AMMA: ഡ്യൂട്ടി ടൈം കഴിഞ്ഞും കോളുകൾ, ‘അമ്മ’യിൽ പരാതിപ്പെട്ട വനിതാ ജീവനക്കാരിയെ പുറത്താക്കി! നടി സരയുവിന്റെ പ്രതികരണം ഇങ്ങനെ
AMMA Organization:ട്രഷററിന്‍റെ ഭാഗത്തുനിന്നും അവർ ഡ്യൂട്ടി സമയം കഴിഞ്ഞതിനുശേഷം ഓഫീസിൽ നിൽക്കണമെന്ന് തരത്തിൽ കോളുകൾ ഉണ്ടായി എന്നാണ് പറയുന്നത്. ഇനി അഥവാ വീട്ടിൽ പോയാലും അവിടേക്കും കോളുകളും മെസ്സേജുകളും വരുന്നു എന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്. മെയ് ഒന്ന് തൊഴിലാളി ദിനം കഴിഞ്ഞിട്ടാണ് നമ്മൾ നിൽക്കുന്നത് റൈറ്റ് ടു ഡിസ്കണക്റ്റ് എന്ന ഒരു പുതിയ ബില്ലിലേക്ക് നമ്മൾ വന്ന സമയമാണിത്...........
കൊച്ചി: അമിതമായി ജോലി ചെയ്യിപ്പിക്കുന്നു എന്ന് പരാതിപ്പെട്ട വനിതാ ജീവനക്കാരിയെ അകാരണമായി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയതായി പരാതി. മാനേജരായി ജോലി ചെയ്തിരുന്ന സ്ത്രീയോട് ആണ് അമ്മയിൽ നിന്നും ഈ നടപടി ഉണ്ടായത്. ജോലിസമയം കഴിഞ്ഞിട്ടും കോളുകളും മെസേജുകളും വന്നതോടെ പരാതിപ്പെട്ട യുവതിയെ മറ്റ് നടപടികൾ സ്വീകരിക്കുന്നതിന് പകരം ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്നാണ് ആരോപണം. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സരയു. ഇത്തരത്തിൽ ഒരു സംഭവം നടന്ന വിവരം അറിഞ്ഞുവെന്നും പ്രസ്തുത വനിതാ ജീവനക്കാരി തങ്ങൾക്ക് അടക്കം ഇക്കാര്യങ്ങളെല്ലാം വിശദമാക്കിക്കൊണ്ട് മെയിൽ അയച്ചിരുന്നതായും നടി പറയുന്നു.
തന്നിരിക്കുന്ന കത്തിൽ ആ കുട്ടി ഒരുപാട് ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട് അതിൽ കുറെയൊക്കെ ഞങ്ങളുടെ അതായത് അമ്മയുടെ തന്നെ ഉള്ളിലുള്ള ചില കാര്യങ്ങളെക്കുറിച്ച് തന്നെയാണ്. ജോലിസമയം കഴിഞ്ഞതിനുശേഷം ഒരു സ്ത്രീ ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരിക എന്ന് പറഞ്ഞാൽ ശരിക്കും പാടില്ലാത്തത് തന്നെയാണ്. അങ്ങനെ സംഭവിച്ചു എന്ന് ബോധ്യപ്പെട്ട് കഴിയുകയാണെങ്കിൽ തീർച്ചയായും താൻ ആ കുട്ടിക്കൊപ്പം തന്നെ നിൽക്കുമെന്നും സരയു പറയുന്നു.പിങ്ക് ഹെവൻ എന്ന ഓൺലൈൻ മീഡിയയോടാണ് താരത്തിന്റെ പ്രതികരണം.
ALSO READ:ആര് മുഖ്യമന്ത്രിയാകണം? നടൻ സിദ്ധീഖ് പരസ്യമാക്കിയ പിന്തുണ
നടി സരയുവിന്റെ വാക്കുകൾ
അമ്മയിൽ ഒരു മാനേജർ ലേഡി വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവരെയാണ് പിടിച്ചുവിട്ടത്.ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും തനിക്ക് കോളുകളും മെസ്സേജുകളും വന്നു എന്നാണ് അവർ പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച് വിശദമായ ഒരു ലെറ്റർ അവർ തങ്ങൾക്കെല്ലാം അയച്ചിട്ടുണ്ട്. അതിൽ പ്രധാനമായും പറയുന്നത് കുറെയൊക്കെ അമ്മയിലെ തന്നെ ചില പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തനിക്ക് ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും ജോലി ചെയ്യേണ്ടതായി വന്നു എന്ന ആരോപണങ്ങളും ഉന്നയിക്കുന്നു. വർക്കിന്റെ സമയം കഴിഞ്ഞിട്ടും ഒരു സ്ത്രീയെ ഓഫീസിൽ തന്നെ നിർത്തുക എന്നൊരു ആരോപണമാണ് അവർ അതിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഈ ആരോപണം ഒരിക്കലും ഒരു ചെറിയ കാര്യമല്ല. ട്രഷററിന്‍റെ ഭാഗത്തുനിന്നും അവർ ഡ്യൂട്ടി സമയം കഴിഞ്ഞതിനുശേഷം ഓഫീസിൽ നിൽക്കണമെന്ന് തരത്തിൽ കോളുകൾ ഉണ്ടായി എന്നാണ് പറയുന്നത്. ഇനി അഥവാ വീട്ടിൽ പോയാലും അവിടേക്കും കോളുകളും മെസ്സേജുകളും വരുന്നു എന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്. മെയ് ഒന്ന് തൊഴിലാളി ദിനം കഴിഞ്ഞിട്ടാണ് നമ്മൾ നിൽക്കുന്നത് റൈറ്റ് ടു ഡിസ്കണക്റ്റ് എന്ന ഒരു പുതിയ ബില്ലിലേക്ക് നമ്മൾ വന്ന സമയമാണിത്. ഒരു നിശ്ചിത ഡ്യൂട്ടി സമയം അനുവദിച്ചിട്ടും അതിൽ കൂടുതൽ ഒരാൾ വർക്ക് ചെയ്യേണ്ടി വരിക എന്നു പറയുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഒരു സ്ത്രീയെന്ന നിലയ്ക്ക് തീർച്ചയായും അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.
അമ്മക്ക് അകത്തുള്ള പ്രശ്നങ്ങൾ അത് അവിടെ തന്നെ തീരുമാനം ആക്കേണ്ടതാണ് എന്നാൽ അതിനിടയിൽ ഈ കുട്ടി ഇങ്ങനെയൊരു കാര്യം ഉന്നയിക്കുമ്പോൾ അത് തീർച്ചയായും നമ്മൾ പരിഗണിക്കണം കാരണം അവർ അമ്മയുടെ കാര്യം മാത്രമല്ല മൊത്തം ജോലി ചെയ്യുന്ന ആളുകളെയാണ് ഈ ജീവനക്കാരി പ്രതിനിധീകരിക്കുന്നത്. തൊഴിലിടത്ത് എന്നപോലെ തന്നെ വീട്ടിലും ഉത്തരവാദിത്വങ്ങൾ ഉള്ള അതെല്ലാം മാനേജ് ചെയ്ത് പോകുന്ന ഒരാളെ സംബന്ധിച്ച് ഇങ്ങനെ ജോലി സമയം കഴിഞ്ഞു എന്നത് തീർച്ചയായും ഗുരുതരമായ ഒരു കാര്യമാണ്. മൊത്തം സ്ത്രീ ജോലിചെയ്യുന്ന സ്ത്രീകളെയാണ് അവർ പ്രതിനിധീകരിക്കുന്നത് അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുകയാണെങ്കിൽ തീർച്ചയായും ഞാൻ ആ സ്ത്രീക്ക് ഒപ്പമായിരിക്കും നിൽക്കുക എന്നും സരയു വ്യക്തമാക്കി.
ENGLISH SUMMARY
female employee who complained of being overworked has been dismissed from the star organization AMMA without any reason. The action was taken by AMMA against a woman who worked as a manager. It is alleged that the woman who complained was dismissed from her job instead of taking other measures after receiving calls and messages even after working hours.