിമയിലായാലും തീയറ്ററിലായാലും റോ ആയിട്ടുള്ള പെർഫോമൻസ് കൊടുക്കുന്ന ആളുകളെയാണ് തനിക്കിഷ്ടം. മമിതയിൽ താൻ കണ്ട സ്ട്രെംഗ്ത് അതാണെന്നും വിനയ് പറയുന്നു.
വലിയ മേക്കപ്പൊക്കെ ചെയ്ത് നടക്കുന്ന പോളിഷ്ഡായിട്ടുള്ള മെയ്ഡപ്പ് സ്റ്റാറല്ല മമിത. അമ്മ സംഘടനയുടെ ഒരു പരിപാടിക്ക് മമിത വന്നത് തനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. മമിത മുഖത്ത് പൗഡർ പോലും ഇട്ടിരുന്നില്ല.എല്ലാ താരങ്ങളും ഒരുങ്ങി വരുന്ന ഒരു ഇടമായിരിക്കും അമ്മയുടെ പരിപാടികൾ. മമിത മുടികെട്ടി ഒതുക്കി, ഒരു ഷർട്ടും ജീൻസുമിട്ട് വളരെ സാധാരണ വേഷത്തിലാണ് വന്നത് എന്ന് വിനയ് ഫോർട്ട് ഓർത്ത് പറയുന്നു. ഓരോ സിനിമ കഴിയുമ്പോഴും മമിത അഭിനയത്തിൽ കൂടുതൽ മെച്ചപ്പെടുകയാണ് എന്ന് സംവിധായകൻ ഗിരീഷിനോട് പറഞ്ഞിരുന്നു. കൂടെ അഭിനയിച്ചപ്പോൾ മമിതയുടെ ഓരോ റിയാക്ഷനുകളിൽ നിന്നും അത് വ്യക്തമായിരുന്നു എന്നും വിനയ് ഫോർട്ട് പറഞ്ഞൂ
English Summary
Actor Vinay Forrt praised Mamitha Baiju’s exceptional growth, highlighting her “special aura” and simplicity. He commended her passionate, character-driven acting, noting she delivers raw, authentic performances without artificial glamour.