Mahesh Narayanan: ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കഥ; മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെക്കുറിച്ച് മഹേഷ് നാരായണനു പറയാനുള്ളത്

Mahesh Narayanan about Patriot: ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിലേക്ക് മോഹൻലാലിനെ നിർദ്ദേശിച്ചത് മമ്മൂട്ടി തന്നെയായിരുന്നു. “ലാൽ സാർ ചെയ്താൽ നന്നാകുമെന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ലാൽ സാറിനോട് സംസാരിക്കുന്നത്. കഥ കേട്ട ഉടൻ തന്നെ അദ്ദേഹം സമ്മതം മൂളി,” മഹേഷ് നാരായണൻ ഓർമ്മിച്ചു.

Mahesh Narayanan: ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കഥ; മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെക്കുറിച്ച് മഹേഷ് നാരായണനു പറയാനുള്ളത്

Patriot (2)

Published: 

08 May 2026 | 08:53 PM

മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും 56-ാമത് തവണ ഒന്നിക്കുന്ന ഈ ചിത്രം, ആനുകാലിക പ്രസക്തിയുള്ള ഗൗരവകരമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്. സിനിമയെക്കുറിച്ച് മമ്മൂട്ടി നൽകിയ ഒരു നിർവചനമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ഇത് നടന്ന കഥയോ നടക്കാൻ സാധ്യതയുള്ള കഥയോ അല്ല, മറിച്ച് ഒരിക്കലും നടക്കാൻ പാടില്ലാത്ത കഥയാണ് എന്നായിരുന്നു മെഗാസ്റ്റാറിന്റെ വാക്കുകൾ.

കമേഴ്സ്യൽ സിനിമയുടെ വേഗവും ഹൈ മൊമന്റ്സും

താൻ സംവിധാനം ചെയ്തതിൽ വച്ച് ഏറ്റവും കൂടുതൽ കമേഴ്സ്യൽ സാധ്യതകളുള്ള ചിത്രമാണ് ഇതെന്ന് മഹേഷ് നാരായണൻ വ്യക്തമാക്കുന്നു. ‘അറിയിപ്പ്’ പോലുള്ള സിനിമകൾ ഫിലിം ഫെസ്റ്റിവലുകളെ ലക്ഷ്യമാക്കി ചെയ്തതാണെങ്കിൽ, ‘പേട്രിയറ്റ്’ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിരവധി ‘ഹൈ മൊമന്റ്സ്’ ഉള്ള സിനിമയാണ്. നടന്ന ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ കഥാതന്തു വികസിപ്പിച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ALSO READ:ഡ്യൂട്ടി ടൈം കഴിഞ്ഞും കോളുകൾ, ‘അമ്മ’യിൽ പരാതിപ്പെട്ട വനിതാ ജീവനക്കാരിയെ പുറത്താക്കി! നടി സരയുവിന്റെ പ്രതികരണം ഇങ്ങനെ

ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിലേക്ക് മോഹൻലാലിനെ നിർദ്ദേശിച്ചത് മമ്മൂട്ടി തന്നെയായിരുന്നു. “ലാൽ സാർ ചെയ്താൽ നന്നാകുമെന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ലാൽ സാറിനോട് സംസാരിക്കുന്നത്. കഥ കേട്ട ഉടൻ തന്നെ അദ്ദേഹം സമ്മതം മൂളി,” മഹേഷ് നാരായണൻ ഓർമ്മിച്ചു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ സെറ്റിൽ വലിയ ആവേശമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൻ താരനിരയും സുഷിൻ ശ്യാമിന്റെ സംഗീതവും

നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിങ്ങനെ വലിയൊരു നായികനിര തന്നെ ചിത്രത്തിലുണ്ട്. ഓരോ കഥാപാത്രത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇവർ സിനിമയുടെ ഭാഗമായത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വെറുമൊരു സംഗീത സംവിധായകൻ എന്നതിലുപരി സിനിമയുടെ കഥാചർച്ചകളിൽ സുഷിൻ സജീവമായി പങ്കെടുത്തുവെന്നും മഹേഷ് പറയുന്നു.

രണ്ടാം ഭാഗമില്ല

നിലവിൽ ‘പേട്രിയറ്റി’ന് ഒരു രണ്ടാം ഭാഗം ആലോചനയിലില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. സിനിമയുടെ ഔട്ട്പുട്ടിൽ താൻ പൂർണ്ണ തൃപ്തനാണെന്നും സിനിമ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

English Summary

Director Mahesh Narayanan shares insights about his upcoming film ‘Patriot’, featuring icons Mammootty and Mohanlal together for their 56th collaboration. He describes the film as a high-stakes commercial entertainer dealing with a contemporary issue that Mammootty defines as a “story that should never happen in reality.

 

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?